Thoothukudi, protest ,eight, dead,  injured ,police firing, Sterlite Copper unit, 
in , ,

തൂത്തുക്കുടിയില്‍ പ്രക്ഷോഭം; പോലീസ് വെടിവയ്പ്പിൽ എട്ട് മരണം

ചെന്നൈ: തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ ( Thoothukudi ) ‘വേദാന്ദ’ സ്‌റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റിനെതിരെയുണ്ടായ പ്രക്ഷോഭം രൂക്ഷമായതിനെ തുടർന്ന് പോലീസ് നടത്തിയ വെടിവയ്പ്പിൽ എട്ടു പേര്‍ മരണമടഞ്ഞു. മരണമടഞ്ഞവരിൽ ഒരു പതിനാറുകാരിയും ഉൾപ്പെട്ടിട്ടുള്ളതായി റിപ്പോർട്ടുണ്ട്.

സംഭവത്തിൽ 30-ലേറെ പേർക്ക് പരിക്കേറ്റു. നിരോധനാജ്ഞ ലംഘിച്ച് കമ്പനിയിലേക്ക് മാര്‍ച്ച് നടത്തിയവരും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ തുടർന്നാണ് വെടിവയ്പ്പുണ്ടായത്.

പാന്‍റിലേക്ക് പ്രതിഷേധക്കാര്‍ നടത്തിയ മാര്‍ച്ച്‌ പോലീസ് ബാരിക്കേഡ് ഉപയോഗിച്ച്‌ തടയാണ് ശ്രമിച്ചെങ്കിലും പ്രതിഷേധക്കാര്‍ പോലീസിനും വാഹനങ്ങളും നേരെ കല്ലെറിഞ്ഞു. ലാത്തിച്ചാര്‍ജും ടിയര്‍ഗ്യാസും പോലീസ് പ്രയോഗിച്ച ശേഷമാണ് വെടിവയ്പ്പുണ്ടായത്.

പ്രക്ഷോഭക്കാർ ഒരു പോലീസ് വാഹനവും നിരവധി സ്വകാര്യ വാഹനങ്ങളും തകര്‍ത്തതിന് പുറമെ പോലീസിനു നേരെ കല്ലെറിഞ്ഞു. കൂടാതെ കളക്ട്രേറ്റിലേക്ക് അതിക്രമിച്ച് കയറിയ സമരക്കാര്‍ ഓഫീസുകള്‍ക്ക് നേരെ കല്ലേറ് നടത്തി.

പ്രക്ഷോഭം ശക്തമായതോടെ രണ്ടായിരത്തോളം പോലീസുകാരെ സ്ഥലത്ത് വിന്യസിച്ചു. മേഖലയില്‍ അഞ്ചിലേറെ പേര്‍ ഒത്തുചേരരുതെന്നും പൊതു സമ്മേളനങ്ങളോ ജാഥകളോ നടത്താന്‍ പാടില്ലെന്നും 144 വകുപ്പു പ്രകാരം ജില്ലാ കളക്ടര്‍ ഉത്തരവിറക്കിയിരുന്നെങ്കിലും അത് ലംഘിച്ച് നടത്തിയ പ്രകടനമാണ് വെടിവയ്പ്പിൽ കലാശിച്ചത്.

1996-ൽ തുറമുഖ നഗരമായ തൂത്തുക്കുടിയില്‍ പ്രവര്‍ത്തനം ആരംഭിച്ച സ്‌റ്റെര്‍ലൈറ്റ് കോപ്പര്‍ യൂണിറ്റ് നടത്തുന്ന പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്കെതിരെ തുടരുന്ന സമരം 100 ദിവസം പിന്നിട്ടതിനെ തുടർന്നാണ് സമരക്കാർ പ്രക്ഷോഭം ശക്തമാക്കിയത്.

ജനവാസ മേഖലയിലെ പ്ലാന്റിന്റെ രണ്ടാം ഘട്ട വികസനത്തിനെതിരെയാണ് ജനകീയ പ്രക്ഷോഭം ആരംഭിച്ചത്. പ്ലാന്റ് ജലവും വായുവും മണ്ണും ഒരുപോലെ വിഷമയമാക്കുന്നുവെന്നാണ് പ്രക്ഷോഭക്കാരുടെ ആരോപണം.

കമ്പനിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചപ്പോള്‍ പിഴയടച്ച് പ്രവര്‍ത്തനം തുടരാനാണ് കോടതി ഉത്തരവിട്ടത്. രണ്ടാം ഘട്ടവികസനത്തിന് സര്‍ക്കാര്‍ അനുമതി ലഭിച്ചതോടെ പ്രക്ഷോഭം കൂടുതൽ ശക്തമാവുകയായിരുന്നു.

 Thoothukudi, protest ,eight, dead,  injured ,police firing, Sterlite Copper unit, 

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

IMA Kerala, Nipah, virus, Pinarayi, letter, treatment, Nipah, virus, treatment, Dr Kafeel Khan, CM, Pinarayi, Nipah virus, nurse, Lini, death, patients, Health Minister KK Shylaja ,Kozhikode Medical College, Director of Health Services, Dr RL Saritha, and experts from the Kasturba Medical College, Manipal.

നിപ: സേവനമനുഷ്ഠിക്കാന്‍ സന്നദ്ധയുള്ളവർക്ക് സ്വാഗതമെന്ന് മുഖ്യമന്ത്രി

UST Global ,ETL Test Automation firm ,QuerySurge, partners, New York ,data testing , validation, software firm, partnership , A.S. Watson, UST Global ,partnership,Development Partner , International health and beauty retailer ,Digital Solutions, AI, Machine Learning,Automation,customer, IT,

ഇ ടി എൽ ഓട്ടോമേഷൻ കമ്പനിയായ ക്വെറി സർജുമായി യു എസ് ടി ഗ്ലോബൽ ധാരണയായി