in ,

തൃപ്പൂണിത്തുറയിലെ യോഗാ കേന്ദ്രം പൂട്ടേണ്ടതില്ല: ഹൈക്കോടതി

 

കൊച്ചി: തൃപ്പൂണിത്തുറയിലെ വിവാദ യോഗാ കേന്ദ്രം (Thrippunithura yoga centre) അടച്ചു പൂട്ടേണ്ടതില്ലെന്നും അന്വേഷണം നടക്കട്ടെയെന്നും ഹൈക്കോടതി (High Court). യോഗ കേന്ദ്രത്തിനെതിരെ അന്വേഷണം നടത്താന്‍ കൊച്ചി സിറ്റി കമ്മീഷണർക്ക് കോടതി നിര്‍ദ്ദേശം നല്‍കി.

ഹില്‍പാലസ് സിഐക്ക് പുറമെ സിറ്റി പോലീസ് കമ്മീഷണറെയും കേസില്‍ കക്ഷി ചേര്‍ത്തു. യോഗാ കേന്ദ്രത്തിലെ അന്തേവാസികള്‍ക്ക് അവിടെ തുടരാമെന്നും എന്നാൽ യോഗാ പരിശീലനം ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ ഇവിടെ പാടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

പ്രൊസിക്യൂഷന്‍ ഡയറക്ടറെ ഹൈക്കോടതി വിളിച്ചു വരുത്തിയിരുന്നു. കണ്ണൂര്‍ സ്വദേശിനിയായ യുവതി തൃപ്പൂണിത്തുറയിലെ യോഗാ കേന്ദ്രത്തിനെതിരെ നേരത്തെ മൊഴി നൽകിയിരുന്നു. യോഗാ കേന്ദ്രത്തിന് വേണ്ടി ആര്‍ഷ വിദ്യാസമാജം ഹൈക്കോടതിയിൽ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.

ട്രാവന്‍കൂര്‍ കൊച്ചിന്‍ ലിറ്റററി സയന്റിഫിക് ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റീസ് രജിസ്ട്രേഷന്‍ ആക്റ്റ് പ്രകാരം രജിസ്റ്റര്‍ ചെയ്ത സംഘടനയുടെ കീഴിലാണ് സമാജം പ്രവര്‍ത്തിക്കുന്നതെന്ന് ഹർജിക്കാര്‍ കോടതിയെ അറിയിച്ചു. ആസൂത്രിത മതപരിവര്‍ത്തനങ്ങളില്‍ വഞ്ചിതരാകുന്നവര്‍ക്ക് വേണ്ടിയാണ് സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു.

യോഗാ കേന്ദ്രം എത്രയും വേഗം അടച്ചു പൂട്ടാൻ ഉദയം പേരൂര്‍ പഞ്ചായത്ത് നേരത്തെ നോട്ടീസ് നൽകിയിരുന്നു. കെട്ടിട നിര്‍മ്മാണ ചട്ടം ലംഘിച്ച്‌ വ്യവസായ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പഞ്ചായത്ത് നോട്ടീസ് നൽകിയത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

IFFK, Newton

ഐഎഫ്എഫ്കെ മത്സര വിഭാഗത്തിൽ ന്യൂട്ടൺ, വില്ലേജ് റോക്ക്സ്റ്റാർസ്

vayalkkili , Keezhattoor , CPM, protest, Nadinu kaval , Kannur,  Keezhattoor , Pinarayi, G Sudhakaran, Vayalkkilikal, vulture, minister, strike, bypass, paddy field, opposition, walk out, Vayalkkili

കീഴാറ്റൂര്‍ വയല്‍ സമരം അവസാനിപ്പിച്ചു