Salman, Tiger Zinda Hai , collection record, Padmavat suprass ,Aamir, PK, box office collections,Dangal, domestic box office collection, December 22, box office records, highest grossing films, PK, Padmaavat, Republic Day, Baahubali 2, 
in , ,

കളക്ഷൻ റെക്കോർഡ്: ടൈഗറിന് പത്മാവത് ഭീഷണിയാകുമോ?

പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി സൂപ്പർതാരം സൽമാൻ ഖാന്റെ ‘ടൈഗർ സിന്ദാ ഹൈ’ ( Tiger Zinda Hai ) മുന്നേറുകയാണ്. ചിത്രം ഇറങ്ങി അഞ്ച് ആഴ്ച്ച പിന്നിടുമ്പോൾ കളക്ഷൻ റെക്കോർഡുകൾ ഭേദിച്ചു കൊണ്ട് 333.58 കോടി രൂപയാണ് ഈ ചിത്രം വാരികൂട്ടിയത്. എന്നാൽ ‘പത്മാവത്’ ( Padmavat ) ‘ടൈഗർ സിന്ദാ ഹൈ’യ്ക്ക് ഭീഷണിയാകുമെന്നാണ് സൂചന.

വിവാദ ചിതമായ ‘പത്മാവത്’ വിലക്കണമെന്ന രാജസ്ഥാന്‍, മധ്യപ്രദേശ് സര്‍ക്കാരുകളുടെ ആവശ്യം വീണ്ടും സുപ്രീംകോടതി തള്ളി. ചിത്രത്തിന്റെ പ്രദർശനം തടയണമെന്ന കര്‍ണിസേനയുടെ ആവശ്യവും ഇന്ന് സുപ്രീം കോടതി തള്ളിക്കളഞ്ഞു.

അലി അബ്ബാസ് സമറിന്റെ സംവിധാന മികവിൽ പുറത്തിറങ്ങിയ മികച്ച ഒരു ആക്ഷൻ ത്രില്ലർ ചിത്രമാണ് ‘ടൈഗർ സിന്ദാ ഹൈ’. കത്രീന കൈഫാണ് ചിത്രത്തിലെ നായിക. 2014-ൽ ഇന്ത്യൻ നേഴ്സുമാരെ തട്ടിക്കൊണ്ടു പോയ കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഇവരെ രക്ഷിക്കാനെത്തുന്ന നായകനെ മികച്ച രീതിയിലാണ് സൽമാൻ അവതരിപ്പിച്ചത്.

കഴിഞ്ഞ വർഷം ഡിസംബർ 22-ന് ‘ടൈഗർ സിന്ദാ ഹൈ’ തീയറ്ററുകളിൽ പ്രദർശനത്തിനെത്തി. തുടർന്ന് ബോളിവുഡ് കണ്ടതിൽ വച്ച് വളരെ മികച്ച വിജയം നേടിയ ചിത്രമായി ഇത് മാറി. സൽമാൻ ഖാൻ ചിത്രം ആമിറിന്റെ ‘പികെ’യുടെ ആഭ്യന്തര കളക്ഷൻ റെക്കോർഡുകൾ ഭേദിക്കുമോയെന്ന ആകാംക്ഷയിലാണ് ബോളിവുഡ്.

‘പികെ’യെന്ന ചിത്രത്തിന്റെ ബോക്സ് ഓഫീസ് വിജയത്തെ മറികടക്കാൻ സൽമാൻ ചിത്രത്തിന് ഇനി ചെറിയ ദൂരം കൂടി മതിയാവും. ‘പികെ’യുടെ ലൈഫ് ടൈം കളക്ഷനുകൾ തകർത്ത് ‘ടൈഗർ സിന്ദാ ഹൈ’യ്ക്ക് ബോക്സോഫീസിൽ മുന്നേറുവാൻ 8 കോടി രൂപ കൂടി നേടേണ്ടിയിരിക്കുന്നു. എന്നാൽ ഇത് സാധ്യമാണോ എന്ന ചോദ്യവും നിലനിൽക്കുന്നു.

