in , ,

അറ്റകുറ്റപ്പണി: ശനി, ഞായര്‍ ദിവസങ്ങളില്‍ തീവണ്ടി സമയത്തില്‍ മാറ്റം

train time schedule , Thrissur, railway, cancel, service, Saturday, Sunday maintenance, Kerala, Thiruvananthapuram, Kozhikode, Jan Shatabdi Express , 

തൃശ്ശൂര്‍: പുതുക്കാട് – ഒല്ലൂര്‍ സെക്ഷനിലെ റെയില്‍പ്പാലത്തിലെ അറ്റകുറ്റപ്പണികളുടെ ഭാഗമായി ശനി, ഞായര്‍ ദിവസങ്ങളില്‍ തീവണ്ടി സമയങ്ങളില്‍ മാറ്റം വരുത്തിയതായി ( train time schedule ) സതേണ്‍ റെയില്‍വേ അറിയിച്ചു.

തിരുവനന്തപുരം – കോഴിക്കോട് ജനശതാബ്ദി എക്‌സ്പ്രസ് എറണാകുളത്തിനും കോഴിക്കോടിനും ഇടയില്‍ ഓടില്ലെന്ന് അധികൃതർ വ്യക്തമാക്കി. എറണാകുളം – കണ്ണൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് തൃശൂരില്‍ നിന്നാവും പുറപ്പെടുകയും തിരിച്ച്‌ യാത്ര അവസാനിപ്പിക്കുകയും ചെയ്യും.

പാലരുവി എക്‌സ്പ്രസ്, വേണാട് എക്‌സ്പ്രസ് തുടങ്ങിയ പ്രധാന തീവണ്ടികള്‍ക്കും നിയന്ത്രണമുണ്ട്.

ശനി, ഞായര്‍ ദിവസങ്ങളില്‍ റദ്ദാക്കിയ തീവണ്ടികള്‍

എറണാകുളം – ഗുരുവായൂര്‍ പാസഞ്ചര്‍ (56370), ഗുരുവായൂര്‍ – എറണാകുളം പാസഞ്ചര്‍ (56371),

എറണാകുളം – നിലമ്ബൂര്‍ പാസഞ്ചര്‍ (56362), നിലമ്പൂര്‍ – എറണാകുളം പാസഞ്ചര്‍ (56363),

എറണാകുളം – കായംകുളം പാസഞ്ചര്‍ (56381), കായംകുളം – എറണാകുളം പാസഞ്ചര്‍ (56382),

ആലപ്പുഴ – കായംകുളം (56377), കായംകുളം – എറണാകുളം (56380)

ഭാഗികമായി റദ്ദാക്കിയ തീവണ്ടികൾ

തിരുവനന്തപുരം – കോഴിക്കോട് ജനശതാബ്ദി എക്‌സ്പ്രസ് (12076) എറണാകുളം ജങ്ഷനില്‍ സര്‍വീസ് അവസാനിപ്പിക്കും.

തിരുവനന്തപുരം – കോഴിക്കോട് ജനശതാബ്ദി എക്‌സ്പ്രസ് (12076) എറണാകുളം ജങ്ഷനില്‍ സര്‍വീസ് അവസാനിപ്പിക്കും.

എറണാകുളം – കണ്ണൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് (16305) തൃശ്ശൂരില്‍ നിന്ന് 8.10-ന് കണ്ണൂരിലേക്ക് പുറപ്പെടും. എറണാകുളം – തൃശ്ശൂര്‍ സെക്ഷനില്‍ ഓടില്ല.

കോഴിക്കോട് – തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ് (12075) എറണാകുളം ജങ്ഷനില്‍ നിന്ന് വൈകീട്ട് 5.30-ന് സര്‍വീസ് ആരംഭിക്കും.

പുനലൂര്‍ – പാലക്കാട് പാലരുവി എക്‌സ്പ്രസ് (16791) ആലുവയില്‍ സര്‍വീസ് അവസാനിപ്പിക്കും.

