Movie prime

ടോം ഹാങ്ക്സിനും ഭാര്യയ്ക്കും കൊറോണ

ഹോളിവുഡ് നടൻ ടോം ഹാങ്ക്സിനും ഭാര്യ റീത്ത വിത്സണും കൊറോണ. എൽവിസ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ആസ്ത്രേലിയയിൽ വെച്ചാണ് ഇരുവർക്കും കൊറോണ വൈറസ് ബാധയുണ്ടായത്. ടോം ഹാങ്ക്സ് തന്നെയാണ് താൻ രോഗബാധിതനാണെന്ന വിവരം ഇൻസ്റ്റഗ്രാമിലൂടെ ലോകത്തെ അറിയിച്ചത്. ക്ഷീണവും ശരീരവേദനയും കുളിരും നേരിയ പനിയും അനുഭവപ്പെട്ടപ്പോഴാണ് ടെസ്റ്റുകൾ എടുത്തതെന്നും ഫലം പോസിറ്റീവ് ആണെന്നും പോസ്റ്റിലുണ്ട്. കർശനമായി പാലിക്കേണ്ട ചില മെഡിക്കൽ പ്രോട്ടോകോളുകൾ ഉണ്ട്. ടെസ്റ്റുകളും നിരീക്ഷണങ്ങളും തുടരും. പൊതുജനാരോഗ്യം കണക്കിലെടുത്ത് ആവശ്യമായ അത്രയും നാളുകൾ ഐസൊലേഷനിൽ ആയിരിക്കും. More
 
ടോം ഹാങ്ക്സിനും ഭാര്യയ്ക്കും കൊറോണ

ഹോളിവുഡ് നടൻ ടോം ഹാങ്ക്സിനും ഭാര്യ റീത്ത വിത്സണും കൊറോണ. എൽവിസ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ആസ്‌ത്രേലിയയിൽ വെച്ചാണ് ഇരുവർക്കും കൊറോണ വൈറസ് ബാധയുണ്ടായത്. ടോം ഹാങ്ക്സ് തന്നെയാണ് താൻ രോഗബാധിതനാണെന്ന വിവരം ഇൻസ്റ്റഗ്രാമിലൂടെ ലോകത്തെ അറിയിച്ചത്. ക്ഷീണവും ശരീരവേദനയും കുളിരും നേരിയ പനിയും അനുഭവപ്പെട്ടപ്പോഴാണ് ടെസ്റ്റുകൾ എടുത്തതെന്നും ഫലം പോസിറ്റീവ് ആണെന്നും പോസ്റ്റിലുണ്ട്. കർശനമായി പാലിക്കേണ്ട ചില മെഡിക്കൽ പ്രോട്ടോകോളുകൾ ഉണ്ട്. ടെസ്റ്റുകളും നിരീക്ഷണങ്ങളും തുടരും. പൊതുജനാരോഗ്യം കണക്കിലെടുത്ത് ആവശ്യമായ അത്രയും നാളുകൾ ഐസൊലേഷനിൽ ആയിരിക്കും.

നടൻ കൊറോണ ബാധിതനാണ് എന്ന വിവരം നിർമാണ കമ്പനിയായ വാർണർ ബ്രോസും സ്ഥിരീകരിച്ചിട്ടുണ്ട്. ഗായകൻ എൽവിസ് പ്രിസ്‌ലിയുടെ ജീവിതത്തെ ആധാരമാക്കി വാർണർ ബ്രോസ് എടുക്കുന്ന എൽവിസ് എന്ന പേരിലുള്ള ബയോപിക്കിൽ അഭിനയിക്കാനാണ് ടോം ഹാങ്ക്സ് ആസ്‌ത്രേലിയയിൽ എത്തിയത്. ഭാര്യ റീത്തയും നടനെ അനുഗമിച്ചു. ബേസ് ലെഹ്ർമാൻ ആണ് ചിത്രത്തിന്റെ സംവിധായകൻ. ഓസ്റ്റിൻ ബട്ട് ലർ ആണ് ചിത്രത്തിൽ പ്രിസ്‌ലിയുടെ വേഷം ചെയ്യുന്നത്. അദ്ദേഹത്തിന്റെ മാനേജർ കേണൽ ടോം പാർക്കറുടെ വേഷത്തിലാണ് ടോം ഹാങ്ക്സ്.

ആസ്‌ത്രേലിയൻ ആരോഗ്യവകുപ്പ് അധികൃതരുമായി നിരന്തരം ബന്ധപ്പെട്ടു വരികയാണെന്നും താരത്തിന്റെയും ഭാര്യയുടെയും ആരോഗ്യകാര്യത്തിൽ കമ്പനിക്ക് അതീവ ജാഗ്രതയാണുള്ളതെന്നും വാർണർ ബ്രോസ് പത്രക്കുറിപ്പിൽ അറിയിച്ചു. ലോകാരോഗ്യ സംഘടനയുടെ കണക്കു പ്രകാരം ആസ്‌ത്രേലിയയിൽ നിലവിൽ നൂറ്റി ഇരുപത് പേർക്ക് കൊറോണ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.