railway,train,Maharashtra,MP, wrong direction, Delhi, express, wrong signal, engine driver, travelers, farmers, women, passengers, travelling,169-km,wrong-direction,Madhya Pradesh, returning ,stuck,
in ,

മഹാരാഷ്ട്രയ്ക്ക് പുറപ്പെട്ട തീവണ്ടി എത്തിച്ചേർന്നത് മധ്യപ്രദേശില്‍

മുംബൈ: ഇന്ത്യൻ റെയിൽവേ (railway) അധികൃതരുടെ അനാസ്ഥയാൽ മഹാരാഷ്ട്ര (Maharashtra) ലക്ഷ്യമാക്കി ഡൽഹിയിൽ നിന്ന് പുറപ്പെട്ട തീവണ്ടി (train) 169 കിലോമീറ്ററോളം വഴി തെറ്റി സഞ്ചരിച്ച്  മധ്യപ്രദേശില്‍ (MP) എത്തിച്ചേര്‍ന്നു. ഡല്‍ഹിയിലെ സഫ്ദര്‍ജങ് സ്റ്റേഷനില്‍ നിന്ന് തിങ്കളാഴ്ച്ച രാത്രി പുറപ്പെട്ട തീവണ്ടി ചൊവ്വാഴ്ച്ച വൈകുന്നേരത്തോടെ മഹാരാഷ്ട്രയിലെ കോല്‍ഹാപൂരില്‍ എത്തേണ്ടിയിരുന്നു.

എന്നാൽ രാവിലെ ഉറക്കമുണർന്ന യാത്രക്കാര്‍ തീവണ്ടി മധ്യപ്രദേശിലെ ഗ്വാളിയോറിനടുത്തുള്ള ബാന്‍മോര്‍ സ്റ്റേഷനിലെത്തിയതായി തിരിച്ചറിഞ്ഞു. വഴിതെറ്റിയ വിവരം തിരിച്ചറിഞ്ഞ അധികൃതർ തീവണ്ടി അവിടെ നിര്‍ത്തിയിട്ടു.

തിങ്കളാഴ്ച്ച ഡൽഹിയിൽ സംഘടിപ്പിച്ച അഖിലേന്ത്യ കിസാന്‍ സംഘര്‍ഷ് ഏകോപന സമിതിയുടെ പ്രതിഷേധ കൂട്ടായ്മയ്ക്ക് ശേഷം മടങ്ങിയ 1500 കര്‍ഷകരായിരുന്നു തീവണ്ടിയിലെ യാത്രക്കാർ. 39 ലക്ഷം രൂപയ്ക്കാണ് കര്‍ഷക സംഘടന സ്പെഷ്യൽ തീവണ്ടി ബുക്ക് ചെയ്തത്.

ആഗ്ര കഴിഞ്ഞ് രാജസ്ഥാനിലെ കോട്ടയിലേക്ക് പോകേണ്ടിയിരുന്ന തീവണ്ടിയ്ക്ക് മധുര സ്റ്റേഷനില്‍ നിന്നും തെറ്റായ സിഗ്‌നല്‍ ലഭിച്ചതോടെയാണ് വഴി തെറ്റിയതെന്ന് എഞ്ചിൻ ഡ്രൈവര്‍ വിശദീകരിച്ചു. യാത്രക്കാരില്‍ 200 പേര്‍ സ്ത്രീകളാണ്.

സംഭവം നടക്കുമ്പോള്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ മാത്രമെ തീവണ്ടിയില്‍ ഉണ്ടായിരുന്നുള്ളൂ എന്ന് യാത്രക്കാര്‍ അറിയിച്ചു. തീവണ്ടി വഴി തെറ്റിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ചില യാത്രക്കാർ ആരോപിച്ചു.

ബാന്‍മോറിലെ സ്‌റ്റേഷന്‍ മാസ്റ്ററുടെ സഹായത്തോടെ ബുധനാഴ്ച്ച രാവിലെ തീവണ്ടി ശരിയായ ദിശയിലേയ്ക്ക് പുറപ്പെട്ടു. എന്നാൽ ബുധനാഴ്ച്ച വൈകുന്നേരം കോല്‍ഹാപ്പൂരില്‍ എത്തേണ്ടിയിരുന്ന തീവണ്ടി മണിക്കൂറുകള്‍ വൈകി വ്യാഴാഴ്ച്ച രാവിലെ മാത്രമേ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുകയുള്ളൂ എന്നാണ് സൂചന.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Flying Bum, crashed, investigation, injuring , two people, World’s largest aircraft , English county, Bedfordshire, Airlander 10, 92 meters (300ft) long ,weighs 20 tons, Hybrid Air Vehicles Ltd, Air Accidents Investigation Branch

ആകാശക്കപ്പല്‍ ഫ്ലയിംഗ് ബം തകര്‍ന്നു; അന്വേഷണം ഊർജ്ജിതം