ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് ത്രിദിന ശില്പശാല

തിരുവനന്തപുരം: ട്രൈപാര്‍ട്ടിസം ആന്റ് സോഷ്യല്‍ ഡയലോഗ് ഇന്‍ ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍ഷിപ്പ് എന്ന വിഷയത്തില്‍ തൊഴിലും നൈപുണ്യ വകുപ്പും ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗൈനേഷനും ചേർന്ന് ത്രിദിന ശില്പശാല സംഘടിപ്പിച്ചു. ലേബര്‍ കമ്മിഷണറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ശില്പ ശാല ലേബര്‍ കമ്മിഷണര്‍ എ അലക്‌സാണ്ടര്‍ ഉദ്ഘാടനം ചെയ്തു.

കേരളത്തിലെ തൊഴിലാളികള്‍ സംസ്ഥാനത്തെ സംരഭകത്വ സൗഹൃദമാക്കി വളര്‍ത്തിയെടുക്കുന്നതില്‍ സ്വാഗതാര്‍ഹമായ പ്രവര്‍ത്തനമാണ് കാഴ്ചവെയ്ക്കുന്നതെന്ന് കമ്മിഷണര്‍ അഭിപ്രായപ്പെട്ടു. രാജ്യത്തിന് മാതൃകയായ ഒട്ടനവധി തൊഴിലാളി ക്ഷേമ പദ്ധതികളാണ് സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്നത്. വ്യവസായബന്ധസമിതികള്‍, കുറഞ്ഞ വേതനനിര്‍ണയം, വേതനസുരക്ഷാ പദ്ധതി എന്നിവ തൊഴില്‍ മേഖലയില്‍ മറ്റ് സംസ്ഥാനങ്ങള്‍ക്കും  അനുവര്‍ത്തിക്കാവുന്ന മാതൃകാരീതികളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കേരളം, തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ വ്യവസായബന്ധങ്ങളെകുറിച്ച് ഐ എല്‍ ഒ നടത്തുന്ന പഠനങ്ങളുടെ ഭാഗമായാണ് ശില്പശാല സംഘടിപ്പിച്ചത്. മൂന്ന് ദിവസമായി നടക്കുന്ന ശില്പശാലയില്‍ തൊഴിലാളികള്‍, തൊഴിലുടമകള്‍, ഉദ്യോഗസ്ഥര്‍, എന്നിവരില്‍ നിന്ന് ഐ എല്‍ ഒ പ്രതിനിധികള്‍ അഭിപ്രായസ്വരൂപണം നടത്തും. യോഗത്തില്‍ ഐ എല്‍ ഒ പ്രതിനിധികളായ കനകറാണി സെല്‍വകുമാര്‍, മഹേന്ദ്രനായിഡു, അഡീഷണല്‍ ലേബര്‍ കമ്മിഷണര്‍ ബിച്ചു ബാലന്‍, വിവിധ തൊഴിലാളിസംഘടനകളുടെ പ്രതിനിധികള്‍ എന്നിവര്‍ സംബന്ധിച്ചു. മൂന്നാം ദിവസമായ ഇന്ന് തൊഴിലുടമാപ്രതിനിധികളുമായി ഐ എല്‍ ഒ പ്രതിനിധികള്‍ ചര്‍ച്ച നടത്തും. ശില്പശാല ഇന്ന് സമാപിക്കും.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

പ്രളയദുരിതാശ്വാസം: പണം സ്വരൂപിക്കാന്‍ ബിനാലെ ഫൗണ്ടേഷന്‍ സൃഷ്ടികള്‍ ലേലം ചെയ്യും 

കേരളീയ ഉത്പ്പന്നങ്ങളുടെ ശേഖരവുമായി ട്രേഡര്‍കേരള.കോം