Toonz Media Group, Fruit Ninja, animation, awards, won, Technopark,Viju thomas , audience ,suntec convention centre,Singapore ,received, award,Indywood,Asian Television
Tioman - Audi
in

ടൂൺസ് മീഡിയ ഗ്രൂപ്പിന് അനിമേഷൻ പുരസ്കാരങ്ങൾ

തിരുവനന്തപുരം: ടെക്‌നോപാർക്കിലെ അനിമേഷൻ കമ്പനിയായ ടൂൺസ് മീഡിയ ഗ്രൂപ്പിന്റെ (Toonz Media Group) ‘ഫ്രൂട്ട് നിൻജ’ (Fruit Ninja) സീരീസിന് മികച്ച 3D അനിമേഷൻ പ്രോഗ്രാമിനുള്ള 2017-ലെ ഏഷ്യൻ ടെലിവിഷൻ പുരസ്‌കാരം.

ഇൻഡിവുഡ് ഫിലിം കാർണിവൽ 2017-ൻറെ എക്സലൻസ് ഇൻ അനിമേഷൻ (IP) – ഇന്ത്യ & ഇന്റർനാഷണൽ പുരസ്കാരത്തിനും ടൂൺസ് മീഡിയ ഗ്രൂപ്പ് അർഹമായി.

ടൂൺസ് മീഡിയ ഗ്രൂപ്പും ആസ്‌ട്രേലിയയിലെ ഹാഫ് ബ്രിക്ക് സ്റ്റുഡിയോസും , കിക്ക്സ്റ്റാർട്ട് എന്റെർടൈൻമെന്റും ചേർന്ന് നിർമ്മിച്ച് യൂട്യൂബിലൂടെ പുറത്തിറക്കിയതാണ് വിസ്മയകരമായ ഫ്രൂട്ട് നിൻജ സീരീസ്.

ഇന്ത്യയിലെ ഒരു അനിമേഷൻ സ്റ്റുഡിയോ അന്താരാഷ്ട്ര നിലവാരമുള്ള ഇന്റെലെക്ച്വൽ പ്രോപ്പർട്ടി ഉത്പന്നങ്ങൾ നിർമ്മിച്ച് അന്താരാഷ്ട്ര പ്ലാറ്റ്ഫോമിൽ പേരെടുത്തതിനാണ് എക്സലൻസ് ഇൻ അനിമേഷൻ (IP) – ഇന്ത്യ & ഇന്റർനാഷണൽ പുരസ്കാരം ടൂൺസിനെ തേടിയെത്തിയത്.

സിംഗപ്പൂർ സൺ ടെക്‌ കൺവെൻഷൻ സെന്ററിൽ നടന്ന അവാർഡ് നിശയിൽ വച്ച് ടൂൺസ് കണ്ടെന്റ് സെയിൽസ് & ഡിസ്ട്രിബ്യുഷൻ മേധാവിവിജു തോമസ് മികച്ച അനിമേഷൻ പ്രോഗ്രാമ്മിനുള്ള ഏഷ്യൻ ടെലിവിഷൻ പുരസ്കാരം ഏറ്റുവാങ്ങി. രസകരമായ ‘ഫ്രൂട്ട് നിൻജ’ സീരീസ്. യൂ- ട്യൂബിൽ വൻ വിജയമായിരുന്നു.

ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയിൽ നടന്ന ഇൻഡിവുഡ് ഫിലിം കാർണിവൽ 2017-ൽ വച്ച് ടൂൺസ് മീഡിയ ഗ്രൂപ്പ് ഡവലപ്മെന്റ് ഹെഡ് അവനീഷ് എക്സലൻസ് ഇൻ അനിമേഷൻ (IP) – ഇന്ത്യ & ഇന്റർനാഷണൽ പുരസ്കാരം ഏറ്റുവാങ്ങി.Toonz Media Group, Fruit Ninja, animation, awards, won, Technopark,Viju thomas , audience ,suntec convention centre,Singapore ,received, award,Indywood,Asian Television

ഫ്രൂട്ട്നിൻജ സീരിസിന് ഏഷ്യൻ ടെലിവിഷൻ പുരസ്‌കാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് ടൂൺസ് മീഡിയ ഗ്രൂപ്പ് സി.ഇ.ഒ പി . ജയകുമാർ അഭിപ്രായപ്പെട്ടു.

നിൻജ സീരിസിനായി ഹാഫ് ബാക് സ്റ്റുഡിയോയുമായുള്ള സഹകരണം വിലമതിക്കാനാകാത്തതാണെന്നും ഇതിന് യൂട്യൂബ് പ്രവർത്തകരുടെ പിന്തുണ ലഭിച്ചതായും അദ്ദേഹം വ്യക്തമാക്കി.

ഇത് ഒരു മികച്ച വിജയകഥയുടെ തുടക്കം മാത്രമാണെന്നും ഇൻഡിവുഡ് ഫിലിം കാർണിവലിന്റെ എക്സലൻസ് ഇൻ അനിമേഷൻ പുരസ്കാരവും ടൂൺസിന്‌ ലഭിച്ച മികച്ച അംഗീകാരമാണെന്നും പി . ജയകുമാർ കൂട്ടിച്ചേർത്തു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Oommen Chandy,blackmail,solar case,investigation team, K Surendran, complaint, former Chief Minister, Kerala, Saritha, Biju Radhakrishnan, statement, crime branch, BJP leader, Congress, case, solar, Solar report, Oommen Chandy, High court, petition, Kapil sibal, Saritha,case, former minister, Kerala High court, controversy, Kerala, politics, Biju Radhakrishnan, 

സോളാര്‍ റിപ്പോര്‍ട്ട് റദ്ദാക്കണം; ഉമ്മൻ‌ചാണ്ടി ഹൈക്കോടതിയിൽ

Himachal, Rakesh Singha,CPM, won, election, Theog seat, Himachal Pradesh, election results, assembly elections, 

ഹിമാചല്‍ നിയമസഭയിൽ 24 വർഷത്തിന് ശേഷം സിപിഎം പ്രതിനിധി