Tour of Nilgiris, cyclists, RideACycle Foundation, bicycle tour ,Kerala, India,organised , tour , aim , promote, cycling ,Nilgiris region,revive , cycle culture ,popularising cycle ,mode of transport , twin benefits ,easing traffic, environmental friendly,event , charity riders ,competitive professional cycling,
in , ,

സൈക്ലിസ്റ്റുകളുടെ ടൂര്‍ ഓഫ് നീല്‍ഗിരീസ്; ഡിസംബര്‍ 10 മുതല്‍ 17 വരെ

കൊച്ചി: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 128 സൈക്ലിസ്റ്റുകള്‍ (cyclists) പങ്കെടുക്കുന്ന ‘ടൂര്‍ ഓഫ് നീല്‍ഗിരീസ്’ (Tour of Nilgiris) പത്താമത് എഡിഷന്‍ ഡിസംബര്‍ 10 മുതല്‍ 17 വരെ നടക്കും. സൈക്കിള്‍ യാത്ര പ്രോല്‍സാഹിപ്പിക്കല്‍, വിനോദം, സാമൂഹിക മാറ്റം എന്നിവ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന റൈഡ് എ സൈക്കിള്‍ ഫൗണ്ടേഷന്‍ (RideACycle Foundation) ആണ് പരിപാടി സംഘടിപ്പിക്കുന്നത്.

കര്‍ണാടക, കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലൂടെ കടന്നു പോകുന്ന രീതിയിലാണ് ‘ടൂര്‍ ഓഫ് നീല്‍ഗിരീസ്’ ഒരുക്കിയിരിക്കുന്നത്. ബംഗലൂരുവില്‍ നിന്ന് ആരംഭിക്കുന്ന യാത്ര മൈസൂരു, മടിക്കേരി,സുല്‍ത്താന്‍ ബത്തേരി, ഉദഗമണ്ഡലം എന്നിവ പിന്നിട്ട് തിരിച്ച് മൈസൂരുവില്‍ തന്നെ സമാപിക്കും.

ദുര്‍ഘടമായ പാതകള്‍, ഹൈറേഞ്ച് ഏരിയ, കൃഷി തോട്ടങ്ങള്‍, വന്യജീവി സങ്കേതങ്ങള്‍ എന്നിവയിലൂടെയാണ് യാത്ര കടന്നു പോവുക. സൈക്ലിസ്റ്റുകള്‍ ആകെ ആയിരം കിലോമീററര്‍ ദൂരം സഞ്ചരിക്കും.

Tour of Nilgiris, cyclists, RideACycle Foundation, bicycle tour ,Kerala, India,organised , tour , aim , promote, cycling ,Nilgiris region,revive , cycle culture ,popularising cycle ,mode of transport , twin benefits ,easing traffic, environmental friendly,event , charity riders ,competitive professional cycling,‘ടൂര്‍ ഓഫ് നീല്‍ഗിരീസില്‍’ പങ്കെടുക്കുന്ന 128 പേരില്‍ 8 പേര്‍ വനിതകളാണ്. 110 ഇന്ത്യാക്കാരാണ് ഇതിൽ പങ്കെടുക്കുന്നത്. ബാക്കിയുള്ളവര്‍ നെതര്‍ലാന്റ്, ജര്‍മ്മനി, സ്വീഡന്‍, ഡെന്‍മാര്‍ക്ക്, ആസ്‌ട്രേലിയ, അമേരിക്ക, റഷ്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ്.

സൈക്ലിസ്റ്റുകളില്‍ 65 ശതമാനം പേരും മുതിര്‍ന്നവരും വിവിധ വ്യവസായ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന പ്രൊഫഷണലുകളുമാണ്. 1984-ലെ ഒളിമ്പിക്‌സില്‍ സൈക്ലിംഗില്‍ സ്വര്‍ണമെഡല്‍ നേടിയ ഇന്തോ അമേരിക്കന്‍ സൈക്ലിസ്റ്റ് അലക്‌സി ഗ്രിവാല്‍ യാത്രയില്‍ പങ്കെടുക്കുന്നുണ്ട്.

റേസ് എക്രോസ് അമേരിക്ക ആദ്യമായി പൂര്‍ത്തീകരിച്ച ഇന്ത്യക്കാരനായ ലെഫ്. കേണല്‍ ഡോ. ശ്രീനിവാസ് ഗോകുല്‍നാഥും ‘ടൂര്‍ ഓഫ് നീല്‍ഗിരീസില്‍’ പങ്കാളിയാകും.

Leave a Reply

Your email address will not be published. Required fields are marked *

heavy rains, trains, cancelled, rescheduled, indian railway, cyclone, train service, Nagercoil,Kollam, Thiruvananthapuram, Kerala, South Kerala,

കനത്ത മഴ: 11 തീവണ്ടികൾ ഭാഗികമായോ പൂര്‍ണമായോ റദ്ദാക്കി

IFFK, Satan's slave, horror movie, midnight, screening thrill, audiences,horror,Horror flick fans, rejoice, first time, history , International Film Festival of Kerala , a horror film, screened,popular ,Indonesian film , midnight screening,

തലസ്ഥാന നഗരിയിൽ അർദ്ധരാത്രി ഹൊറർ ചിത്രപ്രദർശനം