in

പശുക്കുട്ടിയെ കൊന്ന കടുവയെ പിടിച്ചു 

ബത്തേരി: ബത്തേരി നായ്ക്കട്ടിക്കടുത്ത് തേലമ്പറ്റയിൽ ചൊവ്വാഴ്ച പുലർച്ചെ തൊഴുത്തിൽ കെട്ടിയ പശുക്കുട്ടിയെ കടിച്ചു കൊല്ലുകയും പകൽ പന്ത്രണ്ടിന് വയലിൽ മേഞ്ഞ മറ്റൊരു പശുവിനെ കടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്ത കടുവ രാത്രി വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ അകപ്പെട്ടു.

മൂഞ്ഞനാട്ട് പാപ്പച്ചന്റെ പശുക്കുട്ടിയെയാണ് കടുവ കൊന്നത്. നൂൽപ്പുഴ പഞ്ചായത്ത് പതിനഞ്ചാം വാർഡ് അംഗം എം സി അനിലിന്റെ പശുവിനെയാണ് പരിക്കേൽപ്പിച്ചത്.

നാട്ടുകാർ പ്രതിഷേധിച്ചതിനെ തുടർന്നാണ് കടുവയെ കൂടുവച്ച് പിടികൂടാൻ തീരുമാനിച്ചത്. വൈകീട്ട് ആറരയോടെ സ്ഥാപിച്ച കൂട്ടിലാണ് രാത്രി പതിനൊന്നിന് കടുവ കുടുങ്ങിയത്. ബുധനാഴ്ച പുലർച്ചെ കൂടു സഹിതം കടുവയെ ബത്തേരിയിലെ വൈൽഡ് ലൈഫ് വാർഡന്റെ കാര്യാലയത്തിൽ എത്തിച്ചു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

കോട്ടയം മെഡിക്കല്‍ കോളേജ് സമഗ്ര വികസന പാതയില്‍

ഹൈടെക് ക്ലാസ് മുറികൾ ഫലപ്രദം: ഒന്നാംഘട്ട അവസ്ഥാ പഠനം പൂർത്തിയായി