three crore saplings , Kerala, environment day, Green Keral, state government, World Environment Da,Kudumbashree Mission, educational institutions, local-self-government institutions, NGO, forest department, 
in ,

മൂന്ന് കോടി വൃക്ഷത്തൈകള്‍ നട്ടുവളര്‍ത്തുന്ന പദ്ധതി; അവലോകനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: ഈ വര്‍ഷം സംസ്ഥാനത്ത് മൂന്നു കോടി വൃക്ഷത്തൈകള്‍ ( three crore saplings ) നട്ടുവളര്‍ത്തുന്ന പദ്ധതിയുടെ ഒരുക്കങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവലോകനം ചെയ്തു. 2018-19-ലെ ബജറ്റില്‍ നിര്‍ദ്ദേശിച്ച പദ്ധതിയാണിത്.

ജൂണ്‍ 5-ന് ലോകപരിസ്ഥിതി ദിനത്തില്‍ സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് സ്കൂളുകള്‍ വഴി ആദ്യം 42 ലക്ഷം വൃക്ഷത്തൈകള്‍ വിതരണം ചെയ്യാനാണ് പരിപാടി. ഇതിനാവശ്യമായ തൈകള്‍ വനംവകുപ്പ് ലഭ്യമാക്കും.

പ്ലസ്ടു വരെയുളള മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും വൃക്ഷത്തൈയോടൊപ്പം ഓരോ പായ്ക്കറ്റ് വിത്തും വിതരണം ചെയ്യും. കൃഷിവകുപ്പാണ് വിത്ത് തയ്യാറാക്കുന്നത്.

അടുത്ത സപ്തംബറോടെ കൃഷിവകുപ്പ് രണ്ടുലക്ഷം വൃക്ഷത്തൈകള്‍ വിതരണത്തിന് തയ്യാറാക്കും. മൊത്തം 80 ലക്ഷം വൃക്ഷത്തൈകളാണ് വനം വകുപ്പ് ലഭ്യമാക്കുന്നത്. ബാക്കി 20 ലക്ഷത്തോളം തൈകള്‍ കുടുംബശ്രീ ഉള്‍പ്പെടെയുളള മറ്റു ഏജന്‍സികള്‍ തയ്യാറാക്കും.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, സാമൂഹിക-സന്നദ്ധ സംഘടനകള്‍ എന്നിവ വഴിയാണ് ബാക്കി തൈകള്‍ നട്ടുപിടിപ്പിക്കുന്നത്. തൈകളുടെ സംരക്ഷണത്തിന് പദ്ധതി തയ്യാറാക്കണമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ നിര്‍ദ്ദേശിച്ചു.

വൃക്ഷത്തൈകളുടെ പരിപാലനത്തിന് സ്കൂള്‍ അധികൃതരുടെയും അധ്യാപക-രക്ഷാകര്‍തൃ സമിതിയുടെയും സഹകരണം ഉറപ്പുവരുത്താനും നിർദ്ദേശമുണ്ട്. കഴിഞ്ഞവര്‍ഷം ഒരു കോടിയോളം വൃക്ഷത്തൈകളാണ് നട്ടുപിടിപ്പിച്ചിരുന്നു. ഇവയില്‍ എത്ര ശതമാനം നിലനിൽക്കുന്നു എന്നത് സംബന്ധിച്ച് വനം വകുപ്പ് വിവരം ശേഖിക്കുന്നുണ്ട്.

ഇന്നലെ നടന്ന അവലോകന യോഗത്തില്‍ മന്ത്രിമാരായ വനം മന്ത്രി കെ.രാജു, കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍, വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്, വനം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി. വേണു, കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിക്കാറാം മീണ, വിദ്യാഭ്യാസ സെക്രട്ടറി കെ.ഷാജഹാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 three crore saplings , Kerala, environment day, Green Keral, state government, World Environment Da,Kudumbashree Mission, educational institutions, local-self-government institutions, NGO, forest department, 

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

നാവിൽ വെള്ളമൂറി കൊതിപ്പിക്കുന്ന ഇഷ്ടം

mukundan , Keezhattoor , Pinarayi, G Sudhakaran, Vayalkkilikal, vulture, minister, strike, bypass, paddy field, opposition, walk out, Vayalkkili

കീഴാറ്റൂർ സമരം: രൂക്ഷ വിമർശനവുമായി മന്ത്രിയും മുഖ്യമന്ത്രിയും; പ്രതിപക്ഷം ഇറങ്ങിപ്പോയി