in ,

ടോമിന്‍ തച്ചങ്കരിയടക്കം നാല് ഐപിഎസുകാര്‍ക്ക് ഡിജിപി റാങ്ക്

തിരുവനന്തപുരം: ടോമിന്‍ തച്ചങ്കരിയടക്കം ( Tomin Thachankary ) നാല് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഡിജിപി റാങ്ക് ( DGP rank ) അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. 30 വര്‍ഷം പൂര്‍ത്തിയായ ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് ഡിജിപി റാങ്ക് നല്‍കണമെന്ന മുൻ ചീഫ് സെക്രട്ടറി അധ്യക്ഷയായ സ്‌ക്രീനിംഗ് കമ്മിറ്റിയുടെ ശുപാര്‍ശയാണ് മന്ത്രിസഭ അംഗീകരിച്ചത്.

എഡിജിപി റാങ്കിലുള്ള ടോമിന്‍ തച്ചങ്കരിയെ കൂടാതെ ആര്‍ ശ്രീലേഖ, അരുണ്‍കുമാര്‍ സിന്‍ഹ, സുധേഷ് കുമാര്‍ എന്നിവര്‍ക്ക് ഡിജിപി റാങ്ക് ലഭിക്കും. നളിനി നെറ്റോയുടെ നേതൃത്വത്തിലുള്ള സമിതിയാണ് ഈ ശുപാർശ സമർപ്പിച്ചിരുന്നത്.

ആഭ്യന്തര സെക്രട്ടറി സുബ്രതോ വിശ്വാസ്, സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബഹ്റ എന്നിവർ സമിതിയിലെ അംഗങ്ങളായിരുന്നു. ചീഫ് സെക്രട്ടറിയായിരുന്ന നളിനി നെറ്റോ വിരമിക്കുന്നതിന് തൊട്ടുമുന്‍പ് സമർപ്പിച്ച ശുപാര്‍ശ അംഗീകരിച്ചാണ് തീരുമാനം കൈക്കൊണ്ടത്. നാല് ഡിജിപി റാങ്കുകള്‍ക്ക് മാത്രമാണ് കേന്ദ്രാനുമതി ഉള്ളത്.

നിലവിൽ ഫയര്‍ഫോഴ്സ് മേധാവിയായ തച്ചങ്കരി ഉൾപ്പെടെ ഡിജിപി റാങ്കിലെത്തുന്ന നാല് പോലീസ് ഉദ്യോഗസ്ഥരും 1987 ബാച്ച്‌ ഐപിഎസ് ഉദ്യോഗസ്ഥരാണ്. ഇപ്പോൾ ജയില്‍ എഡിജിപിയായ ശ്രീലേഖ കേരളത്തിലെ ആദ്യ വനിതാ ഐപിഎസ് ഓഫീസറാണ്.

സുധേഷ്കുമാര്‍ ബറ്റാലിയന്‍ എഡിജിപിയാണ്. അരുണ്‍ കുമാര്‍ സിന്‍ഹ സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് ഡയറക്ടറായി കേന്ദ്രസര്‍വീസില്‍ ഡെപ്യൂട്ടേഷനിലാണ്. ഡിജിപി റാങ്കില്‍ ഒഴിവുകൾ വരുന്നത് വരെ ഈ നാല് പോലീസ് ഉദ്യോഗസ്ഥരും എഡിജിപി റാങ്കില്‍ തുടരും.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

ദിലീപിനെതിരായ കുറ്റപത്രം ഒക്ടോബര്‍ ആദ്യം സമർപ്പിക്കും

ഇ പി ജയരാജനെതിരായ കേസ് വിജിലന്‍സ് അവസാനിപ്പിക്കുന്നു