treehouses, different, types, wanderlust,
in ,

വരൂ, വ്യത്യസ്തമായ വൃക്ഷക്കൂടാരങ്ങളിൽ രാപ്പാർക്കാം

നഗരവത്കരിക്കപ്പെട്ട മടുപ്പൻ ജീവിത രീതികളിൽ നിന്ന് മാറി അല്ലലില്ലാതെ വൃക്ഷക്കൂടാരങ്ങളിൽ അഥവാ ഏറുമാടങ്ങളിൽ (treehouses) താമസിക്കുവാനുള്ള ആഗ്രഹം നമ്മൽ പലർക്കുമുണ്ടാകും. അങ്ങനെ ആഗ്രഹിക്കുവാൻ പലർക്കും കാരണങ്ങൾ പലതാണെങ്കിലും തടി കൊണ്ട് നിർമ്മിക്കപ്പെട്ട ഇത്തരം വിശേഷപ്പെട്ട വീടുകളുടെ ചിത്രങ്ങൾ നാമേവരെയും അതിയായി ആകർഷിക്കാറുണ്ട്.

ഉഷ്ണമേഖലാ വനങ്ങൾ, മഴക്കാടുകൾ, കടൽത്തീരങ്ങൾ, ഗ്രാമീണ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിർമ്മിക്കപ്പെടുന്ന വൃക്ഷക്കൂടാരങ്ങളിലെ ജീവിതം കൂടുതൽ ആനന്ദപ്രദമാണ്. വൃക്ഷകൂടാരങ്ങളിൽ കാല്പനികത നിറഞ്ഞ ജീവിതം ആസ്വദിക്കാൻ നിങ്ങളും ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇതാ ഒരു സുവർണാവസരം.

1.treehouses, different, types, wanderlust,തൂക്കുപാലവും നദിയിലേക്കുള്ള ദർശനവും തടിയാൽ നിർമ്മിതമായ കവാടവുമെല്ലാം ഈ വൃക്ഷകൂടാരത്തെ കൂടുതൽ ആകർഷകമാക്കുന്നു.

വിനോദത്തിനും ദൃശ്യഭംഗി ആസ്വദിക്കുന്നതിനും ഇതിലെ താമസം വളരെ ഉചിതമാണ്. ഇതിൽ രൂപപ്പെടുത്തിയിരിക്കുന്ന ബാൽക്കണി സന്ദർശകർക്ക് വളരെയേറെ ആകർഷകമായി അനുഭവപ്പെടും.

 

2.treehouses, different, types, wanderlust,ഒരു ശാസ്ത്രകഥയിലെ സങ്കൽപ്പത്തിന് സമാനമായ രൂപരേഖയിലാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്.

ഗോളാകൃതിയിലുള്ള ഈ കൂടാരം വാൻകോവർ ദ്വീപിലെ മൂന്നെണ്ണത്തിൽ ഒരെണ്ണമാണ്.

ഇതിന്റെ ഗോളാകൃതി ഈ വീടിനെ നിബിഡമായ കാടിനുള്ളിൽ തൂങ്ങിക്കിടക്കുന്ന അന്യഗ്രഹ വസ്തുവിന് സമാനമായി ചിത്രീകരിക്കുന്നു.

 

3.treehouses, different, types, wanderlust,ഉയരങ്ങൾ ഭയപ്പെടുന്നവർക്ക് തിരഞ്ഞെടുക്കുവാൻ ഏറ്റവും ഉചിതമാണ് തറനിരപ്പിനോട് ചേർത്ത് നിർമ്മിക്കപ്പെട്ടിട്ടുള്ള ഈ താമസസൗകര്യം.

ഉയരങ്ങളിൽ ശ്വാസതടസ്സം നേരിടേണ്ടി വരുമെന്നുള്ളതു കൂടി കണക്കിലെടുത്താണ് ഇത്തരത്തിൽ ഒരു ഭവനം നിർമ്മിക്കുവാനുള്ള ആശയം ഉടലെടുത്തത്. ഈ വീടിനോട് ചേർന്ന് വിശ്രമിക്കാനായി ഒരു കസേരയും സ്ഥാപിച്ചിട്ടുണ്ട്.

