toddy , toddy shops, Supreme court, national highways, open, bars, Kerala, petition, Chief justice, Deepak Misra, owners, workers, court order, liquor ban,
in , ,

ദേശീയ-സംസ്ഥാന പാതയരികിലെ കള്ളുഷാപ്പുകള്‍ ഉപാധികളോടെ തുറക്കാം: സുപ്രീംകോടതി

ന്യൂഡല്‍ഹി: ദേശീയ- സംസ്ഥാനത്തെ പാതയോരത്തെ മദ്യശാലകള്‍ തുറക്കുന്നതില്‍ നല്‍കിയിരിക്കുന്ന ഇളവ് കള്ളുഷാപ്പുകള്‍ക്കും ( toddy shops ) ബാധകമാണെന്ന് സുപ്രീം കോടതി ഇന്ന് വ്യക്തമാക്കി. നേരത്തെ മദ്യശാല നിരോധനത്തില്‍ ഇളവ് പ്രഖ്യാപിച്ച വിധിയില്‍ കള്ളുഷാപ്പുകളും ഉള്‍പ്പെടുമെന്ന് കോടതി അറിയിച്ചു.

അതിനാൽ ഉപാധികളോടെ ഇവയും തുറക്കാമന്ന് സുപ്രീം കോടതി വ്യക്തമാക്കി. കേരളത്തിലെ കള്ളുഷാപ്പ് ഉടമകളും തൊഴിലാളികളും നല്‍കിയ ഹര്‍ജിയിലാണ് കോടതി നിലപാട് വ്യക്തമാക്കിയത്.

ഏതെല്ലാം കള്ളു ഷാപ്പുകള്‍ തുറക്കണമെന്ന് സംസ്ഥാന സര്‍ക്കാരിന് തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

പഞ്ചായത്തുകളിലെ നഗര മേഖലകളില്‍ മദ്യശാലകള്‍ക്ക് ഇളവ് നല്‍കാമെന്ന് നേരത്തെ സുപ്രീം കോടതി വിധിച്ചിരുന്നു. പ്രദേശം നഗരമാണോ എന്ന് തീരുമാനിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നും അനുമതിക്കായി മദ്യശാല ഉടമകള്‍ സംസ്ഥാന സര്‍ക്കാരിനെ സമീപിക്കണമെന്നും നേരത്തെ കോടതി അറിയിച്ചിരുന്നു.

നിരോധനത്തില്‍ നിന്ന് പഞ്ചായത്തുകളെ ഒഴിവാക്കണമെന്ന് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങൾ ആവശ്യപെട്ടിരുന്നു. ഇത് പരിഗണിച്ചാണ് സുപ്രീംകോടതിയുടെ ഭേദഗതി ഉത്തരവ്.

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് പുറമെ ജസ്റ്റിസ് അമിതാവ റോയ്, ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചാണ് പുതിയ ഭേദഗതി ഉത്തരവ് പുറപ്പെടുവിച്ചത്.

‘അറൈവ് സേഫ്’ എന്ന സന്നദ്ധ സംഘടന നൽകിയ പൊതു താൽപര്യ ഹർജി പരിഗണിച്ച് ദേശീയപാതകളുടെയും സംസ്ഥാനപാതകളുടെയും 500 മീറ്റർ പരിധിയിൽ മദ്യശാലകൾ പാടില്ലെന്ന് 2015 ഡിസംബർ 15-ൽ സുപ്രീം കോടതി വിധിച്ചിരുന്നു.

മദ്യശാലകള്‍ കാരണം പ്രധാനപാതകളിലെ യാത്രക്കാര്‍ക്ക് തടസം നേരിടുന്നതിന് പുറമെ അപകടങ്ങള്‍ക്കും കാരണമാകുന്നതായി നേരത്തെയുള്ള കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Sreejesh , Commonwealth Games , Sardar Singh, dropped, PR Sreejesh,India, hockey , team, selected, Manpreet , captain, 

കോമണ്‍വെല്‍ത്ത്: ഇന്ത്യൻ ഹോക്കി ടീമിൽ സർദാർ സിംഗ് പുറത്ത്; ശ്രീജേഷ് അകത്ത്