tourism department ,launch ,Malabar river cruise project,Kannur, Kasaragod, Pinarayi, Kadakampally, green architectural design
in , , ,

ടൂറിസ വികസനത്തിന് മലബാര്‍ റിവര്‍ ക്രൂയിസ് പദ്ധതി; നിർമ്മാണോദ്ഘാടനം ജൂണ്‍ 30-ന്

തിരുവനന്തപുരം: മലബാറിലെ ടൂറിസം രംഗത്ത് സമഗ്ര വികസനം ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാരും ടൂറിസം വകുപ്പും നടപ്പിലാക്കുന്ന മലബാര്‍ റിവര്‍ ക്രൂയിസ് പദ്ധതിക്ക് ( Malabar river cruise project ) ഈ മാസം 30-ന് തുടക്കം കുറിക്കുമെന്ന് സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കണ്ണൂര്‍ പറശ്ശിനിക്കടവില്‍ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനാണ് പദ്ധതിക്ക് തുടക്കം കുറിക്കുക. ഇത് നടപ്പിലാകുന്നതോടെ ടൂറിസം രംഗത്ത് മലബാര്‍ വൻ കുതിച്ച് ചാട്ടം ഉണ്ടാകുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. പദ്ധതി നടപ്പിലാകുന്നതോടെ വരുന്ന അഞ്ച് വര്‍ഷം കൊണ്ട് രണ്ട് ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് അദ്ദേഹം വ്യക്തമാക്കി.

ലോക പ്രശസ്തമായ ട്രാവല്‍ ഗൈഡ് പ്രസാധകരായ അമേരിക്കയിലെ പ്രശസ്തമായ ‘ലോണ്‍ലി പ്ലാനറ്റ് മാഗസിന്‍’ കുടുംബങ്ങള്‍ക്ക് ഏറ്റവും മികച്ച ടൂറിസ്റ്റ് കേന്ദ്രമായി കേരളത്തെ തിരഞ്ഞെടുത്തത് കേരളത്തിന്റെ ടൂറിസം സാധ്യതകള്‍ പരിഗണിച്ചു കൊണ്ടാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

കൂടാതെ ഏഷ്യയില്‍ കണ്ടിരിക്കേണ്ട 10 ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ മൂന്നാം സ്ഥാനത്തായി മലബാറിനെ ഉല്‍പ്പെടുത്തിയിട്ടുണ്ടെന്നും മലനാട് മലബാര്‍ ക്രൂയിസ് ടൂറിസം പദ്ധതി വിനോദ സഞ്ചാര മേഖലയില്‍ വ്യത്യസ്തമായിട്ടുള്ള ടൂറിസം ബ്രാന്‍ഡ് ആയിരിക്കുമെന്നും മന്ത്രി സൂചിപ്പിച്ചു.

മലബാറിലെ നദികളിലൂടെയും , കായലിലൂടെയും ,ഉള്ള വിനോദ വിജ്ഞാന ജലയാത്രയാണ് ഈ പദ്ധതിയുടെ പ്രമേയമെന്നും പരിസ്ഥിതി സൗഹാര്‍ദ്ദ ടൂറിസം പദ്ധതി നടപ്പാക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗ്രീന്‍ ആര്‍ക്കിടെക്ചറര്‍ ഡിസൈന്‍ അനുസരിച്ചുള്ള നിര്‍മ്മാണ പ്രവര്‍ത്തികളാണ് ഈ പദ്ധതിയില്‍ ഉല്‍പ്പെടുത്തിയിട്ടുള്ളതെന്നും മാലിന്യ നിര്‍മ്മാജന രിതികള്‍ അവലംബിച്ച് മാലിന്യ മുക്ത ടൂറിസം പദ്ധതി കര്‍ശനമായാകും ഈ പദ്ധതി നടപ്പിലാക്കുക എന്നും മന്ത്രി അറിയിച്ചു.

