in ,

ടിപി കേസിൽ സിബിഐ അന്വേഷണം; സംശയവുമായി ഹൈക്കോടതി

കൊച്ചി: ആര്‍.എം.പി നേതാവ് ടിപി ചന്ദ്രശേഖരന്‍ വധക്കേസുമായി ( TP murder case ) ബന്ധപ്പെട്ട ഗൂഡാലോചനാ കേസില്‍ സിബിഐ അന്വേഷണം ( CBI investigation ) എങ്ങനെ സാധ്യമാകുമെന്ന് ഹൈക്കോടതി ( HC ) ആരാഞ്ഞു. ഇതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയാണ് ഹൈക്കോടതി നിയമപരമായ സംശയം ഉന്നയിച്ചത്.

ഈ കേസില്‍ പുതിയ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുമോ എന്നതില്‍ സംശയമുണ്ടെന്നും ഇക്കാര്യത്തില്‍ നേരത്തെ തന്നെ അന്വേഷണം നടത്തിയതാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

വധ ഗൂഢാലോചനക്കേസില്‍ പ്രതികളുടെ മേല്‍ കുറ്റം കണ്ടെത്തി ശിക്ഷിക്കപ്പെട്ട് കഴിഞ്ഞതിനാൽ പിന്നെ എങ്ങനെ പുതിയ അന്വേഷണം സാധ്യമാകുമെന്ന് ഹൈക്കോടതി ചോദിച്ചു. കേസ് ഒരാഴ്ചയ്ക്ക് ശേഷം പരിഗണിക്കാനായി മാറ്റിവച്ചു.

തുടര്‍ അന്വേഷണത്തിന്റെ ഭാഗമായി അന്വേഷണം നടത്തുന്നതില്‍ തെറ്റില്ലെന്നും എന്നാല്‍ ഇതില്‍ പുതിയ പ്രതികള്‍ ഉണ്ടെങ്കില്‍ മാത്രമേ ഇക്കാര്യം അന്വേഷിക്കാന്‍ കഴിയൂ എന്നും കോടതി വ്യക്തമാക്കി.

വധശ്രമ ഗൂഡാലോചന കേസില്‍ ടി പിയുടെ ഭാര്യ കെ കെ രമയാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. നിലവില്‍ മൂന്ന് എഫ്.ഐ.ആറുകൾ കേസുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്നുണ്ട്.

ഈ എഫ്.ഐ.ആറുകളിലെല്ലാം നിയമപരമായ പരിശോധന പൂര്‍ത്തിയാക്കിയതിന് ശേഷം മാത്രമേ സി.ബി.ഐ അന്വേഷണം സാധ്യമാകൂ എന്നാണ് കോടതി വ്യക്തമാക്കിയത്.

റവല്യൂഷനറി മാർക്സിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാവായിരുന്ന ടി പി എന്ന് ചുരുക്കെഴുത്തിലറിയപ്പെട്ടിരുന്ന ടി പി ചന്ദ്രശേഖരനെ 2012 മേയ് നാലിന് രാത്രിയിൽ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Rs 10 notes, chocolate colour, RBI, new notes,   Reserve Bank of India , issue, new Rs 10 notes , Mahatma Gandhi series ,chocolate brown colour , base,new note, picture,Konark Sun Temple,currency ban, 

ചോക്കലേറ്റ് നിറത്തില്‍ പുതിയ 10 രൂപ നോട്ടുകൾ

Trai ,seeks ,public views, proposed ,National Telecom Policy, Telecom regulator , consultation paper ,National Telecom Policy , achieve ,broadband connections ,high quality services , attain ,average speeds, wireless,wireline internet connectivity,

ടെലികോം നയം: പൊതുജനങ്ങളിൽ നിന്ന് നിർദ്ദേശങ്ങൾ ക്ഷണിച്ച് ട്രായ്