മുച്ചക്ര വാഹന വിതരണവും സ്ഥിരനിക്ഷേപ സര്‍ട്ടിഫിക്കറ്റ് വിതരണവും ഒക്‌ടോബര്‍ 17ന് 

തിരുവനന്തപുരം: സാമൂഹ്യനീതി വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പറേഷന്‍ മുഖാന്തിരം ചലനപരിമിതി നേരിടുന്നവര്‍ക്കുള്ള മുച്ചക്ര വാഹന വിതരണവും തീവ്ര ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള സ്ഥിരനിക്ഷേപ സര്‍ട്ടിഫിക്കറ്റ് കൈമാറല്‍ പദ്ധതിയുടെ ഉദ്ഘാടനവും ഒക്‌ടോബര്‍ 17 ബുധനാഴ്ച രാവിലെ 10.30ന് പി.എം.ജി. സയന്‍സ് & ടെക്‌നോളജി മ്യൂസിയം പ്രിയദര്‍ശിനി ഹാളില്‍ വച്ച് ആരോഗ്യ, സാമൂഹ്യനീതി, വനിതാ ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിക്കുന്നു. തൊഴില്‍, നൈപുണ്യം, എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ അധ്യക്ഷത വഹിക്കും.

‘ശുഭയാത്ര’ പദ്ധതി പ്രകാരം 63 പേര്‍ക്ക് മുച്ചക്ര വാഹനവും തീവ്ര ഭിന്നശേഷിക്കാരായ കുട്ടികളുടെ പേരില്‍ 20,000 രൂപ സ്ഥിരം നിക്ഷേപം നടത്തുന്ന ഹസ്തദാനം പദ്ധതി പ്രകാരം 29 പേര്‍ക്ക് സ്ഥിര നിക്ഷേപ സര്‍ട്ടിഫിക്കറ്റുമാണ് വിതരണം ചെയ്യുന്നത്.

കേരളത്തിലെ 2.63 ലക്ഷം ചലന പരിമിതിയുള്ളവര്‍ക്ക് മുച്ചക്രവാഹനം, ഇലക്‌ട്രോണിക്‌സ് വീല്‍ചെയര്‍ തുടങ്ങിയവ നല്‍കാനായി ആവിഷ്‌കരിച്ച പദ്ധതിയാണ് ശുഭയാത്ര. ഈ പദ്ധതിയിലൂടെ കോര്‍പ്പറേഷന്‍, തദ്ദേശ സ്വയംഭരണ വകുപ്പ്, എസ്.സി ഡിപ്പാര്‍ട്ട്‌മെന്റ്, ബിവറേജസ് കോര്‍പ്പറേഷന്റെ സി.എസ്.ആര്‍ ഫണ്ട്, കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്‍പ്പനക്കാരുടെയും ക്ഷേമനിധിയില്‍ നിന്നുള്ള ഫണ്ട് എന്നിവ ഉപയോഗിച്ച് ചലനപരിമിതിയുള്ളവര്‍ക്ക് ആവശ്യമായ മോട്ടോറൈസ്ഡ് ട്രൈ സ്‌കൂട്ടറുകള്‍ കോര്‍പ്പറേഷന്‍ മുഖേന വിതണം നടത്തി വരുന്നു. ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം ഏകദേശം 810 മോട്ടോറൈസ്ഡ് ട്രൈ സ്‌കൂട്ടറുകള്‍ വിതരണം ചെയ്തു.

12 വയസ് വരെ ഗുരുതര ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് 20,000 രൂപ ഫിക്‌സഡ് ഡെപ്പോസിറ്റായി നല്‍കുന്ന പദ്ധതിയാണ് ഹസ്തദാനം. ഈ സര്‍ക്കാര്‍ വന്നതിനുശേഷം നാളിതുവരെ 750 പേര്‍ക്ക് പ്രസ്തുത പദ്ധതി പ്രകാരം ആനുകൂല്യം ലഭ്യമാക്കിയിട്ടുണ്ട്. ഇതിലേക്കായി 1.50 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്. കുട്ടിക്ക് 18 വയസ് തികയുന്ന മുറയ്ക്ക് സ്ഥിര നിക്ഷേപം പിന്‍വലിക്കാവുന്നതാണ്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

പ്രളയദുരിതാശ്വാസ പിരിവ്: വിദേശയാത്രയ്ക്ക് അനുമതി കിട്ടാതെ മന്ത്രിമാർ

കേരള പുനര്‍നിര്‍മാണത്തിനുള്ള ക്രൗഡ് ഫണ്ടിംഗ് പോര്‍ട്ടല്‍ പ്രവര്‍ത്തനം തുടങ്ങി