കേരളീയ ഉത്പ്പന്നങ്ങളുടെ ശേഖരവുമായി ട്രേഡര്‍കേരള.കോം 

തിരുവനന്തപുരം: ഇന്ത്യയിലെവിടെയുമുള്ള ഉപഭോക്താവിനും കേരളത്തിന്റെ തനത് ഉത്പ്പന്നങ്ങള്‍ ഇനി ഒറ്റ ക്ലിക്കിലൂടെ സ്വന്തമാക്കാം. ഓണ്‍ലൈന്‍ വിപണിയില്‍ ആറന്മുള കണ്ണാടി മുതല്‍ മലയാള സാഹിത്യ പുസ്തകങ്ങള്‍ വരെ ലഭ്യമാക്കാനൊരുങ്ങി ട്രേഡര്‍കേരള.കോം ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം. ഹോണ്‍ബില്‍ വെഞ്ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ പുതിയ സംരംഭമായ ട്രേഡര്‍കേരള.കോം  കേരള പിറവി ദിനത്തിൽ  മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. 

ട്രേഡര്‍കേരള.കോം വഴി ഒരു സാംസ്‌കാരിക-വ്യാപാര-ശൃംഖലയാണ് ഹോണ്‍ബില്‍ വെഞ്ചേഴ്‌സ് സ്ഥാപിക്കാനൊരുങ്ങുന്നതെന്ന് ട്രേഡര്‍കേരള.കോം മാനേജിംഗ് ഡയറക്ടര്‍  കെ. ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ആധുനിക ലോകത്തിന്റെ സാങ്കേതികവിദ്യ ഉപയോഗിച്ച് കേരളത്തിന്റെ സാംസ്‌കാരിക പാരമ്പര്യം വിളിച്ചോതുന്ന ഉത്പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുകയാണ് പ്ലാറ്റ്‌ഫോമിന്റെ ലക്ഷ്യം.

ലോകമെങ്ങും പടര്‍ന്നുകിടക്കുന്ന മലയാളി സമൂഹത്തെ അവരുടെ നാടിന്റെ ഓര്‍മയുണര്‍ത്തുന്ന ഉത്പ്പന്നങ്ങള്‍വഴി ബന്ധിപ്പിക്കാനാവും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ ആദ്യ ഘട്ടമായി ഇപ്പോള്‍ ഇന്ത്യയിലുടനീളവും, പിന്നീട് ലോകത്താകമാനവുമായി ട്രേഡര്‍കേരള.കോമിന് വിതരണശൃംഖലയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരം മസകറ്റ് ഹോട്ടലില്‍ നടന്ന ട്രേഡര്‍കേരള.കോം ഉദ്ഘാടനച്ചടങ്ങില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വ്യവസായമന്ത്രി ഇ. പി. ജയരാജന്‍, ടൂറിസം മന്ത്രി  കടകംപള്ളി സുരേന്ദ്രന്‍, കൃഷിമന്ത്രി  വി. എസ്. സുനില്‍കുമാര്‍, ശശി തരൂര്‍ എംപി, വി.ഡി. സതീശന്‍ എംഎല്‍എ, ചീഫ് സെക്രട്ടറി  ടോം ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് ത്രിദിന ശില്പശാല

തുലാവർഷമെത്തി; ഇനി 6 ദിവസം ഇടിമിന്നലോട് കൂടിയ ശക്തമായ മഴ