ദിവസവും വൈകീട്ട് നാലിന് പാലക്കാടിന് പുറപ്പെടേണ്ട പാലക്കാട് – പുനലൂര്‍ പാലരുവി എക്‌സ്പ്രസ് (16792) വൈകീട്ട് 6.27-ന് ആലുവയില്‍ നിന്ന് സര്‍വീസ് ആരംഭിക്കും.

തിരുവനന്തപുരം – ഷൊര്‍ണൂര്‍ വേണാട് എക്‌സ്പ്രസ് (16302) അങ്കമാലിയില്‍ സര്‍വീസ് അവസാനിപ്പിക്കും.

ഷൊര്‍ണൂര്‍ ജങ്ഷനില്‍ നിന്ന് ഉച്ചയ്ക്ക് 2.25-ന് പുറപ്പെടേണ്ട ഷൊര്‍ണൂര്‍-തിരുവനന്തപുരം വേണാട് എക്‌സ്പ്രസ് (16301) അങ്കമാലിയില്‍ നിന്ന് 3.55-ന് സര്‍വീസ് ആരംഭിക്കും.

രാവിലെ 9.30-ന് എറണാകുളം ജങ്ഷനില്‍നിന്ന് പുറപ്പെടേണ്ട എറണാകുളം – കെ.എസ്.ആര്‍. ഇന്റര്‍സിറ്റി എക്‌സ്പ്രസ് (12678) രണ്ടര മണിക്കൂര്‍ വൈകി 11.40-ന് പുറപ്പെടും.

ഗുരുവായൂരില്‍ നിന്ന് പുറപ്പെടേണ്ട ഗുരുവായൂര്‍ – എടമണ്‍ പാസഞ്ചര്‍ (56365) 50 മിനിറ്റ് വൈകി രാവിലെ 6.45-ന് പുറപ്പെടും.

എറണാകുളം – ഹസ്‌റത്ത് നിസാമുദ്ദീന്‍ മംഗള ലക്ഷദ്വീപ് എക്‌സ്പ്രസ് (12617), നാഗര്‍കോവില്‍ -മംഗളൂരു പരശുറാം എക്‌സ്പ്രസ് (16650), തിരുവനന്തപുരം -ഹൈദരാബാദ് ശബരി എക്‌സ്പ്രസ് (17229), കൊച്ചുവേളി – ചണ്ഡീഗഢ് സപ്രക് ക്രാന്തി എക്‌സ്പ്രസ് (12217) എന്നിവയ്ക്ക് പുറമെ
തിരുനെല്‍വേലി – ബിലാസ്പുര്‍ വീക്ക്‌ലി എക്‌സ്പ്രസ് (22620), കൊച്ചുവേളി – ലോക്മാന്യ തിലക് ഗരീബ് രാത് എക്‌സ്പ്രസ് (12202) എന്നീ തീവണ്ടികള്‍ക്ക് എറണാകുളം – പുതുക്കാട് സെക്ഷനില്‍ 30 മിനിറ്റ് മുതല്‍ 80 മിനിറ്റ് വരെ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് റയിൽവേ അധികൃതർ അറിയിച്ചു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Oppo Realme 1 ,first sale, Amazon India, offers, features, specifications, Price ,Rs 8990 ,  Xiaomi Redmi Note 5,

ഓപ്പോ റിയൽമി 1-ന്റെ വില്പന ആമസോൺ ഇന്ത്യയിൽ ആരംഭിച്ചു

nurses, district labour officer, meeting, strike, minimum wage Labour minister T P Ramakrishnan , management, hospital, supreme court, govt, minimum wage, nurse, private hospital managements, SC, HC, Kerala, nurses, strike, govt, salary, hike, TP Ramakrishnan, supreme court, private hospital employees, minimum wages,PK Gurudasan, meeting, march 19, minimum wages advisory board, chairman,

മിനിമം വേതനം: ജില്ലാ ലേബർ ഓഫീസർ വിളിച്ച ചർച്ച പരാജയം; നഴ്സുമാർ സമരത്തിലേക്ക്