കൗതുകമുണർത്തി ടോയ്‌ലറ്റ് പേപ്പറിൽ നിർമ്മിച്ച വിവാഹ വസ്ത്രം

toilet paper ,wedding dress , competition, 28 rolls ,paper , complete, Roy Cruz ,Toilet Paper Wedding Dress Contest, sponsored , Quilted Northern ,Cheap Chic Weddings,New York.

ഓരോരുത്തരും അവരുടെ വിവാഹ ദിനം വളരെയേറെ വ്യത്യസ്തമുള്ളതാക്കി മാറ്റാൻ പരമാവധി ശ്രമിക്കാറുണ്ട്. വിവാഹ വേദികൾ, അലങ്കാരങ്ങൾ, വിരുന്ന് സത്കാരം തുടങ്ങി വിവിധ മേഖലകളിൽ വൈവിധ്യം കൊണ്ടു വന്നാണ് പലരും ശ്രദ്ധ നേടുന്നത്. എന്നാൽ പവിത്രമായ വിവാഹ വേദിയിൽ ടോയ്‌ലറ്റ് പേപ്പറിന് ( toilet paper ) സ്ഥാനമുണ്ടോ?

ഉണ്ടെന്നാണ് റോയ് ക്രൂസ് എന്ന ഡിസൈനർ തെളിയിച്ചത്. വിവാഹ വസ്ത്രത്തിൽ വൈവിധ്യം കൊണ്ടുവരാനായി അദ്ദേഹം കൂട്ടുപിടിച്ചത് ടോയ്‌ലറ്റ് പേപ്പറിനെ.

താൻ ഡിസൈൻ ചെയ്ത ഈ പ്രത്യേകതരം വിവാഹ വസ്ത്രം ഒരുക്കുവാനായി റോയ് ക്രൂസ് ടോയ്‌ലറ്റ് പേപ്പറിന് പുറമെ പശ, ടേപ്പ്, സൂചി, നൂൽ എന്നിവ മാത്രമാണ് പ്രയോജനപ്പെടുത്തിയത്.

മണിക്കൂറുകളോളം ക്ഷമയോടെയുള്ള അദ്ധ്വാനത്തെത്തുടർന്നാണ് 51 വയസ്സുകാരനായ ക്രൂസ് പുതുമയുള്ള ഈ വിവാഹ വസ്ത്രം നിർമ്മിച്ചത്. ടോയ്‌ലറ്റ് പേപ്പർ ഉരുട്ടിയും ചുരുട്ടിയും മെടഞ്ഞുമാണ് ഗൗൺ നിർമ്മാണത്തിനായി തയ്യാറെടുത്തത്.

അദ്ദേഹത്തിൻറെ പരിശ്രമം വിഫലമായില്ല. ക്വിൽറ്റഡ് നോർത്തേണും ചീപ്പ് ചിക് വെഡിങ്ങ്സും സംയുക്തമായി സ്പോൺസർ ചെയ്ത പതിനാലാമത് വാർഷിക ടോയ്‌ലറ്റ് പേപ്പർ വെഡിങ് ഡ്രസ്സ് മത്സരത്തിൽ ക്രൂസ് വിജയിയായി.

ടോയ്‌ലറ്റ് പേപ്പർ ഉപയോഗിച്ച് രൂപകൽപന ചെയ്ത വിവാഹ വസ്ത്രത്തിന് 10000 ഡോളറാണ് അദ്ദേഹത്തിന് സമ്മാനമായി ലഭിച്ചത്. കഴിഞ്ഞ നാല് തവണയും ഫൈനൽ റൗണ്ടിൽ എത്തിയ ക്രൂസ് അഞ്ചാം തവണയാണ് ഫൈനലിൽ വിജയിച്ചത്.

28 ടോയ്‌ലറ്റ് പേപ്പർ റോളുകളാണ് ഈ സവിശേഷമായ വിവാഹ വസ്ത്രം നിർമ്മിക്കാൻ ക്രൂസിന് വേണ്ടി വന്നത്. അടുത്തിടെ ഈ ലോകത്തോട് വിട പറഞ്ഞ തന്റെ അമ്മയ്ക്കും അനന്തിരവൾക്കുമുള്ള ആദരവായിട്ടാണ് താൻ ഈ വസ്ത്രം നിർമ്മിച്ചതെന്ന് അദ്ദേഹം വെളിപ്പെടുത്തി.

ഗൗണിൽ സവിശേഷമായ ബീഡുകൾ വച്ചു പിടിപ്പിച്ചിച്ച് മനോഹരമാക്കിയിട്ടുണ്ട്. രണ്ട് തട്ടുകളായിട്ടാണ് ശിരോവസ്ത്രം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ക്രൂസ് ഇപ്പോൾ വെർജീനിയ സ്വദേശിയാണ്.

ഫിലിപ്പീൻസിൽ ജനിച്ച ക്രൂസ് അമേരിക്കയിലെത്തുന്നതിനു മുൻപ് ഷെല്ലുകളും, ചോളവും ഉണങ്ങിയ പൂക്കളുമൊക്കെ ഉപയോഗിച്ച് ഗൗണുകൾ ഡിസൈൻ ചെയ്തിട്ടുണ്ട്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

Kanjikode , UDF MPS, protest, Rail Bhavan, Delhi, AK Antony, 

പാലക്കാട് കോച്ച്‌ ഫാക്ടറിക്കായി ഡൽഹിയിൽ യുഡിഎഫ് എംപിമാരുടെ ധര്‍ണ

media , Code of Conduct , Pinarayi, ministers, press, control, Justice PS Antony Commission, phone call case, AK Saseendran, honey trap, controversy

മന്ത്രിമാരോടുള്ള പെരുമാറ്റം; മാധ്യമങ്ങള്‍ക്ക് പെരുമാറ്റച്ചട്ടം ഏർപ്പെടുത്തും: മുഖ്യമന്ത്രി