2014 -ൽ പുറത്തിറങ്ങിയ പികെ ആറ് ആഴ്ച്ച കൊണ്ട് 340.50 കോടി രൂപയുടെ ബോക്സ് ഓഫീസ് വിജയമാണ് കൈവരിച്ചത്. ആ കാലഘട്ടത്തിൽ ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത്രയധികം കളക്ഷൻ നേടുന്ന ആദ്യ ബോളിവുഡ് ചിത്രമായിരുന്നു പികെ. എന്നാൽ കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ ബാഹുബലി, ദംഗൽ എന്നീ ചിത്രങ്ങൾ പുറത്തിറങ്ങിയതോടെ ബോളിവുഡിൽ ഏറ്റവും സാമ്പത്തിക ഉയർന്ന നേട്ടം കൈവരിച്ച ചിത്രമെന്ന ഖ്യാതി പികെയ്ക്ക് നഷ്ടമായി.

‘ടൈഗർ സിന്ദാ ഹൈ’ അഞ്ച് ആഴ്ച്ച പിന്നിടുമ്പോൾ, പ്രതീക്ഷയ്‌ക്കൊത്തു തന്നെ ബോക്സ് ഓഫീസിൽ വിജയം കൈവരിക്കാൻ കഴിഞ്ഞു. ഈ ചിത്രത്തിന് വെല്ലുവിളി ഉയർത്തുന്ന തരത്തിലേക്കുള്ള ചിത്രങ്ങൾ ഒന്നും ആ സമയത്ത് പ്രദർശനത്തിന് എത്തിയിരുന്നില്ല എന്നതു തന്നെയാണ് അതിനുള്ള പ്രധാന കാരണം.

ക്രിസ്മസിന് ‘ടൈഗർ സിന്ദാ ഹൈ’ക്കൊപ്പം പുറത്തിറങ്ങാനിരുന്ന സജ്ഞയ് ലീല ബൻസാലിയുടെ ‘പത്മാവതി’ന്റെ പ്രദർശനം ജനുവരി 25-ലേക്ക് മാറ്റി വച്ചത് അലി അബ്ബാസ് സമറിന്റെ ചിത്രത്തിന് വിജയ സാധ്യത വർദ്ധിപ്പിച്ചു.

എന്നാൽ റിപ്പബ്ലിക്ക് വാരദിനത്തിൽ പ്രദർശനത്തിനായി ‘പത്മാവത്’ എത്തുന്നതോടെ ‘ടൈഗർ സിന്ദാ ഹൈ’ക്ക് കടുത്ത മത്സരം നേരിടേണ്ടി വരും. ആറാമത്തെ ആഴ്ച്ചയിലേക്ക് എത്തുന്ന ചിത്രത്തിന് ഒരുപക്ഷെ ആമിറിന്റെ ‘പികെ’യുടെ റെക്കോർഡ് മറികടക്കാൻ സാധിച്ചേക്കും.

എന്നാൽ ‘ബാഹുബലി 2’, ‘ദംഗൽ’ എന്നീ ചിത്രങ്ങളോടൊപ്പം മൂന്നാമത്തെ ഉയർന്ന കളക്ഷൻ റെക്കോർഡ് നേടിയ ചിത്രമാകാൻ ‘ടൈഗർ സിന്ദാ ഹൈ’യ്ക്ക് കഴിയുമോ എന്ന് ഈ ആറാമത്തെ ആഴ്ച്ചയിൽ അറിയാം. അതിനാൽ ഈ ചിത്രത്തിനെ സംബന്ധിച്ചിടത്തോളം ആറാമത്തെ ഈ ആഴ്ച്ച വളരെ പ്രധാനപ്പെട്ടതാണെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

ClaySys, ClaySys technologies, InfoPark, campus, IT, Athulya Main Building, hrishikesh nair, CEO, Vinod Tharakan, managing directro, Athulya Road, Infopark Campus, Infopark, Kochi, Kerala

ക്ലേസിസ് ടെക്നോളജീസിന് ഇനി ഇൻഫോപാർക്കിൽ സ്വന്ത൦ ക്യാമ്പസ്

ഗതികിട്ടാ പ്രേതങ്ങൾ