തുലാവർഷമെത്തി; ഇനി 6 ദിവസം ഇടിമിന്നലോട് കൂടിയ ശക്തമായ മഴ 

തിരുവനന്തപുരം: കേരളത്തിൽ തുലാവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വരുന്ന ആറ് ദിവസത്തേക്ക് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയുണ്ടാകും. 

അതിശക്തമായ മഴയ്ക്കും സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ സാദ്ധ്യതയുണ്ട്. സാധാരണ ഒക്ടോബർ പകുതിയോടെ എത്തേണ്ട തുലാവർഷം പതിനഞ്ച് ദിവസത്തോളം വെെകിയാണ് എത്തിയത്. 

അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും രൂപം കൊണ്ട ചുഴലിക്കാറ്റുകളും ആവർത്തിച്ചുള്ള ന്യൂനമർദ്ദവുമാണ് തുലാമഴ വെെകാൻ കാരണം. ഡിസംബർ പകുതി വരെയെങ്കിലും തുലാവർഷം ലഭിക്കുമെന്നാണ് പ്രതീക്ഷ. 

സാമാന്യം നല്ല രീതിയിൽ തന്നെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

കേരളീയ ഉത്പ്പന്നങ്ങളുടെ ശേഖരവുമായി ട്രേഡര്‍കേരള.കോം 

നുണകൾക്ക് മീതേ സത്യം ഉയർന്നു കേട്ടേ മതിയാകൂ