തൃശൂർ പൂരാവേശ ലഹരിയിൽ; വെടിക്കെട്ടിന് അനുമതി നൽകുമെന്ന് ജില്ലാ കളക്ടർ

Thrissur pooram,updates,fireworks, permission, collector, Thrissur ,pooram , Kudamattom, festival, kerala, umbrella display, state's biggest temple festival ,  flag-hoisting ceremony , Paramekkavu and Thiruvambadi temples ,Thrissur,event, crowds, sample fireworks,

തൃശൂർ: പൂരങ്ങളുടെ പൂരമായ തൃശൂർ പൂരാവേശ ലഹരിയിൽ ( Thrissur pooram  ) കേരളത്തിന്റെ സാംസ്‌കാരിക നഗരം ആറാടുന്നു. ഘടകപൂരങ്ങൾ വടക്കുംനാഥനെ വണങ്ങി.

മഠത്തിൽവരവ് പഞ്ചവാദ്യം ആസ്വാദകർക്ക് ആവേശമായി. ഇന്ന് രാവിലെ ഏഴു മണിയോടെ കണിമംഗലം ശാസ്താവ് പൂരപ്പറമ്പിലെഴുന്നള്ളിയതോടെയാണ് പൂരത്തിന് തുടക്കമായത്.

മൂവായിരത്തോളം പോലീസുകാരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. എന്നാൽ സുപ്രസിദ്ധമായ തൃശൂർ പൂരം വെടിക്കെട്ടിന് ഇനിയും അനുമതി ലഭിക്കാത്തത് പൂരാസ്വാദകരിൽ ആശങ്ക പടർത്തിയിരിക്കുകയാണ്.

റവന്യൂ, എക്സ്പ്ലോസീവ് ഉദ്യോഗസ്ഥരാണ് ഇതിന് അനുമതി നൽകേണ്ടത്. വെടിക്കെട്ടിന് ഇനിയും അനുമതി ലഭിക്കാത്തതിനെ തുടർന്ന് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ പ്രതിഷേധമറിയിച്ചു.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വെടിക്കട്ടിന്റെ വലുപ്പം വളരെ കുറഞ്ഞാലും വര്‍ണവിസ്മയം തീര്‍ത്ത് ഇത് മറികടക്കാനായിരുന്നു ദേവസ്വങ്ങൾ തീരുമാനിച്ചത്.

വെടിക്കെട്ടിന്റെ അനുമതി വൈകിപ്പിച്ച് ഉദ്യോഗസ്ഥര്‍ മനഃപൂർവ്വം ദ്രോഹിക്കുകയാണെന്ന് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം അധികൃതർ ആരോപിച്ചു.

എന്നാൽ വെടിക്കെട്ടിന് അനുമതി നൽകുമെന്ന് ജില്ലാ കളക്ടർ എ കൗശികൻ അറിയിച്ചു. ഇപ്പോഴുള്ളത് സ്വാഭാവിക കാലതാമസമാണെന്ന് അദ്ദേഹം വ്യക്തമാക്കി. നാളെ പുലര്‍ച്ചെ മൂന്നു മണിക്കാണ് വെടിക്കെട്ട് നടക്കേണ്ടത്.

Thrissur pooram,updates,fireworks, permission, collector, Thrissur ,pooram , Kudamattom, festival, kerala, umbrella display, state's biggest temple festival ,  flag-hoisting ceremony , Paramekkavu and Thiruvambadi temples ,Thrissur,event, crowds, sample fireworks,അതേസമയം, തിരുവമ്പാടി ഭഗവതി നായ്ക്കനാൽ പന്തലിൽ എത്തുന്ന സമയത്തു പൊട്ടിക്കാറുള്ള ആചാര വെടിക്കു കളക്ടർ അവസാന നിമിഷം അനുമതി നിഷേധിച്ചതിന് പ്രതിഷേധത്തിനിടയാക്കി. ആചാര വെടിയോടെയാണ് ഭഗവതി പൂരത്തിന് എത്തി എന്നു പ്രഖ്യാപിക്കുന്നത്.

