Trai ,seeks ,public views, proposed ,National Telecom Policy, Telecom regulator , consultation paper ,National Telecom Policy , achieve ,broadband connections ,high quality services , attain ,average speeds, wireless,wireline internet connectivity,
in , ,

ടെലികോം നയം: പൊതുജനങ്ങളിൽ നിന്ന് നിർദ്ദേശങ്ങൾ ക്ഷണിച്ച് ട്രായ്

ന്യൂഡൽഹി: ട്രായ് ( Trai ) 2018-ലെ ടെലികോം നയത്തിന്റെ കരട് അവതരിപ്പിച്ചു. 900 ദശലക്ഷം ബ്രോഡ്ബാൻഡ് കണക്ഷനുകളും വയർലെസ്സ് കണക്ഷനുകൾക്ക് 20 mbps സ്പീഡും അല്ലാത്തവയ്ക്ക് 50 mbps സ്പീഡും ഉൾപ്പെടെ ഉപയോക്താക്കൾക്ക് ഒട്ടേറെ സേവനങ്ങൾ കരട് നയത്തിൽ വാഗ്ദാനം ചെയ്തിട്ടുണ്ട്.

പൊതുജനങ്ങൾക്ക് തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താനുള്ള അവസരം നൽകിക്കൊണ്ടാണ് ട്രായ് കരട് നയം പ്രസിദ്ധീകരിച്ചത്. 10 മില്യൺ പബ്ലിക് വൈ -ഫൈ ഹോട്സ്പോട്ടുകൾ സ്ഥാപിക്കുമെന്ന് നയത്തിൽ പറയുന്നു.

നെറ്റ്‌വർക്ക് റെഡിനസ്, കമ്മ്യൂണിക്കേഷൻ സിസ്റ്റംസ്, സേവനങ്ങൾ എന്നിവ ആധാരമാക്കിയുള്ള റാങ്കിങ്ങിൽ ആദ്യ അമ്പതു രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയെ എത്തിക്കുകയാണ് ലക്ഷ്യം.

ഇന്റർനെറ്റ് ഓഫ് തിങ്ങ്സും മെഷീൻ ടു മെഷീൻ സെൻസറുകളുമൊക്കെയായി 10 ബില്യൺ കണക്ഷനുകൾ സാധ്യമാക്കുമെന്നും കമ്മ്യൂണിക്കഷൻ രംഗത്ത് 100 ബില്യൺ യു എസ് ഡോളറിന്റെ വിദേശ നിക്ഷേപം ആകർഷിക്കുമെന്നും കരട് നയത്തിൽ പറയുന്നു .

2018 മാർച്ച് ഒന്നാം തീയതി മുതലാണ് പുതിയ ടെലികോം നയം പ്രാബല്യത്തിൽ വരുന്നത്. രാജ്യം സ്വാതന്ത്ര്യം നേടിയെടുത്തതിന്റെ എഴുപത്തിയഞ്ചാം വാർഷികം കൊണ്ടാടാനിരിക്കുന്ന 2022 വരെ പ്രസ്തുത നയം തുടരും. 2018 ജനുവരി 19 വരെ പൊതുജനങ്ങൾക്ക് കരട് നയത്തെ ചൊല്ലിയുള്ള നിർദേശങ്ങൾ സമർപ്പിക്കാം.

ടെലികോം സേവന ദാതാക്കളും ഉപകരണ നിർമാതാക്കൾ, ടെലികോം വ്യവസായ രംഗത്തെ പ്രമുഖ സംഘടനകൾ, ക്‌ളൗഡ്‌ സേവന ദാതാക്കൾ എന്നിവരുമായി പ്രാഥമിക ചർച്ച നടത്തിയതിനു ശേഷമാണ് കരട് നയം തയ്യാറാക്കിയതെന്ന് ട്രായ് വൃത്തങ്ങൾ അറിയിച്ചു.

ടെലികോം രംഗത്ത് കാര്യമായ മാറ്റങ്ങൾ കൊണ്ട് വരാൻ ഉദ്ദേശിച്ചുള്ള കരട് നയത്തിൽ ലൈസൻസ് ഫീ ,സ്പെക്ട്രം ഫീ എന്നിവ പുതുക്കി നിശ്ചയിക്കുന്നതിനെപ്പറ്റി നിർദ്ദേശങ്ങളുണ്ട് . ടെലികോം സേവനങ്ങൾക്ക്‌ ഒരു രാജ്യം ഒരു ലൈസൻസ് രീതി പരീക്ഷിക്കുവാനും ട്രായ് ആലോചിക്കുന്നു.