സ്വീവേജ് ടീര്‍റ്റ്‌മെന്റ് പ്ലാന്റ്,ബയോ ടോയിലെറ്റുകള്‍, പ്ലാസ്‌ററിക് മാലിന്യ സംസ്‌കരണം തുടങ്ങി എല്ലാ വിധത്തിലുമുള്ള മാലിന്യ സംസ്‌കരണം ഉറപ്പാക്കി പദ്ധതി നടപ്പില്‍ വരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

കണ്ണൂര്‍, കാസര്‍ഗോഡ് പ്രദേശങ്ങളിലെ പരമ്പരാഗത വ്യവസായങ്ങള്‍ക്ക് ഒരു ജീവന്‍ നല്‍കാന്‍, ഈ പദ്ധതി സഹായകരമാകുമെന്നും പരമ്പരാഗത തൊഴില്‍ മേഖലകളായ കള്ള് ചെത്ത്, മത്സ്യ ബന്ധനം, നെല്‍കൃഷി, കൈത്തറി, കളി മണ്ണ്, വെങ്കലം മുതലായവ ടൂറിസം പദ്ധതിയുടെ ഭാഗമാക്കി അതിന്റെ നിര്‍മ്മാണവും വിപണവും ഇതിന്റെ ഭാഗമായി നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു.

പദ്ധതികളുമായി ബന്ധപ്പെട്ട് തൊഴില്‍ ചെയ്യുന്ന ഓട്ടോ, ടാക്‌സി, ബസ് ജീവനക്കാര്‍ക്ക് പരിശീനം നല്‍കി പദ്ധതിയുടെ ഭാഗമാക്കി തദ്ദേശീയരായവര്‍ക്ക് അധിക തൊഴിലവസരം നല്‍കാനും ലക്ഷ്യമിടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മലബാര്‍ മേഖലയില്‍ നിലവിലുള്ള ഹോട്ടല്‍, റസ്റ്റാറന്റ് ഹോം സ്‌റ്റേ എന്നിവയുടെ നിലവാരം മെച്ചപ്പെടുത്തണമെന്നും സ്വകാര്യ പങ്കാളിത്തത്തോടെ പുതിയതായി ഈ വ്യവസായത്തിലേക്ക് വരാന്‍ സ്വകാര്യ സംരംഭകരേയും സര്‍ക്കാര്‍ ഇതോടൊപ്പം പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി വെളിപ്പെടുത്തി.

പാചക രീതികളും മലബാറിന്റെ സവിശേഷമായിട്ടുള്ള തനത് മുസ്ലീം വിഭവങ്ങളും വിനോദ സഞ്ചാരികള്‍ക്ക് ലഭ്യമാക്കുകയും പരിചയപ്പെടുത്തുകയും ചെയ്യുമെന്നും ജല ഗതാഗതത്തെ ഇതിലൂടെ പ്രചാരത്തില്‍ കൊണ്ട് വരുകയാണ് ലക്ഷ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മലബാറിന്റെ സാംസ്‌കാരിക കലാ രൂപങ്ങള്‍ തെയ്യം, ഒപ്പന, കോള്‍ക്കളി, പൂരക്കളി, യക്ഷഗാനം, ഇതെല്ലം തന്നെ ഉല്‍പ്പെടുത്തി കൊണ്ടും മലബാറിന്റെ ചരിത്രപരമായ സവിശേഷതകള്‍ ഉള്‍പ്പെടുത്തിയുമാണ് പ്രമേയത്തില്‍ അതിഷ്ടിതമായിട്ടുള്ള ടൂറിസം സര്‍ക്യൂട്ടുകള്‍ വികസിപ്പിച്ചാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും മന്ത്രി അറിയിച്ചു.

കരകൗശല നിര്‍മ്മാണ പ്രവര്‍ത്തികള്‍ സഞ്ചാരികള്‍ക്ക് തത്സമയം കാണാനും കരകൗശല ഉല്‍പ്പന്നങ്ങള്‍ നേരിട്ട് വാങ്ങാനും അവസരമുണ്ടാകുമെന്നും കൂടാതെ മലബാറിന്റെ തനതായ പ്രകൃതി വിഭവങ്ങളായിട്ടുള്ള ചക്ക, കുറ്റിയാട്ടൂര്‍ മാമ്പഴം മുതലായവ ഉപയോഗിച്ച് ഉണ്ടാക്കുന്ന വിഭവങ്ങളുടെ ഉല്‍പല്‍പ്പാനം വഴി തദ്ദേശീയരായവര്‍ക്ക് കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കാനും ലക്ഷ്യമിടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പൊതുജനങ്ങളില്‍ ഉത്തരവാദിത്വ ടൂറിസം അവബോധം സൃഷ്ടിക്കുന്നതിനും പദ്ധതി വിഭാവനം ചെയ്യുന്നുണ്ടെന്നും മലബാറിലെ എല്ലാ പ്രധാനപ്പെട്ട് വിനോദ സഞ്ചാര കേന്ദ്രളിലേയും പുഴക്കരകളുമായി ബന്ധിപ്പിക്കുന്നതിലൂടെ വിനോദ സഞ്ചാ വികസനം സാധ്യമാക്കുന്നതിന് വളരെ സവിശേഷമായിട്ടുള്ള തികഞ്ഞ ലക്ഷ്യ ബോധത്തോടുകൂടിയിട്ടുള്ള ഒരു പദ്ധതിക്കാണ് സര്‍ക്കാര്‍ രൂപം നല്‍കിയതെന്നും മന്ത്രി അറിയിച്ചു.

