trash, garbage, green, recycle, compost , metals, 
in

മാലിന്യ സംസ്കരണത്തിന് ചില പ്രായോഗിക വഴികൾ

നാം ഇന്ന് നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് മാലിന്യം ( garbage ). നാഗരിക ജീവിതം നയിക്കുന്നവർക്ക് ഇത് വളരെയേറെ തലവേദനയാണ് സൃഷ്‌ടിച്ചുകൊണ്ടിരിക്കുന്നത്. ചിലർ മാലിന്യങ്ങളെ മറ്റെവിടെയെങ്കിലും വലിച്ചെറിയുമ്പോൾ മറ്റ് ചിലർ അവയെ കത്തിച്ചു കളയുകയാണ് പതിവ്. രണ്ടു മാർഗ്ഗങ്ങളും പ്രകൃതിക്കും ജീവജാലങ്ങൾക്കും ദോഷകരം തന്നെ.

മാലിന്യ സംസ്കരണത്തിന് ഇതിനോടകം പല മാർഗങ്ങളും പരീക്ഷിച്ചു നോക്കിയിട്ടുണ്ടെങ്കിലും ഈ പ്രശ്‌നം ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല എന്നതാണ് വസ്തുത. എന്നാൽ പാഴ് വസ്തുക്കൾ നശിപ്പിക്കാൻ പാടുപെടുന്ന നമ്മൾ അവയുടെ പുനരുപയോഗത്തെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ ഇനി അതിനെ പറ്റി ചിന്തിക്കേണ്ടിയിരിക്കുന്നു; ഒന്നും പാഴല്ലെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു.

വലിച്ചെറിയും മുൻപ് ഒന്ന് ചിന്തിക്കൂ മാലിന്യത്തിന്റെ പുനരുപയോഗ സാധ്യത. വീടുകളിൽ നിന്നുള്ള പാഴ് വസ്തുക്കളിൽ 50 ശതമാനവും റീസൈക്കിൾ പ്രക്രിയയിലൂടെ പുനരുപയോഗിക്കാൻ സാധിക്കുമെന്ന് കണ്ടെത്തിയിട്ടുള്ളത് തികച്ചും ആശ്വാസകരം തന്നെയാണ്.

വലിച്ചെറിയേണ്ട; പാഴല്ല ഒന്നും

ഉപയോഗ ശൂന്യമായതിനെ തുടർന്ന് നാം വലിച്ചെറിയുന്ന പാഴ്വസ്തുക്കളിൽ പലതും റീസൈക്ലിങ് പ്രക്രിയയിലൂടെ പുനരുപയോഗപ്പെടുത്താൻ സാധിക്കുന്നവയാണ്. അവ ഏതൊക്കെയെന്ന് തിരിച്ചറിയുകയാണ് ആദ്യം വേണ്ടത്. അതിനായി കുറച്ച് സമയം മാറ്റി വയ്ക്കാം.

വീടുകളിൽ വന്ന് മാലിന്യങ്ങൾ സാധാരണയായി നീക്കം ചെയ്യുന്നവർ പോലും ചിലത് സ്വീകരിക്കാറില്ല. എന്നാൽ അത്തരം മാലിന്യങ്ങൾ സ്വീകരിച്ച് റീസൈക്കിൾ പ്രക്രിയയിലൂടെ വീണ്ടും ഉപയോഗപ്രദമാക്കാവുന്നതാണ്. തന്മൂലം മണ്ണിൽ ഉപേക്ഷിക്കപ്പെടുന്ന മാലിന്യത്തിന്റെ അളവ് ഗണ്യമായ തോതിൽ കുറയ്ക്കാനാകും. ഏറ്റവുമധികം മാലിന്യപ്രശ്നം ഉയർത്തുന്ന വസ്തുക്കളാണ് പേപ്പറും കാർഡ് ബോർഡും. എന്നാൽ ഈ രണ്ട് വസ്തുക്കളും റീസൈക്ലിങിലുടെ വീണ്ടും ഉപയോഗപ്രദമാക്കാം എന്നതാണ് യാഥാർഥ്യം.