പുതിയ നയം നടപ്പിലാക്കുന്നതിലൂടെ രണ്ടു ലക്ഷ്യങ്ങളാണ് നടപ്പിലാവുക. സാമൂഹ്യ സാമ്പത്തിക വളർച്ചയുടെ ഗുണഫലങ്ങൾ സമൂഹത്തിലെ മുഴുവൻ ജനവിഭാഗങ്ങൾക്കും ലഭ്യമാകും വിധം കമ്മ്യൂണിക്കേഷൻ രംഗത്തെ പശ്ചാത്തല വികസനം സാധ്യമാക്കുക എന്നതാണ് ഒന്നാമത്തെ ലക്ഷ്യം. വ്യവസായവിപ്ലവത്തിൽ ലോകരാജ്യങ്ങളിൽ ഇന്ത്യയെ മുൻപന്തിയിലെത്തിക്കുക എന്നതാണ് രണ്ടാമത്തെ ലക്ഷ്യം.

കഴിഞ്ഞ രണ്ടു ദശാബ്ദക്കാലമായി രാജ്യത്തെ ടെലികമ്യൂണിക്കേഷൻ മേഖല വൻതോതിലുള്ള വളർച്ചയും വികാസവും സാധ്യമാക്കിട്ടുണ്ടെങ്കിലും ഒട്ടേറെ വെല്ലുവിളികൾ ഇപ്പോഴും അഭിമുഖീകരിക്കുന്നുണ്ടെന്ന് ട്രായ് പറയുന്നു . നെറ്റ്‌വർക്ക്, കണക്റ്റിവിറ്റി തുടങ്ങി ആഗോള സൂചകങ്ങളിൽ ഇന്ത്യ ഇപ്പോഴും ബഹുദൂരം പിന്നിലാണ്.

ആഗോള ശരാശരിയുമായി തുലനം ചെയ്താൽ ഇന്റർനെറ്റ് വേഗതയിലും വളരെ പിന്നിലാണെന്നും വർദ്ധിച്ച കണക്റ്റിവിറ്റി ഗുണഫലങ്ങൾ എല്ലാവരിലും എത്തിക്കാൻ കഴിഞ്ഞിട്ടില്ലെന്നും ഇന്റർനെറ്റിന്റെ യഥാർത്ഥ ഗുണഭോക്താക്കളാകേണ്ട ജനവിഭാഗങ്ങൾക്ക് ഇപ്പോഴും അത് അപ്രാപ്യമായി തുടരുന്നതായും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

സമൂഹത്തിലെ മുഴുവൻ ജനവിഭാഗങ്ങളിലേക്കും വോയ്‌സ് , ഡാറ്റ , വീഡിയോ കണക്ടിവിറ്റിയുടെ ഗുണഫലങ്ങൾ എത്തിക്കുകയാണ് ലക്ഷ്യമെന്നും സുരക്ഷിതവും വിശ്വസനീയവുമായ കണക്റ്റിവിറ്റി ഉറപ്പു വരുത്തുമെന്നും പൊതുജനാഭിപ്രായ രൂപീകരണത്തിനായി മുന്നോട്ടു വച്ചിട്ടുള്ള കരട് പേപ്പറിൽ ട്രായ് വ്യക്തമാക്കി.

5 ജി സേവനങ്ങളിലേക്ക് ലോകം കുതിച്ചു ചാടാനൊരുങ്ങുന്ന വേളയിൽ ട്രായ് മുന്നോട്ടു വച്ചിട്ടുള്ള കരട് നയം വ്യാപകമായി ചർച്ച ചെയ്യപ്പെടുമെന്നാണ് പ്രതീക്ഷ.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

ടിപി കേസിൽ സിബിഐ അന്വേഷണം; സംശയവുമായി ഹൈക്കോടതി

താജ് മഹല്‍: സന്ദര്‍ശകരുടെ എണ്ണം ചുരുക്കാൻ നിർദ്ദേശം