in ,

കോമാളി മാത്രമല്ല, ഒന്നാന്തരം പൊട്ടനുമാണ് രാഹുൽ ഈശ്വർ: ടി എൻ പ്രസന്നകുമാർ

ടി. എൻ. പ്രസന്നകുമാർ

സ്ത്രീകളുടെ തുല്യാവകാശങ്ങളെക്കുറിച്ചുള്ള രാഷ്ട്രീയവും സമൂഹ വിജ്ഞാനപരവുമായ ചിന്താപദ്ധതികളാണ് ഫെമിനിസമെന്ന് സാമാന്യ വായനാശീലമുള്ളവര്‍ക്കൊക്കെ അറിയാം. പക്ഷേ, തുല്യാവകാശങ്ങളെക്കുറിച്ച് സംസാരിക്കുന്ന ഇയാളുടെ വിടുവായത്തം ചോദ്യം ചെയ്യുന്ന സ്ത്രീകളെ ഇയാള്‍ ഫെമിനിച്ചികള്‍ എന്നേ വിളിക്കൂ. ഫെമിനിസം പരിഹസിക്കപ്പെടേണ്ട എന്തോ കാര്യമായാണ് ഇയാള്‍ കരുതിയിരിക്കുന്നത്. ഈ നൂറ്റാണ്ടിലും അങ്ങനെ വിചാരിക്കുന്ന ഒരാള്‍ കോമാളി മാത്രമല്ല, നല്ല ഒന്നാന്തരം പൊട്ടനുമാണ്.

മുൻകൂട്ടി തീയ്യതി പ്രഖ്യാപിച്ച് ശബരിമലയിൽ പോകാൻ സ്ത്രീകളെ വെല്ലുവിളിക്കുന്ന രാഹുൽ ഈശ്വറിനെ പരിഹസിച്ച്  ടി. എൻ. പ്രസന്നകുമാർ ഫേസ് ബുക്കിൽ കുറിക്കുന്നു.


പോകുന്ന തിയ്യതി മുന്‍കൂട്ടി പ്രഖ്യാപിച്ച് യുവതികള്‍ക്ക് ശബരിമലയില്‍ പോകാന്‍ ധൈര്യമുണ്ടോയെന്ന് ഒരു ചാനല്‍ ചര്‍ച്ചയിലിരുന്ന് രാഹുല്‍ ഈശ്വര്‍ വെല്ലുവിളിക്കുന്നത് കണ്ടു.

ശബരിമല കയറാന്‍ വരുന്ന സ്ത്രീകള്‍ ഒരു നിയമവും ലംഘിക്കുന്നില്ല. അവര്‍ ഭരണഘടന നല്‍കുന്ന ഉറപ്പിലാണ് അവിടേക്ക് വരുന്നത്. സുപ്രീം കോടതി എല്ലാവരും ശബരിമലയിലേക്ക് പോകണമെന്ന് പറഞ്ഞിട്ടില്ല. താല്‍പര്യമുള്ള യുവതികള്‍ പോയാല്‍ മതി. അങ്ങനെ പോകുമ്പോള്‍ ആരും അവരെ തടയുന്നില്ലെങ്കില്‍ ഒരു ദിവസം കൊണ്ട് ഈ വിഷയം അവസാനിച്ചേനെ. ആവശ്യമുള്ളവര്‍ പോകട്ടെ, പോകാന്‍ താല്‍പര്യമില്ലാത്തവര്‍ പോകേണ്ടതുമില്ല. ഒരു ദിവസത്തെ വാര്‍ത്തമാത്രമായി അവസാനിക്കുമായിരുന്നു സ്ത്രീപ്രവേശന വിഷയം.

പക്ഷേ, മലയിലേക്ക് വന്ന യുവതികളെ സംഘപരിവാരങ്ങളും രാഹുല്‍ ഈശ്വരന്റെ അനുയായികളും തടയുന്നു, അസഭ്യം വിളിക്കുന്നു, ആക്രമിക്കുന്നു, തല്ലികൊല്ലാന്‍ ആഹ്വാനമുണ്ടാകുന്നു, പേപ്പട്ടികളെ പോലെ ഓടിപ്പിക്കുന്നു. അവിടേക്കു വരുന്ന യുവതികളെ രണ്ടായി കീറണമെന്ന് ആഹ്വാനങ്ങളുണ്ടാകുന്നു. ശബരിമല കയറുമെന്ന് പറഞ്ഞ യുവതികളുടെ വീടുകള്‍ ആക്രമിക്കപ്പെടുന്നു. നീചമായ ഭാഷയില്‍ അസഭ്യം പറയുന്നു, ബലാല്‍സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നു. നുണകളും വ്യാജവാര്‍ത്തകളും സൃഷ്ടിക്കുന്നു, ഹര്‍ത്താലുകള്‍ നടത്തുത്തി കടകളും വാഹനങ്ങളും ആക്രമിക്കുന്നു. 

