in ,

ടി പി വധക്കേസ്: പ്രതികളുടെ പരോൾ ചട്ടം ലംഘിച്ചെന്ന് പരാതി

കണ്ണൂര്‍: ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ (TP murder case) പ്രതികള്‍ക്ക് വഴിവിട്ട് പരോള്‍ (parole) നല്‍കിയതായി ആരോപണം. പ്രധാന പ്രതി കുഞ്ഞനന്തന് 134 ദിവസവും മറ്റൊരു പ്രതിയായ കെ സി രാമചന്ദ്രന് മൂന്ന് മാസത്തെ പരോളുമാണ് ചട്ടം ലംഘിച്ച് നല്‍കിയത്.

ജയില്‍ ചട്ടപ്രകാരം ഒരു വര്‍ഷം 60 ദിവസം മാത്രമേ പരമാവധി പരോള്‍ അനുവദിക്കാകൂ. എന്നാൽ ഈ ചട്ടം മറികടന്നാണ് ടിപി കേസിലെ പ്രതികള്‍ക്ക്‌ പരോള്‍ അനുവദിച്ചിരിക്കുന്നതെന്ന് ആര്‍എംപി നേതാവ് കെ.കെ. രമ ആരോപിച്ചു.

ഇതിന്‍റെ രേഖാമൂലമുള്ള തെളിവുകള്‍ ചൂണ്ടിക്കാട്ടി കെ.കെ. രമ ജയില്‍ ഡിജിപിക്ക് പരാതി നല്‍കി. കുഞ്ഞനന്തന്‍, കെ.സി.രാമചന്ദ്രന്‍ എന്നിവര്‍ക്ക് പുറമെ ഷാഫിയടക്കമുള്ള മറ്റു പ്രതികള്‍ക്കും വഴിവിട്ട സഹായങ്ങള്‍ നല്‍കിയതായി പരാതിയിൽ പറയുന്നു.

പ്രതികള്‍ക്ക് ചട്ടങ്ങള്‍ മറികടന്നുള്ള പരോള്‍ ലഭിച്ചതിനെ കുറിച്ച് പരിശോധിക്കണമെന്നും ഇക്കാര്യം നിയന്ത്രിക്കണമെന്നും കെ.കെ.രമ ആവശ്യപ്പെട്ടു. ചട്ട ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി രണ്ടു മാസം മുൻപും പരാതി നല്‍കിയിരുന്നു എന്നും എന്നാല്‍ അതില്‍ നടപടി ഒന്നും ഉണ്ടായിട്ടില്ലെന്നും പരാതിയിൽ പറയുന്നു.

നിലവില്‍ കുഞ്ഞനന്തനും രാമചന്ദ്രനും പരോളിലാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. റവല്യൂഷനറി മാർക്സിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാവായിരുന്ന ടി പി എന്ന് ചുരുക്കെഴുത്തിലറിയപ്പെട്ടിരുന്ന ടി പി ചന്ദ്രശേഖരനെ 2012 മേയ് നാലിന് രാത്രിയിൽ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Rimi Tomy

റിമി ടോമിയുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ അനുമതി

സോളാർ റിപ്പോർട്ട്: മന്ത്രിസഭ തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി