Travancore Devaswom Board, Governor, p Sadasivam, ordinance, term, reduce, 2 years, governing body, recommendation, cabinet, LDF, government, Prayar Gopalakrishnan, president, Ajay Tharayil, member, appointed, Sabarimala, Hindu Religious Institutions Act, non-Brahmin priests, Travancore Devaswom Board
in ,

ദേവസ്വം ബോര്‍ഡ്: ഓര്‍ഡിനന്‍സിൽ ഒപ്പിടാതെ ഗവര്‍ണര്‍ മടക്കി അയച്ചു

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ (Travancore Devaswom Board) കാലാവധി ചുരുക്കിയ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് (ordinance) ഗവര്‍ണര്‍ (governor) പി. സദാശിവം (P Sadasivam) മടക്കി അയച്ചു. ദേവസ്വം ആക്‌ട് സംബന്ധിച്ച ചില കാര്യങ്ങളില്‍ ഗവര്‍ണര്‍ വിശദീകരണം ആരാഞ്ഞ ഗവര്‍ണര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പിടാതെ മടക്കി.

ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ കാലാവധി മൂന്നു വര്‍ഷത്തില്‍ നിന്നു രണ്ടു വര്‍ഷമാക്കുന്നതിനുള്ള ഓര്‍ഡിനന്‍സാണ് ഗവര്‍ണര്‍ മടക്കി അയച്ചത്. ഓര്‍ഡിനന്‍സിനെ സംബന്ധിച്ച് സര്‍ക്കാരിനോട് വിശദീകരണം തേടിയ ഗവര്‍ണര്‍ ചട്ടം ഭേദഗതി ചെയ്തുള്ള ഓര്‍ഡിനന്‍സിന് നിയമ സാധുതയുണ്ടോയെന്നും ആരാഞ്ഞു.

ഓര്‍ഡിനന്‍സ് മടക്കണമെന്ന് കോണ്‍ഗ്രസ്സും ബിജെപിയും ഗവര്‍ണറോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് പുറമെ അജിത് തറയിലിനേയും കഴിഞ്ഞ ദിവസം ഓര്‍ഡിനന്‍സ് പ്രകാരം പുറത്താക്കിയിരുന്നു.

എന്നാൽ ഓർഡിനൻസിൽ ഗവര്‍ണര്‍ ഒപ്പു വയ്ക്കാത്തതിനാല്‍ ഇന്നത്തെ ശബരിമല യോഗത്തിലും പ്രയാര്‍ പങ്കെടുത്തിരുന്നു. യുഡിഎഫ് സർക്കാരാണ് കോണ്‍ഗ്രസ് നേതാവായ പ്രയാര്‍ ഗോപാലകൃഷ്ണന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി നിയമിച്ചത്. കോണ്‍ഗ്രസ് നോമിനികളായ പ്രയാറും അജയ് തറയിലും ഒരേ ദിവസമാണ് ചുമതലയേറ്റത്.

1950-ലെ തിരുവിതാംകൂര്‍ കൊച്ചി ഹിന്ദുമത സ്ഥാപന നിയമം ഭേദഗതി ചെയ്തുകൊണ്ടാണ് മന്ത്രിസഭ ഓര്‍ഡിനന്‍സ് ഇറക്കിയത്. ശബരിമല മണ്ഡല, മകരവിളക്ക് സീസണ്‍ തുടങ്ങാന്‍ നാലു ദിവസം മാത്രം ശേഷിക്കെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റിനെയും അംഗത്തെയും പുറത്താക്കികൊണ്ടുള്ള ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കരുതെന്നാണ് ബിജെപി ഗവര്‍ണറോട് അഭ്യർത്ഥിച്ചത്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇതേ ആവശ്യം ഗവര്‍ണറോട് ഉന്നയിച്ചിരുന്നു. ഓര്‍ഡിനന്‍സ് ഇറക്കുന്നതിനു ഗവര്‍ണറോടു ശുപാര്‍ശ ചെയ്യാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗമാണു തീരുമാനിച്ചത്.

ബോര്‍ഡ് പ്രസിഡന്‍റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, അംഗം അജയ് തറയില്‍ എന്നിവര്‍ രണ്ട് വര്‍ഷം കാലാവധി പൂര്‍ത്തിയാക്കാനിരിക്കെ ആയിരുന്നു 1950-ലെ തിരുവിതാംകൂര്‍-കൊച്ചി ഹിന്ദുമത സ്ഥാപന നിയമം ഭേദഗതി ചെയ്ത് ഓര്‍ഡിനന്‍സ് ഇറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

UP, pollution, factories, suspend, production,Ghaziabad,

മലിനീകരണം: യുപിയിൽ ഇരുന്നൂറിലധികം ഫാക്ടറികൾക്ക് വിലക്ക്

AMMA, rejects, Film Chamber, suggestion

ചാനല്‍ ഷോയിലെ താരവിലക്ക്; ഫിലിം ചേംബറിന്‍റെ നിര്‍ദ്ദേശം അമ്മ തള്ളി