അക്രമങ്ങളുമായി ബന്ധപ്പെട്ട് പ്രതിപട്ടികയിലിലുള്ള 37000 പേരില്‍ 35000 പേരും സംഘപരിവാറുകളാണ്. മഞ്ജുവിന്റെ വീട് മുന്‍പ് ഇവര്‍ ആക്രമിച്ചിരുന്നു. അവരുടെ ഉപജീവനമാര്‍ഗ്ഗമായ പശുവിനെയും കോഴികളെയും അഴിച്ചുവിട്ടു. നിരന്തരമായി അവരെ ഭീഷണിപ്പെടുത്തി. ഈ ക്രിമിനലസിത്തിനൊക്കെ വികാരം ഇളക്കിവിട്ട് നേതൃത്വപരമായ പങ്കുവഹിക്കുന്ന ആളാണ് രാഹുല്‍ ഈശ്വര്‍. നിയമലംഘനം നടത്തി ക്രിമിനല്‍ കേസില്‍ പ്രതിയായ അയാളാണ് ഇപ്പോഴും ടി.വി.ചര്‍ച്ചയില്‍ ഇരുന്ന് സ്ത്രീസമൂഹത്തെ വെല്ലുവിളിക്കുന്നത്.

യുവതികള്‍ക്ക് വേഷം മാറി പോകേണ്ടിവരുന്നതുപോലും രാഹുല്‍ ഈശ്വരനെപ്പോലുള്ളവരുടെ നേതൃത്വത്തിലുള്ള ക്രിമിനലുകള്‍ അവരെ തടയാനും നാളികേരം കൊണ്ട് തല എറിഞ്ഞുപൊളിക്കാനും വേണ്ടി ശബരിമലയില്‍ തമ്പടിച്ചിരിക്കുന്നതുകൊണ്ടല്ലേയെന്ന് അവതാരകനെങ്കിലും അയാളോട് ചോദിച്ചില്ല. താന്‍ നിയമം കയ്യിലെടുക്കുമെന്ന് ചാനലിലിരുന്ന് ഇങ്ങനെ ആഹ്വാനം ചെയ്താല്‍ തന്നെ നിയമപ്രകാരം അയാളെ പിടിച്ച് അകത്തിടുകയാണ് വേണ്ടത്.  

ആര്‍ത്തവാവസ്ഥയെ അടിസ്ഥാനമാക്കി സ്ത്രീകളെ ആരാധനയില്‍നിന്ന് വിലക്കുന്നത് അയിത്തമാണെന്നും അത് വ്യക്തിയുടെ സ്വാതന്ത്ര്യത്തിനും അന്തസ്സിനും ലിംഗതുല്യതയ്ക്കും എതിരാണെന്നുള്ള ഭരണഘടനാബഞ്ചിന്റെ വിധിയാണ് ഇയാളെയും ഹിന്ദുത്വ താലിബാനികളെയും പ്രകോപിച്ചത്.

ഈ നൂറ്റാണ്ടിലും ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകളെ ആരാധനസ്വാതന്ത്ര്യത്തില്‍ നിന്ന് വിലക്കണമെന്നാണ് ഇയാളും കൂട്ടരും പറഞ്ഞുകൊണ്ടിരിക്കുന്നത്. എന്തൊരു വികൃത മനസ്സാണിയാളുടേത്. ദൈവഭാവനയെപ്പോലും അപമാനിക്കുകയാണിയാള്‍. സര്‍വ്വശക്തനെന്ന് കരുതുന്ന ദൈവത്തിന്റെ ബ്രഹ്മചര്യം സംരക്ഷിക്കാന്‍ വേണ്ടി ഈ തണുപ്പത്ത് കാവലിരിക്കുന്ന ഈ ഊളകളോളം കോമാളികള്‍ ഈ ഭൂമിയില്‍ വേറെ ആരാണുള്ളത്? 

ആര്‍ത്തവത്തിന്റെ പേരില്‍ അശുദ്ധികല്‍പിക്കുന്ന ഇയാള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് ഇന്ത്യന്‍ ഭരണഘടന രൂപപ്പെടും മുമ്പുള്ള ബ്രാഹ്മണ ഭരണഘടനയായിരുന്ന മനുസ്മൃതിയും ശാംകര സ്മൃതിയുമൊക്കെയാണ്. സ്വാതന്ത്ര്യം ലഭിച്ച് ഏഴു പറ്റിറ്റാണ്ടായിട്ടും സ്ത്രീകള്‍ക്ക് തുല്യപദവി നല്‍കരുതെന്നാണ് ഇയാള്‍ ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നത്. ഭരണഘടനയേക്കാള്‍ കോടതിയെക്കാള്‍ രാജാവിലും തന്ത്രിയിലും വിശ്വസിക്കാനാണ് ചാനലില്‍ വന്നിരുന്ന് വായിട്ടലക്കുന്നത്. വാലിഡായ ഒരു പോയിന്റ് പോലും ഇയാള്‍ക്ക് പറയാനില്ല. 

