in ,

ടി പി സെൻകുമാറിന്‍റെ ട്രിബ്യൂണൽ നിയമനം കേന്ദ്രം തടഞ്ഞു

തിരുവനന്തപുരം: മുന്‍ ഡിജിപി ടി പി സെന്‍കുമാറിനെ (TP Senkumar) സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ (administrative tribunal) അംഗമായി നിയമിക്കുന്നത് കേന്ദ്രം തടഞ്ഞു. സെന്‍കുമാറിന് പുറമെ സെലക്ഷന്‍ കമ്മിറ്റി ശുപാര്‍ശ ചെയ്ത മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി വി സോമസുന്ദരത്തിന് മാത്രം നിയമനം നല്‍കിയാല്‍ മതിയെന്ന് കേന്ദ്രം നിര്‍ദ്ദേശിച്ചു.

സംസ്ഥാന പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ഇതുസംബന്ധിച്ച് കേന്ദ്രം കത്തയച്ചു. സെന്‍കുമാറിനെതിരായ കേസുകള്‍ തീര്‍ന്ന ശേഷം അദ്ദേഹത്തിൻറെ നിയമനം സംബന്ധിച്ച് തീരുമാനമെടുത്താല്‍ മതിയെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഇതിനായി വീണ്ടും ശുപാര്‍ശ സമര്‍പ്പിക്കണമെന്നും കേന്ദ്രം അറിയിച്ചു.

കഴിഞ്ഞ ജൂണ്‍ 28-ന് സെന്‍കുമാറിന്റെ നിയമനം സംബന്ധിച്ച ശുപാര്‍ശ സംസ്ഥാന സര്‍ക്കാര്‍ അയച്ചിരുന്നു. എന്നാൽ സെൻകുമാറിന്‍റെ നിയമനത്തെ സംസ്ഥാന സർക്കാർ ശക്തമായി എതിർത്തിരുന്നു. ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനും ചീഫ് സെക്രട്ടറി, പി.എസ്.സി. ചെയര്‍മാന്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് യോഗ്യരായവരെ തിരഞ്ഞെടുത്ത് ശുപാര്‍ശ ചെയ്തത്.

സംസ്ഥാന സര്‍ക്കാരിന്റെയും ഗവര്‍ണറുടെയും കേന്ദ്രസര്‍ക്കാരിന്റെയും അഭിപ്രായമാരാഞ്ഞശേഷം സുപ്രീംകോടതിയാണ് ഇത് സംബന്ധിച്ച അന്തിമ തീരുമാനമെടുക്കുന്നത്. സുപ്രീം കോടതിയുടെ തീരുമാനമാണ് കേന്ദ്രസർക്കാർ ഇപ്പോൾ സംസ്ഥാന സർക്കാരിനെ അറിയിച്ചത്.

സെന്‍കുമാറിനെതിരെ രണ്ട് ക്രിമിനല്‍ കേസുകൾ നിലനില്‍ക്കുന്നുണ്ടെന്നും എഡിജിപി ബി. സന്ധ്യയുടെ ഒരു അന്വേഷണ റിപ്പോര്‍ട്ടും സെന്‍കുമാറിനെതിരായി നിലവിലുണ്ടെന്നും സംസ്ഥാനം കേന്ദ്രസര്‍ക്കാരിനെ ധരിപ്പിച്ചിരുന്നു.

ടി പി സെന്‍കുമാറിന്റെ വിശ്വാസ്യത സംശയത്തിന്റെ നിഴലിലാണെന്നും ഇക്കാര്യം സെലക്ഷന്‍ കമ്മിറ്റി അറിഞ്ഞിരുന്നില്ലെന്നുമുള്ള കുറിപ്പോടെയാണ് അദ്ദേഹത്തെ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ അംഗമാക്കാനുള്ള നിയമനശുപാര്‍ശ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കൈമാറിയത്.

ഭരണഘടനാസ്ഥാപനമായ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലില്‍ അദ്ദേഹത്തെ നിയമിക്കുന്നത് അതിന്റെ വിശ്വാസ്യത തകര്‍ക്കുമെന്നും കേരളം വാദിച്ചിരുന്നു. കൂടാതെ മുതിര്‍ന്ന ഐ.എ.എസുകാരെയാണ് ട്രിബ്യൂണല്‍ അംഗങ്ങളാക്കുകയെന്നും ഐ.പി.എസുകാരെയല്ലെന്നും കേരളം വ്യക്തമാക്കിയിരുന്നു. ട്രിബ്യൂണലില്‍ രണ്ട് ഒഴിവുകളാണുള്ളത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

nature, protection, green career,solve, environmental issues

പ്രകൃതിയെ പരിപാലിക്കാം ഈ തൊഴിലുകളിലൂടെ

Calcium, World Osteoporosis Day,

ലോക അസ്ഥിക്ഷയ ദിനത്തിൽ ചില വീണ്ടുവിചാരങ്ങൾ