Tomin Thachanekary,KPBS
in

പാഠപുസ്തക അച്ചടിയില്‍ വന്‍ക്രമക്കേടെന്ന് ആരോപണം

കൊച്ചി: സംസ്ഥാനത്തെ വിദ്യാർത്ഥികൾക്ക് സര്‍ക്കാര്‍ നല്കുന്ന പാഠപുസ്തകങ്ങള്‍ അച്ചടിക്കുന്നത് നിലവാരം കുറഞ്ഞ കടലാസ്സിലാണെന്ന് ആരോപണം. ടോമിന്‍ തച്ചങ്കരി (Tomin Thachanekary) എം ഡി ആയ കെപിബിഎസിലാണ് (KPBS) ഗുണനിലവാരമില്ലാത്ത കടലാസ് ഉപയോഗിക്കുന്നത്.

രേഖകള്‍ പ്രകാരം 80 ജി.എസ്.എം കനമുള്ള പേപ്പറിലാണ് അച്ചടി നടക്കുന്നത്. എന്നാൽ ഇതിൽ നിന്നും ഏറെ തരം താണ കടലാസിലാണ് അച്ചടി പുരോഗമിക്കുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നിലവാരമുള്ള 80 ജിഎസ്‌എം കനമുള്ള പേപ്പര്‍ ഉപയോഗിക്കുന്നതായി രേഖയുണ്ടാക്കിയാണ് തിരിമറി നടത്തുന്നതെന്നാണ് ആക്ഷേപം. കാക്കനാട്ടെ കെ ബിപിഎസില്‍ കോടിക്കണക്കിന് രൂപയുടെ വെട്ടിപ്പ് നടക്കുന്നതായാണ് സൂചന.

കഴിഞ്ഞ യുഡിഎഫ് ഭരണ കാലത്ത് പാഠപുസ്തകം അച്ചടിക്കുന്നതിനാവശ്യമായ മുഴുവന്‍ പേപ്പര്‍ റീലുകളും കെബിപിഎസിന് നല്‍കിയിരുന്നത് സ്റ്റേഷനറി ഡിപ്പാര്‍ട്മെന്റാണ്. എന്നാൽ രണ്ടുവര്‍ഷം മുൻപ് പേപ്പര്‍ റീലുകള്‍ നേരിട്ട് വാങ്ങാന്‍ കെബിപിഎസിനെ ഏല്‍പ്പിച്ചിരുന്നു.

KPBSഒരു അധ്യയന വര്‍ഷം ആറര കോടി പാഠപുസ്തകങ്ങളാണ് അച്ചടിക്കുന്നത്. 80 ജി.എസ്.എം കനമുള്ള പേപ്പറുകൾക്ക് പകരം നിലവാരം കുറഞ്ഞ 60-70 ജി.എസ്.എം കനമുള്ള പേപ്പറുകളിലാണ് കെബിപിഎസ് കൂടുതല്‍ പുസ്തകങ്ങളും അച്ചടിക്കുന്നതാണെന്നാണ് വ്യാപകമായിട്ടുള്ള ആരോപണം.

എന്നാൽ ഒറ്റ നോട്ടത്തില്‍ തട്ടിപ്പ് തിരിച്ചറിയില്ല. പേപ്പറിന്റെ ഗുണനിലവാരം പരിശോധിക്കാതെ വിദ്യാഭ്യാസ വകുപ്പ് കെബിപിഎസിന്റെ അഴിമതിക്ക് കുട പിടിക്കുകയാണെന്നാണ് പരക്കെ ഉയര്‍ന്നിട്ടുള്ള ആക്ഷേപം. പാഠപുസ്തകം അച്ചടിക്കുന്നതിനായുള്ള തുകയുടെ 70 ശതമാനവും കേന്ദ്രഫണ്ടില്‍ നിന്നാണ് ലഭിക്കുന്നത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Kadakampally ,Guruvayoor

ക്ഷേത്രദർശനം: സിപിഎം യോഗത്തിൽ കടകംപള്ളിക്ക് വിമർശനം

Aviation turbine fuel-LPG-price hike

എടിഎഫിന്റെ വില കൂട്ടി; വിമാന യാത്രാനിരക്കുകൾ കൂടും