ഭിന്നശേഷിക്കാരായ വിനോദ സഞ്ചാരികള്‍ക്കായി കേരളാ ടൂറിസം വകുപ്പിന്റെ ബാരിയര്‍ ഫ്രീ കേരള

Barrier Free Kerala tourism, inaugurated , Tourism Minister Kadakkampally Surendran , tourism, differently abled, tourists, Barrier Free Kerala, 

തിരുവനന്തപുരം: വിനോദ സഞ്ചാര മേഖലയിലെ നൂതന ആശയങ്ങൾക്ക് പേരുകേട്ട കേരള ടൂറിസം ഭിന്നശേഷിക്കാരായ വിനോദ സഞ്ചാരികള്‍ക്കായി ‘ബാരിയര്‍ ഫ്രീ കേരള’യെന്ന ( Barrier Free Kerala ) പദ്ധതി നടപ്പിലാക്കുന്നു.

സംസ്ഥാന ടൂറിസം വകുപ്പും ഉത്തരവാദിത്ത ടൂറിസം മിഷനും ചേര്‍ന്നാണ് പദ്ധതി തയ്യാറാക്കുന്നത്. 2021-ഓടെ കേരളത്തെ പൂര്‍ണ്ണ ഭിന്നശേഷി സൗഹൃദ ടൂറിസം കേന്ദ്രമാക്കി മാറ്റുക എന്നതാണ് ടൂറിസം വകുപ്പിന്റേയും ഉത്തരവാദിത്ത ടൂറിസം മിഷന്റേയും ലക്ഷ്യം.

സംസ്ഥാന സർക്കാരിന്റെ പുതിയ ടൂറിസം നയത്തിന്റെ ഭാഗമായാണ് ഭിന്നശേഷി സൗഹൃദ ടൂറിസം നടപ്പാക്കുന്നതിനായി സംസ്ഥാന ടൂറിസം വകുപ്പും, ഉത്തരവാദിത്തമിഷനും വിവിധ പദ്ധതികൾ തയ്യാറാക്കിയിട്ടുള്ളത്.

ഇതിന്റെ ഭാഗമായി 9 കോടി രൂപ ചിലവിട്ട് സംസ്ഥാനത്തെ പ്രധാനപ്പെട്ട 126 ടൂറിസം കേന്ദ്രങ്ങള്‍ ഭിന്നശേഷി സൗഹൃദ ടൂറിസ്റ്റ് കേന്ദ്രങ്ങളാക്കാന്‍ ടൂറിസം വകുപ്പ് നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം ജൂൺ 27-ന് നടക്കും.

കേരളത്തിലെ മുഴുവൻ ടൂറിസം കേന്ദ്രങ്ങളേയും മുഴുവൻ ടൂറിസം സ്ഥാപനങ്ങളേയും ഭിന്നശേഷി സൗഹൃദ ടൂറിസം കേന്ദ്രങ്ങൾ ആക്കി മാറ്റുന്നതിനുള്ള മാർഗരേഖ തയ്യാറാക്കുന്നതിനും കേരളത്തിൽ ഉടനീളം ഭിന്നശേഷി സൗഹൃദ ടൂർ പാക്കേജുകൾ തയ്യാറാക്കുന്നതുമുള്ള ചുമതല ഉത്തരവാദിത്ത ടൂറിസം മിഷനാണ്.

ഇതിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് ഏകദിന ശിൽപശാല സംഘടിപ്പിക്കുന്നത്.

ആസക്‌സിബില്‍ ടൂറിസം വര്‍ക്ക്‌ഷോപ്പിന്റേയും ഭിന്നശേഷി സൗഹൃദ ടൂറിസത്തിനായി തയ്യാറാക്കിയിട്ടുള്ള വിവിധ പദ്ധതികളുടെയും സംസ്ഥാനതല ഉദ്ഘാടനം ജൂൺ 27-ന് തിരുവനന്തപുരം അപ്പോള ഡിമോറ ഹോട്ടലില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
നിർവ്വഹിക്കും.

സംസ്ഥാന ടൂറിസം ഡയറക്ടര്‍ റാണി ജോര്‍ജ് ഐഎഎസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ടൂറിസം ഡയറക്ടര്‍ പി. ബാലികിരണ്‍ ഐഎഎസ് സ്വാഗതം ആശംസിക്കും. സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ കെ രൂപേഷ് കുമാര്‍ റിപ്പോര്‍ട്ടും ആക്ഷന്‍ പ്ലാനും അവതരിപ്പിക്കും.

കെടിഐഎല്‍, സിഎംഡി, കെജി മോഹന്‍ലാല്‍ ഐഎഫ്എസ്,കെടിഡിസി എംഡി. രാഹുല്‍ ആര്‍ ഐആര്‍എസ്,കെടിഎം പ്രസിഡന്റ് ബേബിമാത്യു സോമതീരം, കോണ്‍ഫഡറേഷന്‍ ഓഫ് കേരള ടൂറിസം ഇന്‍ഡസ്ട്രി പ്രസിഡന്റ് ഇഎം നജീബ്, അഡ്വഞ്ചര്‍ ടൂറിസം സിഇഒ മനേഷ് ഭാസ്‌കര്‍, അട്ടോയി പ്രസിഡന്റ് പി. കെ അനീഷ് കുമാര്‍, ടൂറിസം ഉപദേശക സമിതി അംഗം രവിശങ്കര്‍ കെവി, ആര്‍ടി മിഷന്‍ ഫിനാന്‍സ് അഡ്മിനിസ്ട്രീവ് ഓഫീസര്‍ കമലാസന്‍ വി.എസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

International day against drug abuse and Illicit trafficking, June 26, United Nations , Kerala Govt, 

നാളെ ലോക ലഹരി വിരുദ്ധദിനം; സുപ്രധാന തീരുമാനവുമായി സംസ്ഥാന സർക്കാർ

Group of Technology Companies, G Tech ,new office bearers, Alexander Varghese,Chairman,Dinesh Thampi ,Secretary, Chief Administrative Officer,Country Head of UST Global,

കേരളത്തിലെ ടെക്നോളജി കമ്പനികളുടെ കൂട്ടായ്മയായ ജി-ടെക്കിന് പുതിയ സാരഥികൾ