ടൈറ്റാനിക് പ്രണയജോഡികൾ യുവതിക്കേകിയത് പുതുജീവൻ

Titanic , Jack, Rose, Winslet , DiCaprio, Cancer Patient, help , Kate Winslet , Leo DiCaprio ,   lovers, Jack, Rose, treatment, Germany, Gemma Nuttall, mother, hospital, dinner, doctors, UK, raise, funds, DiCaprio, cor-star, heroine, hero, auctioned, dinners, This Morning, show,

ലണ്ടൻ: നിതാന്ത പ്രണയത്തിന് തിരശ്ശീലയിൽ സുന്ദര ഭാഷ്യം രചിച്ച ‘ടൈറ്റാനിക്’ ( Titanic ) എന്ന ചലച്ചിത്രം ലോകോത്തര പ്രണയ ചിത്രങ്ങളിൽ എന്നെന്നും ഒളിമങ്ങാതെ നിലനിൽക്കുമെന്നത് നിഃസംശയം. സാമ്പത്തിക വിജയത്തിന് പുറമെ ‘ബെൻഹർ’,  ‘ദ ലോർഡ് ഓഫ് ദ റിങ്സ്: ദ റിട്ടേൺ ഓഫ് ദ കിങ്’ എന്നീ ചിത്രങ്ങളോടൊപ്പം ഏറ്റവുമധികം ഓസ്കാർ പുരസ്കാരങ്ങൾ നേടിയ ചിത്രമെന്ന ഖ്യാതിയും ഈ ചിത്രം സ്വന്തമാക്കിയിരുന്നു.

‘ടൈറ്റാനിക്’ എന്ന സുന്ദര ചിത്രം കണ്ടവരാരും ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ റോസിനെയും ജാക്കിനെയും അനശ്വരമാക്കിയ കേറ്റ് വിൻസ്‌ലെറ്റ്- ലിയനാർഡോ ഡി കാപ്രിയോ താരജോഡികളെ മറക്കാനിടയില്ല. കാലങ്ങളോളം ഓർമ്മയിൽ കരുതി വയ്ക്കാൻ തക്കവിധം കാമ്പും കരുത്തുമുള്ള പ്രകടനത്തിലൂടെ ഇരുവരും പ്രേക്ഷക ഹൃദയങ്ങളെ കീഴടക്കി.

എന്നാൽ ഇപ്പോഴിതാ രണ്ടു ദശാബ്ദക്കാലത്തിനു ശേഷവും ജാക്കും റോസും വീണ്ടും വാർത്തകളിൽ ഇടം നേടുന്നു. വെള്ളിത്തിരയിലെ പ്രണയ പ്രകടനത്തിന്റെ പേരിലല്ല മറിച്ച് ജീവിതത്തിൽ ഇരുവരും പുലർത്തുന്ന മനുഷ്യത്വത്തിന്റെയും സഹാനുഭൂതിയുടെയും പേരിലാണെന്നു മാത്രം.

അതെ; ഗെമ്മ നുറ്റാൽ എന്ന കാൻസർ രോഗിയും അവരുടെ അമ്മയുമാണ് ആ സത്യം ലോകത്തോട് വെളിപ്പെടുത്തിയത്. ബ്രിട്ടീഷ് ടെലിവിഷൻ ഷോ ആയ ‘ദിസ് മോണിങ്ങി’ലൂടെ ഇരുവരും ആ കഥ പറഞ്ഞു.

നാല് മാസം ഗർഭിണിയായിരിക്കുമ്പോളാണ് ഗെമ്മ താനൊരു ഒവേറിയൻ കാൻസർ രോഗ ബാധിതയാണ് എന്ന നടുക്കുന്ന യാഥാർഥ്യം തിരിച്ചറിയുന്നത്. ഒൻപതാം മാസം ഒരു സിസേറിയനിലൂടെ ഗെമ്മയുടെ പ്രിയപ്പെട്ട കുഞ്ഞു പെനിലോപ് ഭൂമിയിലേക്ക്‌ പിറന്നു വീണു .

ആറു മാസം നീണ്ട കീമോതെറാപ്പിയും റേഡിയേഷനുമാണ് ഡോക്ടർമാർ എമ്മയ്ക്കു നിർദ്ദേശിച്ചത്. ചികിത്സ തുടരുന്നതിനിടയിൽ ഗെമ്മ ഞെട്ടിക്കുന്ന മറ്റൊരു സത്യം കൂടി മനസ്സിലാക്കി; തന്റെ തലച്ചോറിനെയും ശ്വാസകോശത്തെയും അർബുദം ബാധിച്ചിരിക്കുന്നു.

