10 കോടി രൂപ കെട്ടിവച്ചിട്ട് വിദേശത്ത് പോയാൽ മതിയെന്ന് കാർത്തി ചിദംബരത്തോട് സുപ്രീം കോടതി 

ന്യൂഡൽഹി: നിയമത്തെ കളിപ്പിക്കാൻ നോക്കരുതെന്നും വിദേശത്ത് പോകണമെങ്കിൽ പത്ത് കോടി രൂപ കെട്ടിവെക്കണമെന്നും കാർത്തി ചിദംബരത്തോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. ഫെബ്രുവരി 10 മുതൽ 26 വരെയും മാർച്ച് 23 മുതൽ 30 വരെയും ഒരു അന്താരാഷ്ട്ര  ടെന്നീസ് ടൂർണമെന്റുമായി ബന്ധപ്പെട്ട് വിദേശ രാജ്യങ്ങൾ സന്ദർശിക്കാനുള്ള അനുമതി തേടിയപ്പോഴാണ് കോടതി കടുത്ത നിബന്ധനകൾ മുന്നോട്ട്  വച്ചത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ ബഞ്ചാണ്കാർത്തിയുടെ  അപേക്ഷ പരിഗണിച്ചത്.

നിയമത്തെ കളിതമാശയായി കാണരുത്. ഐ എൻ എക്സ് മീഡിയ- എയർസെൽ മാക്സിസ് കേസുകളിൽ നടന്നുവരുന്ന അന്വേഷണവുമായി സഹകരിക്കണം. മാർച്ച് 5, 6, 7, 12 തിയ്യതികളിൽ ഇ ഡി ക്കു മുൻപാകെ ഹാജരാകണം. പത്തുകോടി രൂപ സുപ്രീം കോടതി സെക്രട്ടറി ജനറൽ ഓഫീസിൽ  കെട്ടിവെയ്ക്കണം. തിരിച്ചുവന്ന് അന്വേഷണവുമായി സഹകരിക്കുമെന്ന് ഒപ്പിട്ടു നൽകണം, കോടതി ആവശ്യപ്പെട്ടു. 

കാർത്തി ചിദംബരത്തെ ചോദ്യം ചെയ്യാനുദ്ദേശിക്കുന്ന തിയ്യതി കൃത്യമായി അറിയിക്കാൻ  എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോടും  കോടതി ആവശ്യപ്പെട്ടു.

യു കെ ആസ്ഥാനമായ ടോട്ടസ് ടെന്നീസ് നടത്തുന്ന അന്താരാഷ്ട്ര ടെന്നീസ് ടൂർണമെന്റിന്റെ ഭാഗമായി ഫ്രാൻസ്, സ്‌പെയിൻ, ജർമനി, യു കെ എന്നീ രാജ്യങ്ങൾ സന്ദർശിക്കാനുള്ള അനുമതി തേടിയാണ് കാർത്തി ചിദംബരം കോടതിയെ സമീപിച്ചത്.

നേരത്തേ  കേസ് അടിയന്തിരമായി പരിഗണിക്കണം എന്ന കാർത്തിയുടെ ആവശ്യം കോടതി തള്ളിയിരുന്നു. ആരാണ് കാർത്തി, കാർത്തി ചിദംബരം എന്ന് നിങ്ങൾ പറയുന്നു , തല്ക്കാലം അയാൾ ഇപ്പോൾ  ഉള്ളിടത്തു തന്നെ കഴിയട്ടെ. ഞങ്ങൾക്ക് ഇതിനേക്കാൾ അടിയന്തിരമായ കാര്യങ്ങൾ പരിഗണിക്കാനുണ്ട്, അപേക്ഷ തള്ളിക്കൊണ്ട് കോടതി രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചിരുന്നു. 

പിതാവ് പി  ചിദംബരം ധനകാര്യ മന്ത്രിയായിരുന്ന സമയത്ത് 305 കോടിയുടെ വിദേശ ഫണ്ട് ഐ എൻ എക്സ് മീഡിയയുടെ എകൗണ്ടിലേക്ക് എത്തിയതുമായി ബന്ധപ്പെട്ടാണ് കേസ്.  കേസുകളിൽ കോടതി അനുവദിക്കുന്ന ആനുകൂല്യങ്ങൾ  കാർത്തി ചിദംബരം ദുരുപയോഗം  ചെയ്യുകയാണെന്നാണ് ഇ ഡി യുടെ ആരോപണം . കേസ് അനന്തമായി നീട്ടിക്കൊണ്ടു പോകാനാണ് അദ്ദേഹത്തിന്റെ ശ്രമം, ഇ ഡി കുറ്റപ്പെടുത്തുന്നു. 

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ആരോഗ്യ സംരക്ഷണം ലക്ഷ്യം വച്ച് യു എസ് ടി ഗ്ലോബൽ – മൈ ഡോക്ക് സംയുക്ത സംരംഭം

വിയറ്റ്നാം സിനിമകളുടെ പ്രദര്‍ശനവുമായി ബിനാലെ ചലച്ചിത്രോത്സവം