റിസോർട്ടിൽ കുടുങ്ങിയ വിനോദ സഞ്ചാരികളെ പുറത്തെത്തിച്ചു 

തിരുവനന്തപുരം: ഇടുക്കിയിലെ റിസോര്‍ട്ടില്‍ കുടുങ്ങിയവരില്‍ റഷ്യയില്‍ നിന്നുള്ള നാലംഗ കുടുംബത്തെയും അമേരിക്കക്കാരായ ദമ്പതികളെയും പുറത്തെത്തിച്ചുവെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു.

രണ്ട് മുതിര്‍ന്നവരും രണ്ട് കുട്ടികളുമടങ്ങുന്ന റഷ്യന്‍ കുടുംബത്തെ സമാന്തരമായ നടപ്പാതയിലൂടെയാണ് പുറത്ത് കൊണ്ടുവന്നത്. ഇവര്‍ കുമരകത്തേക്ക് പുറപ്പെട്ടു. അമേരിക്കക്കാരായ ദമ്പതികള്‍ പത്തനംതിട്ട മാരാമണിലേക്കും പുറപ്പെട്ടു.

 

സംസ്ഥാന സര്‍ക്കാര്‍ അടച്ചുപൂട്ടാൻ ഉത്തരവിട്ട റിസോര്‍ട്ടിലാണ് വിദേശികളടക്കമുള്ള വിനോദസഞ്ചാരികള്‍ കുടുങ്ങിയത്, എന്ന് മന്ത്രി അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു. ഇത്തരം ദുരന്ത സാഹചര്യങ്ങള്‍ ചൂണ്ടികാട്ടിയാണ് അനധികൃതമായി നിര്‍മ്മിച്ച ഈ റിസോര്‍ട്ടിനെതിരെ നടപടിയെടുത്തത്.

എന്നാല്‍ കോടതിയെ സമീപിച്ച് അനുകൂല ഉത്തരവുമായി പ്രവര്‍ത്തിക്കുകയായിരുന്നു. ഇതുപോലുള്ളവരാണ് നമ്മുടെ വിനോദ സഞ്ചാര മേഖലയ്ക്കാകെ ശാപമാകുന്നത്‌. ടൂറിസ്റ്റുകളെ എല്ലാം രക്ഷപെടുത്തി, അദ്ദേഹം ഫേസ്‌ബുക്ക്  പോസ്റ്റിൽ  പറഞ്ഞു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

രണ്ടാമത് കെ-ആക്സിലറേഷന്‍ സെപ്റ്റംബര്‍ മുതല്‍

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുക: മുഖ്യമന്ത്രി