കള്ള് വ്യവസായത്തിലെ അപചയം; വിമർശനവുമായി മുഖ്യമന്ത്രി

toddy , toddy shop, kerala, Chief Minister, Pinarayi, pension, workers, alcohol, ban, supreme court, national high ways, Kerala Toddy Shop Licensee Association , abkari policy, exemption,

കോഴിക്കോട്: കൂടുതല്‍ ലാഭമുണ്ടാക്കാനുള്ള ചിലരുടെ ശ്രമമാണ് കള്ള് ( toddy ) വ്യവസായത്തിലെ അപചയത്തിന് കാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റപ്പെടുത്തി. ആരോഗ്യ ദായകമായതിനെ അനാരോഗ്യകരമാക്കിയത് ആരാണെന്ന് ചിന്തിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

മദ്യ വ്യവസായ രംഗത്തുള്ള തൊഴിലാളികളുടെ ക്ഷേമം ഉറപ്പ് വരുത്തുക എന്നത് പ്രധാന വിഷയമായി സര്‍ക്കാര്‍ കാണുന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാൽ വ്യാജ കള്ളിനെയും വ്യാജ തൊഴിലാളിയെയും സംരക്ഷിക്കില്ലെന്നും പിണറായി വ്യക്തമാക്കി.

കള്ള് എന്ന് പറഞ്ഞ് മറ്റെന്തെങ്കിലും നല്‍കുന്നതിനെ ഒരു തരത്തിലും അംഗീകരിക്കില്ലെന്നും അദ്ദേഹം അറിയിച്ചു. കള്ള് ഷാപ്പുകളിൽ ചാരായം വില്‍ക്കുന്നതായും പിണറായി കുറ്റപ്പെടുത്തി. കള്ള് ഷാപ്പ് പറ്റാത്തിടത്ത് അത് വേണ്ടെന്ന് വയ്ക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മദ്യശാലകള്‍ അടച്ചു പൂട്ടിയപ്പോള്‍ വ്യാജമദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം കൂടിയാതായി അദ്ദേഹം ചൂണ്ടിക്കാട്ടി. സമൂഹത്തിന് ദോഷകരമല്ലാത്ത നടപടിയാണ് ഈ സര്‍ക്കാര്‍ സ്വീകരിച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു.

മദ്യം വേണ്ടവര്‍ അത് കഴിക്കട്ടെ എന്നും എന്നാല്‍, ബോധവത്കരണം ഉയര്‍ത്തിക്കൊണ്ടു വരണമെന്നും പിണറായി അഭിപ്രായപ്പെട്ടു. ‘വിമുക്തി’ പദ്ധതിയെ കുറിച്ചും അദ്ദേഹം പ്രസംഗവേളയിൽ സൂചിപ്പിച്ചു.

പാവപ്പെട്ട തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതിനെ ചിലര്‍ വിമര്‍ശിക്കുന്നതായും എന്നാൽ കോര്‍പ്പറേറ്റുകളുടെ കിട്ടാക്കടം എഴുതിത്തള്ളുമ്പോള്‍ ഇവര്‍ എതിര്‍ക്കുന്നില്ലെന്നും പിണറായി കുറ്റപ്പെടുത്തി.

സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് കഴിഞ്ഞ വർഷം ദേശീയ സംസ്ഥാന പാതകള്‍ക്കരികിലെ 1092 കള്ളുഷാപ്പുകള്‍ ഉള്‍പ്പെടെയുള്ള 1956 മദ്യശാലകള്‍ എക്‌സൈസ് പൂട്ടി മുദ്ര വച്ചിരുന്നു.

toddy , toddy shop, kerala, Chief Minister, Pinarayi, pension, workers, alcohol, ban, supreme court, national high ways, Kerala Toddy Shop Licensee Association , abkari policy, exemption,

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

Kohli , India ,South Africa, ODI,Virat Kohli , won, Anushka, record, Record-breaker, helps, beat , eight wickets, bowling , skipper , Kohli ,led , bat ,sixth one-day international ,

ഇന്ത്യയുടെ ചരിത്ര വിജയം; അനുഷ്കയ്ക്ക് നന്ദി പറഞ്ഞ്‌ കോലി

കേരളത്തിൽ വൻ ലഹരി മരുന്ന് വേട്ട; പിടിച്ചെടുത്തത് 30 കോടി രൂപയുടെ എംഡിഎംഎ