53 കോടി രൂപയുടെ ഭരണാനുമതി സംസ്ഥാന സർക്കാർ ഇതിനകം നൽകിയിട്ടുണ്ട്. 100 കോടി രൂപ കേന്ദ്ര സർക്കാരിൽ നിന്നും ധനസഹായമായി പ്രതീക്ഷിക്കുന്നതായും പദ്ധതി പൂർത്തിയാകുപ്പോൾ 325 കോടി രൂപയാണ് ആകെ. ചിലവ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

സ്വകാര്യ വ്യക്തികളുടെ സഹായത്തോടെയാണ് ക്രൂയിസ് ബോട്ടുകള്‍ ഇറക്കുന്നതെന്നും മലബാറിലെ സഹകരണ സ്ഥാനങ്ങളും പദ്ധതിയോട് സഹകരിക്കുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം, കണ്ണൂരിലെ പുതിയ വിമാനത്താവളം യാഥാര്‍ത്ഥ്യമാകുന്നതോടെ മലബാറിലേക്കുള്ള വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് പ്രതീക്ഷിക്കുന്നതായി ടൂറിസം ഡയറക്ടര്‍ ബാലകിരണ്‍ ഐ.എ.എസ് പറഞ്ഞു.

നിലവില്‍ പത്ത് ശതമാനം ടൂറിസറ്റുകള്‍ പോലും മലബാറില്‍ എത്തിയിരുന്നില്ലെന്നും എന്നാല്‍ ഈ പദ്ധതി നടപ്പിലാല്‍ ഇവിടേക്ക് വരുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പറശിനിക്കടവ്, പഴയങ്ങാടി, കരയാട് ബോട്ട് ടെര്‍മിനലുകള്‍, പെരിങ്ങത്തൂര്‍ ബോട്ട് ജെട്ടി, ചാമ്പാട്, ധര്‍മ്മടം, പാറപ്പുറം, മാടക്കല്‍ കോട്ടപ്പുറം ന്യൂ മാഹി, കാക്കടവ് എന്നിവിടങ്ങളില്‍ സൗകര്യമൊരുക്കുമെന്നും ടൂറിസം ഡയറക്ടര്‍ അറിയിച്ചു.

തെക്കേ ഇന്ത്യയിലെ ആദ്യ റിവര്‍ ക്രൂയിസ് സംരംഭവമാണ് മലബാറിലേതെന്നും കേരളത്തിന്റെ തനതായ പൈതൃകം ഉറപ്പാക്കിയാണ് സംസ്ഥാനത്ത് ക്രൂയിസ് ടൂറിസം പദ്ധതി നടപ്പാക്കുന്നതെന്നും ഉത്തരവാദിത്വ ടൂറിസത്തിന്റെ നയം നടപ്പിലാക്കി മാത്രമേ ഈ പദ്ധതികളെല്ലാം നടപ്പില്‍ വരുത്തുകയുള്ളൂ എന്നും ഡയറക്ടര്‍ വ്യക്തമാക്കി. മധു കുമാറാണ് പദ്ധതി രൂപകല്പന ചെയ്തിരിക്കുന്നത്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

കേരള ടൂറിസം: 2018 ലെ ആദ്യ പാദത്തില്‍ സഞ്ചാരികളുടെ വരവിൽ വന്‍ വര്‍ദ്ധനവ്

Anwar MLA , park, landslide, check dam opposition leader, Chennithala, Monsoon, Karinchola landslide, dam, collector, order, child, deadbody, found,  Kozhikode, heavy rain, Monsoon, 

അൻവർ എംഎൽഎയുടെ പാർക്കിനെതിരെ പ്രതിപക്ഷം; തടയണകളെ ചൊല്ലി ബഹളം