ഖുദാബക്ഷ് ആയി ബിഗ് ബി

ആമിർ ഖാൻ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രമാണ് തഗ്സ് ഓഫ് ഹിന്ദുസ്ഥാൻ

മുംബൈ: ബോളിവുഡ് ഏറെ പ്രതീക്ഷയർപ്പിച്ചിരിക്കുന്ന ചിത്രമാണ് ആമിർ ഖാൻ നായകനാകുന്ന തഗ്സ് ഓഫ് ഹിന്ദുസ്ഥാൻ. ബിഗ് ബജറ്റിലൊരുങ്ങുന്ന ഈ ഇതിഹാസ ചിത്രം റിലീസിന് മുൻപ് കൂടുതൽ ശ്രദ്ധയാകർഷിക്കുന്നത് അമിതാഭ് ബച്ചൻ ചിത്രത്തിൽ സുപ്രധാന വേഷത്തിലെത്തുന്നു എന്ന വാർത്ത വന്നതോടെയാണ്.

പ്രേക്ഷക പ്രതീക്ഷകളെ ബലപ്പെടുത്തികൊണ്ട് ചിത്രത്തിലെ ബച്ചന്റെ കഥാപാത്രമായ ഖുദാബക്ഷിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറക്കിയിരിക്കുകയാണ്.

വീഡിയോയിലൂടെയാണ് അണിയറ പ്രവർത്തകർ കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്ന ഖുദാബക്ഷ് എന്ന ബച്ചൻ കഥാപാത്രത്തെ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചത്.

ബച്ചൻ കഥാപാത്രത്തോടുള്ള ഇഷ്ടം വെളിപ്പെടുത്തി ആമിറും സമൂഹമാധ്യമങ്ങളിൽ വീഡിയോ ഷെയർ ചെയ്തു. തന്റെ ട്വിറ്റർ  അക്കൗണ്ടിലൂടെ  താരം പുറത്തിറക്കിയ ചിത്രത്തിന്റെ ലോഗോയ്ക്കും മികച്ച സ്വീകാര്യതയാണ് ലഭ്യമായിരിക്കുന്നത്. ചിത്രം നവംബർ 8ന് പ്രദർശനം തുടങ്ങുമെന്നാണ് തരാം വെളിപ്പെടുത്തിയിരിക്കുന്നത്.

1893ൽ പ്രസിദ്ധീകരിച്ച ഫിലിപ്പ് മെഡോസ്ൺ ടെയ്‌ലറുടെ  ‘കൺഫെഷൻസ് ഓഫ് എ തഗ്’ എന്ന നോവലിനെ ആസ്പദമാക്കിയാണ് ഇത്തരമൊരു മൾട്ടിസ്റ്റാർ ചിത്രം തയ്യാറാക്കപ്പെട്ടിരിക്കുന്നത്. അമിതാഭ് ബച്ചൻ, ആമിർ ഖാൻ എന്നിങ്ങനെ ബോളിവുഡിലെ ഏറ്റവും മികച്ച പ്രതിഭകൾ ആദ്യമായി അഭ്രപാളിയിൽ ഒന്നിക്കുന്നു എന്ന സവിശേഷതയും വിജയ് കൃഷ്ണ ആചാര്യ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിനുണ്ട്. ധൂം 3 ക്ക് ശേഷം സംവിധായകൻ ആമിറുമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

ബോളിവുഡിലെ മുൻനിര നിർമ്മാണ, വിതരണ കമ്പനിയായ യാഷ് രാജ് ഫിലിംസ് ഒരുക്കുന്ന ചിത്രത്തിൽ കത്രിന കൈഫ്,ഫാത്തിമ സന ഷെയ്ഖ് എന്നിങ്ങനെ നിരവധി താരങ്ങളും അണിനിരക്കുന്നു. ആക്ഷൻ രംഗങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന ചിത്രം ചെറിയ വിശദാംശങ്ങൾ പോലും നഷ്ടമാകാതിരിക്കുവാനായി പതിവ് രീതികളിൽ നിന്ന് വ്യത്യസ്തമായി മുംബൈയിലെ യാഷ് രാജ് സ്റുഡിയോസിൽ  പ്രത്യേക പ്രിവ്യു സ്‌ക്രീനിലാണ് എഡിറ്റ് ചെയ്യുന്നത്.

യാഷ് രാജ് ഫിലിമ്സിന്റെ ബാനറിൽ ആദിത്യ ചോപ്ര നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് മനു നന്ദനാണ്. അജയ് അതുൽ സംഗീതം നൽകുമ്പോൾ നമ്രത റാവോ എഡിറ്റിംഗ് നിർവഹിക്കുന്നു. പേര് പോലെ തന്നെ കരുത്തുറ്റതാവും ബച്ചന്റെ കഥാപത്രമെന്ന പ്രതീക്ഷയിലാണ് ആരാധകരും.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

പ്രിയനന്ദനൻറെ പുതിയ ചിത്രം വൈശാഖന്റെ സൈലൻസർ  

അർജുന നോമിനേഷൻ പ്രതീക്ഷിച്ചില്ല: ഹിമ