പ്രളയം മാറി, മനോഹാരിത വീണ്ടെടുത്ത് കേരളം 

കുമരകം: പ്രളയം കഴിഞ്ഞു  കുമരകത്തിന്റെ സൗന്ദര്യം ആസ്വദിക്കാൻ സഞ്ചാരികൾ എത്തി തുടങ്ങി. ടൂറിസം വകുപ്പിന്റെ ഉത്തരവാദിത്ത ടൂറിസം മിഷന്റെ ഭാഗമായി നടക്കുന്ന വില്ലേജ് ലൈഫ് എക്സ്പീരിയൻസ് ടൂർ പാക്കേജ് ആസ്വദിക്കാനാണ് 16 പേരടങ്ങുന്ന വിദേശ ടൂർ ഓപ്പറേറ്റർമാർ കുമരകത്ത് എത്തിയത്.

പ്രളയത്തിന് ശേഷവും കുമരകത്തിന്റെ സൗന്ദര്യത്തിന് ഒരു കോട്ടവും തട്ടിയിട്ടില്ല എന്ന് വിദേശ ടൂർ ഓപ്പറേറ്റർമാരെ ബോധ്യപെടുത്താനാണ് ഉത്തരവാദിത്ത ടൂറിസം മിഷൻ ഇങ്ങനെ ഒരു പരിപാടി സംഘടിപ്പിച്ചത്.

കള്ള് ചെത്ത്, വല വീശൽ, തെങ്ങുകയറ്റം, കയർ പിരിത്തം, ഓലമെടയൽ, പായ് നെയ്ത്ത് തുടങ്ങിയ വിവിധ തൊഴിൽ രീതികൾ ആസ്വദിക്കുകയും ചെയ്തു.

രാവിലെ ഒൻപത് മണിക്ക് എത്തിയ ഗ്രൂപ്പിനെ ഉത്തരവാദിത്ത ടൂറിസം മിഷൻ സംസ്ഥാന കോർഡിനേറ്റർ കെ രൂപേഷ് കുമാർ, ബിജു വർഗ്ഗീസ് ഡെപ്യൂട്ടി ഡയറക്ടർ, ഭഗത് സിംഗ് വി എസ് ഡെസ്റ്റിനേഷൻ കോർഡിനേറ്റർ , സിബിൻ പി പോൾ കണ്ണുർ ജില്ല മിഷൻ കോർഡിനേറ്റർ എന്നിവരും  നാട്ടുകാരും ചേർന്ന് ഇവരെ സ്വീകരിച്ചു .

ഉച്ചവരെ കുമരകത്ത് ചില വഴിച്ച സംഘം കുമരകം സുരക്ഷിതമാണ് ഈ സൗന്ദര്യം ആസ്വദിക്കാൻ കൂടുതൽ സഞ്ചാരികളെ ഇവിടെ എത്തിക്കും എന്ന് ഉറപ്പ് നൽകിയാണ് ടൂർ ഓപ്പറേറ്റർമാർ യാത്ര യായത്.ഈസറ്റ് ബൗൺട് ടൂർ കമ്പനിയാണ് ടൂർ ഓപ്പറേറ്റർമാരെ കുമരകത്ത് എത്തിച്ചത്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

സംരക്ഷിത സ്മാരകങ്ങൾ നേരിടുന്നത് ബഹുമുഖ വെല്ലുവിളികൾ

Tourism centers , Kerala, female police, warden, security, minister, Kadakampally, appointment, training, 

കേരള ട്രാവല്‍ മാര്‍ട്ട് സെപ്തം 27 മുതല്‍; മുന്‍ വര്‍ഷങ്ങളേക്കാള്‍ മികച്ചതാക്കുമെന്ന് സംഘാടകര്‍