in ,

ടിപി കേസിലെ പ്രതി കുഞ്ഞനന്തന് ശിക്ഷായിളവ് നൽകാനുള്ള നീക്കം വിവാദമാകുന്നു

തിരുവനന്തപുരം: ടിപി വധക്കേസിലെ 13ാം പ്രതിയും സിപിഎം നേതാവുമായ പികെ കുഞ്ഞനന്തന് ( Kunjanandan ) ശിക്ഷായിളവ് നല്‍കാനുള്ള നീക്കം വിവാദമാകുന്നു. 70 വയസ്സ് തികഞ്ഞെന്ന കാരണം ചൂണ്ടിക്കാണിച്ചാണ് സിപിഎം പാനൂര്‍ ഏരിയ കമ്മറ്റി അംഗമായ കുഞ്ഞനന്തനെ ജയില്‍ മോചിതനാക്കാനുള്ള നീക്കം പുരോഗമിക്കുന്നത്.

ഇതിന്റെ ഭാഗമായി ടിപിയുടെ ഭാര്യ കെ.കെ രമയുടെ മൊഴിയെടുത്തിട്ടുണ്ട്. കൊളവല്ലൂര്‍ സ്റ്റേഷനിലെ എസ്‌ഐയാണ് രമയുടെ മൊഴിയെടുത്തത്. പ്രതിയ്ക്ക് ഇളവ് നല്‍കണമെങ്കില്‍ കൊല്ലപ്പെട്ടയാളുടെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തണമെന്ന നിബന്ധനയുണ്ട്.

ബന്ധുക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ മോചിതനാക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ ജയില്‍ അഡൈ്വസറി ബോര്‍ഡിന് ജയില്‍ വകുപ്പ്  നിര്‍ദ്ദേശം നല്‍കുന്നത്. കണ്ണൂര്‍ എസ്പിയായിരിക്കും ഇതു സംബന്ധിച്ച് സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കുക.

എന്നാൽ ഒരു കാരണവശാലും കുഞ്ഞനന്തന് ശിക്ഷായിളവ് നല്‍കുന്നത് അനുവദിക്കല്ലെന്ന് കെ കെ രമ വ്യക്തമാക്കി. ശിക്ഷായിളവ് നല്‍കാന്‍ തീരുമാനമുണ്ടായാല്‍ നിയമപരമായി നേരിടുമെന്ന് രമ അറിയിച്ചു.

ടിപി കേസിലെ പ്രതികൾക്ക് ഒരുമിച്ച് പരോൾ അനുവദിച്ചത് നേരത്തെ വൻ വിവാദമായിരുന്നു. ടിപി കേസിലെ മറ്റു പ്രതികളായ കൊടി സുനി, കെ.സി. രാമചന്ദ്രന്‍, പി.കെ. കുഞ്ഞനന്തന്‍, അണ്ണന്‍ സിജിത്ത്, റഫീഖ്, അനൂപ്, മനോജ് കുമാര്‍, രജീഷ്, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവര്‍ക്ക് ശിക്ഷായിളവ് നല്‍കാന്‍ സര്‍ക്കാര്‍ നേരത്തെ ഗവര്‍ണറോട് ശുപാര്‍ശ ചെയ്തിരുന്നു.

എന്നാല്‍, ഗവര്‍ണര്‍ പി. സദാശിവം ഈ പട്ടിക തിരിച്ചയക്കുകയായിരുന്നു. റവല്യൂഷനറി മാർക്സിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാവായിരുന്ന ടിപി എന്ന് ചുരുക്കെഴുത്തിലറിയപ്പെട്ടിരുന്ന ടി പി ചന്ദ്രശേഖരനെ 2012 മേയ് നാലിന് രാത്രിയിൽ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

കെഎസ്ആര്‍ടിസിയിലെ പെന്‍ഷന്‍ പ്രായം: നിലപാടുമായി ഗതാഗത മന്ത്രിയും മുൻ മന്ത്രിയും

Dileep, Kammarasambhavam, new look poster, movie, three different get up, make up, Namita Pamod, actor, actress, case, 

കമ്മാര സംഭവം: മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളിൽ ദിലീപ്; പുതിയ പോസ്റ്റർ പുറത്ത്