ഇനിയൊന്നും ചെയ്യാനില്ലെന്നും വേഗം വിൽപ്പത്രം തയ്യാറാക്കാനുമാണ് അവൾക്കു കിട്ടിയ വിദഗ്ധോപദേശം. ഏതാനും മാസങ്ങൾ മാത്രം അവശേഷിച്ച ജീവിതത്തിൽ വേദനകൾ ലഘൂകരിക്കാൻ പാലിയേറ്റീവ് ചികിത്സ ആരംഭിക്കുകയും ചെയ്തു.

എന്നാൽ മകളെയോർത്ത് ഏറെ വേദനിച്ച ഗെമ്മയുടെ അമ്മ ഹെലൻ സ്വന്തം നിലയ്ക്ക് നടത്തിയ അന്വേഷണത്തിലാണ് കാൻസറിനെ നേരിടാൻ ജർമനിയിൽ നടത്തുന്ന ഇമ്മ്യുണോ തെറാപ്പിയെക്കുറിച്ച് മനസ്സിലാക്കുന്നത്.

ശരീരത്തിന്റെ രോഗ പ്രതിരോധ സംവിധാനത്തെ കരുത്തുറ്റതാക്കുന്ന പ്രത്യേക ചികിത്സ. എന്നാൽ ഒറ്റത്തവണത്തെ ചികിത്സയ്ക്കു തന്നെ ഒരു ലക്ഷത്തോളം ഡോളറിനടുത്തു ചിലവു വരും.

ഈ സമയത്താണ് കഥയിൽ ഒരു ട്വിസ്റ്റ് വരുന്നതും ഗെമ്മയുടെ ജീവിതത്തിലേക്ക് ടൈറ്റാനിക് നായിക കടന്നു വരുന്നതും. അർബുദ രോഗബാധിതയായ സ്വന്തം അമ്മയുടെ വിദഗ്ദ്ധ ചികിത്സക്ക് വേണ്ടിയുള്ള അന്വേഷണത്തിലായിരുന്ന കേയ്റ്റും ജർമ്മനിയിലെ ഇതേ ക്ലിനിക്കിലാണ് എത്തിപ്പെടുന്നത്.

ഗെമ്മയെക്കുറിച്ചും അവളുടെ ചികിത്സാ ചിലവുകളെക്കുറിച്ചും അതിനവൾ നേരിടുന്ന പ്രയാസത്തെക്കുറിച്ചും മനസ്സിലാക്കിയ കെയ്റ്റ് അവൾക്കു വേണ്ടി പണം കണ്ടെത്താൻ സന്നദ്ധയായി.

“എന്റെ ഹൃദയം നുറുങ്ങി. എത്ര സങ്കടകരമാണ് അവളുടെ അവസ്ഥയെന്ന് ഞാൻ തിരിച്ചറിഞ്ഞു. എന്തെങ്കിലും ചെയ്തേ തീരൂ എന്ന് ഞാനുറപ്പിച്ചു. ഞാൻ ചെയ്യുന്നതെന്തും ഇതേ അസുഖം മൂലം ദുരിതമനുഭവിക്കുന്ന എന്റെ അമ്മയെ സന്തോഷിപ്പിക്കും എന്ന് എനിക്കുറപ്പായിരുന്നു.” കെയ്റ്റ് പറയുന്നു.

“ഞാൻ ലിയോയെ വിളിച്ചു. നമുക്കെന്തു ചെയ്യാനാവും എന്ന് അന്വേഷിച്ചു. ഒരു ചാരിറ്റി ഷോ നടത്തിയാലോ എന്ന് തിരക്കി. ജാക്കും റോസുമൊത്ത് ഒരു ഡിന്നർ എന്ന ആശയമാണ് കൂടുതൽ നന്നാവുക എന്ന് ലിയോ പറഞ്ഞു.”

തങ്ങളുടെ പ്രിയപ്പെട്ട റോസിനും ജാക്കിനും ഒപ്പം ഡിന്നർ കഴിക്കാനുള്ള അപൂർവമായ ഒരു അവസരം ലിയോനാർഡോ ഡി കാപ്രിയോ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഒരുങ്ങി. ആഹ്ളാദകരമായ അവസരം ആരാധകർ ആവേശപൂർവം ഏറ്റെടുത്തു. മൂന്നു ഡിന്നറാണ് ഓഫർ ചെയ്തത്. അതിലൂടെ 1.35 മില്യൺ ഡോളർ പിരിഞ്ഞു കിട്ടി.

തന്റെ ജീവിതം തിരിച്ചു തന്ന പ്രിയപ്പെട്ട താരത്തെ ടെലിവിഷൻ ഷോയിൽ വച്ച് ആദ്യമായി കണ്ടു മുട്ടിയപ്പോൾ ഗെമ്മ പൊട്ടിക്കരഞ്ഞു.

“നിങ്ങൾ എനിക്ക് ജീവിതം തിരിച്ചു തന്നു. വലിയൊരു കാര്യമാണ് ചെയ്തത്. എന്റെ ജീവൻ രക്ഷിക്കുന്നതിനായി നടത്തിയ പ്രയത്നത്തിനെല്ലാം ഞാൻ അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു.” നിറകണ്ണുകളോടെ ഗെമ്മ പറഞ്ഞു.

” ആദ്യ ഘട്ട ചികിത്സ വിജകരമാണെങ്കിലും ഗെമ്മ അപകടനില തരണം ചെയ്തു എന്ന് പറയാറായിട്ടില്ല. ജർമ്മനിയിൽ കൊണ്ടുപോയി അവളെ അടിയന്തിര ചികിത്സക്ക് വിധേയമാക്കണം. അവളുടെ തുടർ ചികിത്സക്ക് പണം കണ്ടെത്താൻ എല്ലാവരും സഹായിക്കണം. ഇരുപത്തെട്ടു വയസ്സ് മാത്രം പ്രായമുള്ള ഈ അമ്മയെ പിന്തുണക്കണം. മൂന്ന് വയസ്സുകാരിയായ പെനിലോപ്പിന് അവളുടെ മാതാവിനെ ആവശ്യമുണ്ട്”- ഒരു അമേരിക്കൻ വാരികയ്ക്ക് നൽകിയ പ്രസ്താവനയിൽ കെയ്റ്റ് പറഞ്ഞു.

എന്തായാലും മികച്ച പ്രണയജോഡികളായി പ്രേക്ഷകമനസ്സുകളിൽ ചിരപ്രതിഷ്‌ഠ നേടിയ കേറ്റിന്റെയും കാപ്രിയോയുടെയും പ്രയത്നം വിഫലമാകില്ലെന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം. യുദ്ധങ്ങളും ചൂഷണങ്ങളും ലോകമെമ്പാടും നടമാടുന്ന വേളയിൽ മനുഷ്യത്വം വറ്റി വരളുന്നതായി മനുഷ്യസ്നേഹികൾ വിലപിക്കെ ഇത്തരം നന്മ നിറഞ്ഞ വാർത്തകൾ ഏവർക്കും പുത്തൻ പ്രതീക്ഷയേകുന്നു.

Titanic , Jack, Rose, Winslet , DiCaprio, Cancer Patient, help , Kate Winslet , Leo DiCaprio ,   lovers, Jack, Rose, treatment, Germany, Gemma Nuttall, mother, hospital, dinner, doctors, UK, raise, funds, DiCaprio, cor-star, heroine, hero, auctioned, dinners, This Morning, show,

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

Parambikkulam-Aliyar, Kerala CM, letter, Tamilnadu ,CM, Pinarayi, palani sami, Ramesh Chennithala, Edappadi Palani sami, agriculture, drinking water, farmers, Palakkad, water, irrigation, meeting , Chennai,

പറമ്പിക്കുളം-ആളിയാര്‍: പിണറായി പളനി സ്വാമിക്ക്‌ വീണ്ടും കത്തയച്ചു

Priya , Oru Adaar Love , new teaser , song, social media, hit, Priya Prakash Varrier ,Valentine's Day gift, Flying kiss,Internet sensation,male classmate,upcoming Malayalam film,A Superb Love,film, exchanging, flirtatious glances ,lecture,classroom, teacher, busy , Instagram, youtube, viral,

പുരികത്താൽ പ്രണയം പറഞ്ഞ പ്രിയക്കും പാട്ടിനുമെതിരെ പരാതി