സ്ത്രീകളുടെ തുല്യാവകാശങ്ങളെക്കുറിച്ചുള്ള രാഷ്ട്രീയവും സമൂഹ വിജ്ഞാനപരവുമായ ചിന്താപദ്ധതികളാണ് ഫെമിനിസമെന്ന് സാമാന്യ വായനാശീലമുള്ളവര്‍ക്കൊക്കെ അറിയാം. പക്ഷേ, തുല്യാവകാശങ്ങളെക്കുറിച്ച് സംസാരിക്കുന്ന, ഇയാളുടെ വിടുവായത്തം ചോദ്യം ചെയ്യുന്ന സ്ത്രീകളെ ഇയാള്‍ ഫെമിനിച്ചികള്‍ എന്നേ വിളിക്കൂ. ഫെമിനിസം പരിഹസിക്കപ്പെടേണ്ട എന്തോ കാര്യമായാണ് ഇയാള്‍ കരുതിയിരിക്കുന്നത്. ഈ നൂറ്റാണ്ടിലും അങ്ങനെ വിചാരിക്കുന്ന ഒരാള്‍ കോമാളി മാത്രമല്ല, നല്ല ഒന്നാന്തരം പൊട്ടനുമാണ്.

വൈക്കം സത്യാഗ്രഹ കാലത്ത് നാല്‍കാലികളെക്കാള്‍ മോശമാണ് അവര്‍ണ്ണരെ യാഥാസ്ഥികരായ നമ്പൂതിരിമാര്‍ കണ്ടിരുന്നത്. കാളയും പട്ടിയും പന്നിയും നടക്കുന്ന വഴി അവര്‍ണ്ണര്‍ക്ക് നടക്കാന്‍ കഴിയുമായിരുന്നില്ല, തീണ്ടലിന്റെ നിശ്ചിത ദൂരപരിധി ഭേദിച്ചവരെ മര്‍ദ്ദിക്കാനും ശിക്ഷിക്കാനും സവര്‍ണ്ണര്‍ക്ക് അവകാശമുണ്ടായിരുന്നു. അന്നത്തെ ഇണ്ടന്‍തുരുത്തി നമ്പൂതിരിമാരുടെ ഇന്നത്തെ പ്രതിനിധികളാണ് രാഹുല്‍ ഈശ്വര്‍. അതേ പ്രാകൃത ജീര്‍ണ്ണതയുടെ വര്‍ത്തമാനകാല തുടര്‍ച്ച.

ശശികലയെക്കാള്‍ മാരക വിഷവും വര്‍ഗ്ഗീതയും ഉള്ളിലുള്ളയാളാണ് ഈ നവ ബ്രാഹ്മണന്‍. സ്ത്രീകളെ, വെച്ചുവിളമ്പിതരാനും ഭോഗിക്കാനും മാത്രമുള്ള ‘സാധന’ങ്ങളായി കരുതുന്ന പത്തൊമ്പതാം നൂറ്റാണ്ടിലെ ആ പഴയ വഷളന്‍ വിഡ്ഢി നമ്പൂതിരിതിരിയുടെ ആധുനിക പതിപ്പ്.

പരിഷ്‌കൃത വേഷം ധരിക്കുകയും ഉള്ളില്‍ സ്ത്രീകളെക്കുറിച്ചുള്ള ശിലായുഗ സങ്കല്‍പങ്ങള്‍ പുലര്‍ത്തുകയും ചെയ്യുന്ന ഈ കോമാളിയുടെ നെഞ്ചില്‍ ചവിട്ടിതന്നെയാണ് ആത്മാഭിമാനമുള്ള സ്ത്രീകള്‍ ശബരിമല കയറേണ്ടത്. എന്നിട്ട് കാല് കഴുകണമെന്നുമാത്രം, ചാണകം ചവിട്ടിയാല്‍ ചെയ്യുന്നതുപോലെ.

 – എഫ് ബി പോസ്റ്റ്

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ടൂറിസം വളർച്ചയ്ക്ക് ഏവരുടേയും സഹകരണം അനിവാര്യം: മുഖ്യമന്ത്രി

മേഘാലയ ഖനിയില്‍ അവസാന മിടിപ്പുകളുമായി രക്ഷകരെ കാത്ത് ആരെങ്കിലും ഉണ്ടാവുമോ?