Travancore Devaswom Board, Governor, p Sadasivam, ordinance, term, reduce, 2 years, governing body, recommendation, cabinet, LDF, government, Prayar Gopalakrishnan, president, Ajay Tharayil, member, appointed, Sabarimala, Hindu Religious Institutions Act, non-Brahmin priests, Travancore Devaswom Board
in ,

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്: കാലാവധി കുറയ്ക്കാൻ ശുപാർശ

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് (Travancore Devaswom Board) കാലാവധി (term) മൂന്നു വര്‍ഷത്തില്‍ നിന്ന് രണ്ടു വര്‍ഷമായി (2 years) കുറയ്ക്കാൻ ശുപാര്‍ശ. ഇതിനായി ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

ഇന്ന് രാവിലെ ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിന്‍റേതാണ് തീരുമാനം. ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ സിറ്റിംഗ് ഫീസും ശമ്പളവും സര്‍ക്കാര്‍ തീരുമാനിക്കാനും പ്രത്യേക മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിനായി 1950-ലെ തിരുവിതാംകൂര്‍ -കൊച്ചി ഹിന്ദുമത സ്ഥാപന നിയമം ഭേദഗതി ചെയ്തു കൊണ്ടാണ് ഓര്‍ഡിനന്‍സ് ഇറക്കുക.

തിരുവിതാംകൂര്‍- കൊച്ചി ദേവസ്വം ബോര്‍ഡുകളുടെ പ്രസിഡന്‍റിന്‍റെയും അംഗങ്ങളുടെയും ഓണറേറിയം കാലാകാലങ്ങളില്‍ പുതുക്കി നിശ്ചയിക്കാനും സിറ്റിങ് ഫീസ് ഏര്‍പ്പെടുത്താനും സര്‍ക്കാരിന് അധികാരം നല്‍കുന്നതു കൂടി ഉദ്ദേശിച്ചാണ് നിയമം ഭേദഗതി ചെയ്യുന്നത്. നിലവിൽ പ്രസിഡന്‍റിന്‍റെ ഓണറേറിയം 5,000 രൂപയായും അംഗങ്ങളുടേത് 3,500 രൂപയായും നിജപ്പെടുത്തിയിട്ടുണ്ട്.

എന്നാൽ സിറ്റിങ് ഫീസ് വ്യവസ്ഥ ചെയ്തിട്ടില്ല. പത്തു വര്‍ഷം മുൻപ് നിശ്ചയിച്ച ഓണറേറിയം കാലാനുസൃതമായി പുതുക്കുന്നതിനും സിറ്റിങ് ഫീസ് നിശ്ചയിക്കുന്നതിനും ഓര്‍ഡിനന്‍സിന്‍റെ കരടില്‍ വ്യവസ്ഥയുണ്ട്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കാലാവധി രണ്ടു വര്‍ഷമായി കുറയ്ക്കുന്നതോടെ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തു നിന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ പുറത്താകും.

കോണ്‍ഗ്രസ് നേതാവായ പ്രയാര്‍ ഗോപാലകൃഷ്ണനെ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരാണ് ദേവസ്വംബോര്‍ഡ് പ്രസിഡന്റായി നിയമിച്ചത്. ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തിൽ സര്‍ക്കാര്‍ തീരുമാനത്തിന് എതിരായിരുന്നു പ്രയാര്‍ ഗോപാലകൃഷ്ണന്റെ നിലപാട്.

എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ സന്നിധാനത്ത് പ്രവേശിക്കണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ നിലപാട് തള്ളിയായിരുന്നു ഇടതുസര്‍ക്കാരിന്റെ സത്യവാങ്മൂലം.

എന്നാല്‍ സര്‍ക്കാര്‍ നിലപാടിനെ തള്ളിയ പ്രയാര്‍ ഗോപാലകൃഷ്ണന്‍, കുടുംബത്തില്‍ പിറന്ന, ദൈവവിശ്വാസമുള്ള സ്ത്രീകള്‍ വിശ്വാസവും ആചാരവും മറികടന്ന് സന്നിധാനത്ത് എത്തണമെന്ന നിലപാട് സ്വീകരിക്കില്ലെന്ന് അഭിപ്രായപ്പെട്ടിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Social welfare pension, kerala,revenue, family pension

സാ​മൂ​ഹി​ക സു​ര​ക്ഷ പെ​ൻ​ഷ​ൻ മാ​ന​ദ​ണ്ഡം പു​തു​ക്കി നിശ്ചയിച്ചു

Alexander Sokurov-IFFK- films-The Sun-

അലക്സാണ്ടർ സൊഖുറോവ്: വിവാദ-വിസ്മയങ്ങളുടെ ഉറ്റ തോഴൻ