ഇതിനു പ്രത്യേക വെടിക്കെട്ട് അനുമതി വേണമെന്നു ചൂണ്ടിക്കാട്ടിയാണ് ആചാര വെടിക്ക് അനുമതി നിഷേധിച്ചത്. സമ്മേളനങ്ങൾക്കു പോലും പൊട്ടിക്കാറുള്ള ഗുണ്ടു മാത്രമാണിതെന്നു ചൂണ്ടിക്കാട്ടിയിട്ടും അനുമതി നിഷേധിക്കുകയായിരുന്നു എന്നാണ് ആക്ഷേപം.

നാളെ ശ്രീമൂല സ്ഥാനത്ത് പൂരം വിട ചൊല്ലിപ്പിരിയും. ഇന്നലെ രാവിലെ തന്നെ പൂരത്തിന്റെ ആചാരപരമായ ചടങ്ങുകള്‍ക്കു തുടക്കമിട്ട് നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റി തലയെടുപ്പോടെയെത്തിയ കൊമ്പന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ തെക്കേ ഗോപുരനട തള്ളിത്തുറന്നിരുന്നു.

പൂരത്തിനു വരുന്ന ദേവീ ദേവന്മാരുടെ സുഗമ സഞ്ചാരത്തിനു വഴിയൊരുക്കുവാനായി ഭഗവതി എഴുന്നള്ളുന്നതെന്നാണു സങ്കല്‍പം. രാത്രി പൂരം കഴിഞ്ഞാൽ പുലർച്ചെ മൂന്നിന് പ്രധാന വെടിക്കെട്ട്.

തുടർന്ന് പാണ്ടിമേളവുമായി തിരുവമ്പാടി-പാറമേക്കാവ് ഭഗവതിമാർ ശ്രീമൂലസ്ഥാനത്തെത്തിച്ചേരും. ഉച്ചയോടെ ഉപചാരം ചൊല്ലിപ്പിരിയവേ 36 മണിക്കൂർ നീണ്ടു നിൽക്കുന്ന ഉത്സവ വിസ്മയമായ തൃശൂർ പൂരത്തിന് പരിസമാപ്തിയാകും.

ഇലഞ്ഞിത്തറമേളം, വിസ്മയമൊരുക്കുന്ന കുടമാറ്റം, എന്നിവയ്ക്കു ശേഷം രാത്രിയിലെ ആകാശപ്പൂര കാഴ്ചയും കണ്ട് മനം നിറയ്ക്കുവാനായി എല്ലാ വർഷവും ജനലക്ഷങ്ങളാണ് പൂര നഗരിയിലേയ്ക്ക് ഒഴുകിയെത്തുന്നത്.

Thrissur pooram,updates,fireworks, permission, collector, Thrissur ,pooram , Kudamattom, festival, kerala, umbrella display, state's biggest temple festival ,  flag-hoisting ceremony , Paramekkavu and Thiruvambadi temples ,Thrissur,event, crowds, sample fireworks,

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

Asaram Bapu ,convicted, verdict, Jodhpur, court jail, rape, arrest , self-styled godmen ,controversies , Gurmeet Ram Rahim Singh , Dera Sacha Sauda

ബാലപീഡനക്കേസ്: വിവാദ ആൾദൈവം ആസാറാം ബാപ്പു കുറ്റക്കാരൻ

fuel, price, petrol , hike, Kerala, record, Karnataka election, oil companies, Central govt, tax, people, Fuel price, Thomas Issac, petroleum products, finance minister, reduction, sales tax, economy, GST, VAT period, petrol, diesel, price, kerala, Petrol price,diesel, price, Kerala, hit, record ,  Petrol, State-owned oil firms,Petrol prices, impact, central govt, kerala govt, oil companies, 

ഇന്ധന വില വർദ്ധന: ജനം ആശങ്കയിൽ; നികുതി കുറക്കില്ലെന്ന് തോമസ് ഐസക് ആവര്‍ത്തിച്ചു