 

4.treehouses, different, types, wanderlust,ഒരു ടെന്നസി മന്ത്രിയുടെ ഇരുപത് വർഷങ്ങളുടെ പരിശ്രമഫലമാണ് അതിമനോഹരമായ ഈ വീട്. വൃക്ഷങ്ങളിൽ പണിതീർത്ത വീടുകളിൽ ലോകത്തിൽ തന്നെ ഏറ്റവും ഭീമാകാരനെന്ന ഖ്യാതിയുമായാണ് ഇവൻ നിലകൊള്ളുന്നത്. ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെടുത്ത തടികളാലാണ് ഈ ഭവനം പൂർണ്ണമായും നിർമ്മിച്ചിരിക്കുന്നത്. നൂറടി ഉയരമുള്ള ഈ അഞ്ച് നില കെട്ടിടം സുരക്ഷാ കാരണങ്ങളാൽ താത്കാലികമായി അടച്ചു പൂട്ടിയിരിക്കുകയാണ്.

 

5.treehouses, different, types, wanderlust,‘ട്രീ ഹൗസ്‌’ എന്ന പദം അക്ഷരം പ്രതി പാലിച്ചിരിക്കുന്നത് ഈ സൃഷ്ടിയാണെന്ന് നിസംശയം പറയാം. വീടിനുള്ളിലേക്ക് വൃക്ഷവും അതിന്റെ വേരുകളും വീടിനനുയോജ്യമായി ആഴ്ന്നിറങ്ങിയിരിക്കുന്നത് ഏവർക്കും അത്ഭുതം പകരുന്നൊരു കാഴ്ച്ചയാണ്.

 

6. treehouses, different, types, wanderlust,മാനസിക ഉല്ലാസത്തിനായി സമയം ചിലവിടാനാണ് നാം വ്യത്യസ്ത നിർമ്മിതികളിലെ വാസം തിരഞ്ഞെടുക്കുന്നത്. ഇത്തരം നിർമ്മിതികൾ ദിനംപ്രതി പുതുമയിലേക്ക് ചുവടു മാറ്റം നടത്തുന്നതും നമുക്ക് കാണാവുന്നതാണ്. ന്യൂസിലൻഡിലെ സമൃദ്ധമായ ഭൂപ്രദേശങ്ങളിലാണ് ആകാശം മുട്ടി നിൽക്കുന്ന ഈ വാസസ്ഥലം. പക്ഷികളുടേതിന് സമാനമായ ജീവിതാന്തരീക്ഷം ഇവ നമുക്ക് സമ്മാനിക്കുമെന്നത് തീർച്ചയാണ്.

 

7.treehouses, different, types, wanderlust,വൃക്ഷത്തെ ആവരണം ചെയ്തു കൊണ്ട് കാണപ്പെടുന്ന ഈ വീട് പ്രകൃതിയോട് അങ്ങേയറ്റം ഇണങ്ങിച്ചേർന്നതാണ് . തടിയാൽ നിർമ്മിച്ച് കമ്പുകൾ കൊണ്ട് കുത്തി നിർത്തിയ കൈവരികളാൽ അലങ്കരിച്ച ഈ വീട് പലകയോടുകൾ പാകി സൗകര്യപൂർണ്ണമാക്കിയിരിക്കുന്നു. ചുറ്റുമുള്ള പ്രദേശവുമായി ഇഴുകിച്ചേർന്ന് ഒരു തേനീച്ചക്കൂട് പോലെ മനോഹരമായിട്ടാണ് ഇത് രൂപപ്പെടുത്തിയിരിക്കുന്നത്.

 

8. treehouses, different, types, wanderlust,മനോഹരമായ വൈകാരിക അനുഭൂതികൾ നമുക്ക് സമ്മാനിക്കുന്ന ഒരിടമാണിത്. അറ്റ്ലാന്റയിലെ ഒരു വീടിന്റെ പുറകുവശത്തായിട്ടാണ് ഇത് കാണപ്പെടുന്നതെന്നുള്ള കാര്യം തീർത്തും അതിശയകരമാണ്. വാസസ്ഥലത്തേക്ക് നമ്മെ നയിക്കുന്ന പാലം മിന്നിച്ചിമ്മുന്ന വിളക്കുകളാൽ അലങ്കരിച്ചിരിക്കുന്നു. ഹരിതഭംഗിയും, ശുദ്ധവായു ലഭ്യമാക്കുന്ന ജനാലകളുമെല്ലാമുള്ള ഈ ഭവനം മനോഹരമായൊരു ലോകത്തേക്ക് നമ്മെ കൊണ്ടെത്തിക്കുന്നു.