റീസൈക്ലിങ് സംവിധാനത്തെ പറ്റി മനസിലാക്കാം

ഏത് തരം റീസൈക്ലിങ് സംവിധാനമാണ് തങ്ങളുടെ പ്രദേശത്ത് ലഭ്യമാകുക ആദ്യം മനസിലാക്കണം. എന്നിട്ട് വേണം റീസൈക്കിൾ ചെയ്യാവുന്ന വസ്തുക്കൾ വേർതിരിക്കാൻ. സാധാരണയായി രണ്ട് തരം റീസൈക്ലിങ് പ്രോഗ്രാമുകളാണ് കണ്ടു വരുന്നത്.

എല്ലാ റീസൈക്ലിങ് വസ്തുക്കളും ഒരുമിച്ച് ഒരു സ്ഥലത്ത് ശേഖരിക്കുന്നതാണ് ഒരു രീതി. വിവിധതരം റീസൈക്ലിങ് വസ്തുക്കൾ ഓരോന്നും പ്രത്യേകമായി തരം തിരിച്ച് റീസൈക്ലിങ് നടത്തുന്നതാണ് മറ്റൊരു രീതി.

ഉപയോഗം കഴിഞ്ഞോ? വില്പന നടത്തൂ

തീർത്തും ഉപയോഗശൂന്യമെന്ന് നാം കരുതുന്ന ചില ഉത്പന്നങ്ങൾ വിൽക്കാൻ സാധിക്കും. അതിന്റെ സെക്കൻഡ് ഹാൻഡ് വിൽപ്പന മൂല്യം കണ്ടെത്തുകയാണ് പ്രധാനം. ഉദാഹരണമായി ഉപയോഗം കഴിഞ്ഞ ചില ലോഹങ്ങൾ വീണ്ടും വിൽക്കാനാകും.

ഇരുമ്പും ചെമ്പും അലുമിനിയവും ഉൾപ്പെടെയുള്ള പഴയ ലോഹങ്ങൾക്ക് വില നൽകി സ്വീകരിക്കുന്ന സ്ക്രാപ്പ് വ്യാപാരികൾ ഉണ്ടെന്ന കാര്യം മറക്കേണ്ട. ചില്ല് ,പ്ലാസ്റ്റിക് കുപ്പികൾ എന്നിവയും ഇത്തരത്തിൽ വിറ്റൊഴിയാം.

വളം നിർമ്മിക്കാം; മാലിന്യമൊഴിവാക്കാം

വീട്ടിൽ ബാക്കി വരുന്ന ഭക്ഷണത്തിന്റെയും മറ്റും അവശിഷ്ടങ്ങൾ ഉപയോഗിച്ച് നല്ല വളം ഉണ്ടാക്കാനാകും. നമ്മുടെ പൂന്തോട്ടത്തിലെ ചെടികൾക്കും പച്ചക്കറികൾക്കും വളമായി ഇത് ഉപയോഗിക്കാം. ഇതിന് കുറഞ്ഞ ചിലവും പരിശ്രമവും മതിയാകും.

പുരയിടത്തിന്റെ ഒഴിഞ്ഞൊരു കോണിലോ പ്രത്യേകമായ കമ്പോസ്റ്റ് ബിന്നുകളിലോ വളം ഉണ്ടാക്കാവുന്നതാണ്. ഇത്തരത്തിൽ നമ്മുടെ വീട്ടുമാലിന്യം വളരെ കാര്യക്ഷമമായി പ്രയോജനപ്പെടുത്തി അതിലൂടെ കാർഷികഅഭിവൃദ്ധിക്കായി കൈവരിക്കാം.

കടപ്പാട്: ഗ്രീൻലിച്ചൻ 

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ഇടുക്കി ജലനിരപ്പ്: മുഖ്യമന്ത്രി അവലോകനം ചെയ്തു

Bandipur National Park , visitors, travel, night, ban, animals, birds, forest, Karnataka, road, Kerala, vehicles, violation, cottage, book, safari, tourist, Bandipur Tiger Reserve

കാനന ഭംഗി നിറഞ്ഞ ബന്ദിപ്പൂർ ദേശീയോദ്യാനത്തെ കൂടുതലറിയാം