 

9. treehouses, different, types, wanderlust,മനോഹരമായ രണ്ട് ട്രീ ഹോസുകൾ പരസ്പരം ബന്ധിപ്പിക്കപ്പെട്ടാലോ? തടിയാൽ നിർമ്മിക്കപ്പെട്ടതാണ് ഇവയ്ക്കിടയിലെ പാലം. ഉപേക്ഷിക്കപ്പെട്ട വസ്തുക്കളിൽ നിന്നും നിർമ്മിച്ച മുഖ്യ വീട്ടിലേയ്ക്ക് ചെറിയ വീടും പാലവും കടന്നു മാത്രമേ പ്രവേശിക്കാൻ സാധിക്കുകയുള്ളു. ഇവിടെ താമസിക്കുന്നവരുടെ സ്വകാര്യത കൂടി കണക്കിലെടുത്താണത്രെ ഇത്തരത്തിലൊരു മാതൃകയിൽ ഈ ഭവനം രൂപപ്പെടുത്തിയത്.

 

10. treehouses, different, types, wanderlust,തീർത്തും വ്യത്യസ്തമായ മാതൃകയിലാണ് ഈ വീട് നിമ്മിച്ചിരിക്കുന്നത്. വിശ്രമത്തിനും വായനയ്ക്കും ഭക്ഷണം കഴിക്കുന്നതിനും അനുയോജ്യമാണിത്. സുഗമമായ വായു സഞ്ചാരവും വെളിച്ചവും ഈ വീടിനെ കൂടുതൽ ആകർഷകമാക്കുന്നു.

 

11. treehouses, different, types, wanderlust,വളരെയേറെ പ്രത്യേകതകളുള്ള ഈ വാസസ്ഥലം ബാലിയിലാണ് നിർമ്മിച്ചിരിക്കുന്നത്. യാതൊരാശങ്കകളുമില്ലാതെ ലഘുനിദ്രയുമായി കഴിയാനുള്ളൊരിടമാണിത്. അലസമായി സമയം ചിലവിടാനാഗ്രഹിക്കുന്നവരെ ഉദ്ദേശിച്ചാണ് ഈ ഭവനത്തിന്റെ രൂപകൽപ്പന.

 

 

12. treehouses, different, types, wanderlust,ടസ്കനിക്കും റോമിനുമിടയിലായി ഇറ്റലിയിൽ സ്ഥിതി ചെയ്യുന്ന ഈ ഭവനം സന്ദർശകർക്ക് തീർച്ചയായും ഒരു നവ്യാനുഭവം പകരുമെന്നതിൽ സംശയമില്ല. അതിവിശാലമായ ഒരു ലാവെൻഡർ തോട്ടത്തിലാണ് അതിമനോഹരമായ ഈ വീട് സ്ഥിതി ചെയ്യുന്നത്.

 

വ്യത്യസ്തമായ വൃക്ഷക്കൂടാരങ്ങൾ പരിചയപ്പെട്ടല്ലോ അല്ലേ. അപ്പോൾ ഏത് ഭവനമാണ് നിങ്ങൾ തിരഞ്ഞെടുക്കാൻ ഉദ്ദേശിക്കുന്നത്?

കടപ്പാട്: ഇൻഹാബിറ്റാറ്റ്

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Hadiya, love Jihad, Rekha Sharma, visited, MC Josephine, National women commission, Nimisha, Fathima, Trivandrum, family, report, security, no threat, health condition, satisfactory,

രേഖ ശർമ്മയുടെ പരാമര്‍ശത്തിനെതിരെ എം സി ജോസഫൈന്‍

KTDC, ayurbodha,World travel mart, Ayurveda, tourists, foreigners

വിദേശികൾക്കായി കെടിഡിസിയുടെ ആയുര്‍വേദ പാഠ്യപദ്ധതി