tribal people,traditional knowledge ,IIITM-K,study, Centre, action, erosion ,MP, study report, Indian Institute of Information Technology and Management-Kerala, erosion of traditional knowledge among tribals ,attention,Central Government , a follow-up action, Rajya Sabha MP ,K. Somaprasad,
in ,

ഗോത്രവിജ്ഞാന ശോഷണം; ഐഐഐടിഎം-കെ പഠനം ശ്രദ്ധ നേടി

തിരുവനന്തപുരം: കേരളത്തിലെ ആദിവാസികള്‍ക്കിടയില്‍ ( tribal people ) പരമ്പരാഗത അറിവുകള്‍ ( traditional knowledge ) കൈമോശം വരുന്നതായുള്ള സര്‍ക്കാരിന്റെ വിവരസാങ്കേതിക ഗവേഷണ സ്ഥാപനമായ ഐഐഐടിഎം-കെയുടെ ( IIITM-K ) കണ്ടെത്തലിനെ തുടർന്ന് വിഷയത്തിൽ കേന്ദ്രസര്‍ക്കാരിന്റെ ഇടപെടൽ.

കേരളത്തില്‍ നിന്നുള്ള രാജ്യസഭാംഗമായ കെ.സോമപ്രസാദിന്റെ ശ്രമഫലമായി, ഐഐഐടിഎം-കെ നടത്തിയ പഠനത്തിലെ കണ്ടെത്തലുകള്‍ക്ക് പരിഹാരമാര്‍ഗം തേടിയുള്ള നടപടികള്‍ക്കൊരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. വിവിധ സംസ്ഥാന സര്‍ക്കാരുകളും ഈ വിഷയത്തില്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

ഗോത്രവര്‍ഗങ്ങളുടെ നാട്ടറിവുകള്‍ നശിക്കുന്നതു സംബന്ധിച്ച ഐഐഐടിഎം-കെയുടെ റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ, കെ. സോമപ്രസാദ് എം.പി. പ്രത്യേക പരാമര്‍ശമായി ഈ വിഷയം രാജ്യസഭയില്‍ ഉന്നയിച്ചിരുന്നു.

ഗോത്രസമൂഹങ്ങള്‍ക്കിടയില്‍ തലമുറകളായി കൈമാറ്റം ചെയ്യപ്പെട്ടു പോരുന്ന പരമ്പരാഗത അറിവുകള്‍ കൈമോശം വരുന്നതായും കാലക്രമേണ ഇവ എന്നെന്നേയ്ക്കുമായി ഇല്ലാതാകുന്ന അവസ്ഥയിലാണെന്നും വ്യക്തമാക്കുന്നതായിരുന്നു ഐഐഐടിഎം-കെയുടെ പഠനറിപ്പോര്‍ട്ട്.

ഐഐഐടിഎം-കെയില്‍ ഈയിടെ നടത്തിയ സന്ദര്‍ശനത്തിനിടെ കെ. സോമപ്രസാദ് എംപി പഠനറിപ്പോര്‍ട്ട് ശ്രദ്ധിക്കാനിടവരുകയും സ്ഥാപനത്തിന്റെ ശ്രമത്തെ അഭിനന്ദിക്കുകയും ചെയ്തിരുന്നു. ഇത്തരം ശ്രമങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരില്‍നിന്ന് ആവശ്യമായ സാമ്പത്തികസഹായം ലഭ്യമാക്കുന്നതിനു പരിശ്രമം നടത്തുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു.

ഐഐഐടിഎം-കെ ഡയറക്ടര്‍ ഡോ.സജി ഗോപിനാഥ്, സി.വി.രാമന്‍ ലബോറട്ടറി ഓഫ് ഇക്കോളജിക്കല്‍ ഇന്‍ഫര്‍മാറ്റിക്‌സ് മേധാവി ജയ്ശങ്കര്‍ ആര്‍. നായര്‍, ഗവേഷക സംഘാംഗങ്ങള്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു എംപിയുടെ സന്ദര്‍ശനം.

റിപ്പോര്‍ട്ടിനെപ്പറ്റി രാജ്യസഭയില്‍ താൻ പ്രത്യേക പരാമര്‍ശം നടത്തിയതിനെത്തുടര്‍ന്ന് തമിഴ്‌നാട്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നുള്ള എംപിമാരും ഈ വിഷയത്തില്‍ സവിശേഷ താല്‍പ്പര്യം വ്യക്തമാക്കിയെന്നതും ശുഭസൂചകമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഏതെല്ലാം പരമ്പരാഗത അറിവുകളാണ് അതിവേഗം നശിച്ചുകൊണ്ടിരിക്കുന്നതെന്നു വ്യക്തമാക്കുന്ന ഇത്തരത്തിലുള്ള റിപ്പോര്‍ട്ട് ഇന്ത്യയില്‍ ആദ്യത്തേതാണ്.

പശ്ചിമഘട്ട മലനിരകളിലെ എട്ടു ഗോത്രവര്‍ഗക്കാര്‍ക്കിടയില്‍ നടത്തിയ പഠനത്തിലൂടെ ഐഐഐടിഎം-കെയിലെ സി.വി.രാമന്‍ ലബോറട്ടറി ഓഫ് ഇക്കോളജിക്കല്‍ ഇന്‍ഫര്‍മാറ്റിക്‌സ് ആണ് അമൂല്യമായ ഇത്തരം പരമ്പരാഗത അറിവുകള്‍ വീണ്ടെടുക്കാനാവാത്ത വിധം ഇല്ലാതാകുന്നുവെന്ന യാഥാര്‍ഥ്യം വെളിപ്പെടുത്തിയത്.

tribal people,traditional knowledge ,IIITM-K,study, Centre, action, erosion ,MP, study report, Indian Institute of Information Technology and Management-Kerala, erosion of traditional knowledge among tribals ,attention,Central Government , a follow-up action, Rajya Sabha MP ,K. Somaprasad,

Leave a Reply

Your email address will not be published. Required fields are marked *

National Banana Festival , NBF 2018 , Cissa , banana cultivation, Agriculture Minister , agriculture sector , value addition potential , development, farm produce,,V S Sunil Kumar ,negative growth, Kerala,scientific innovations, organised ,fruit, National Seminar - Technical Sessions, National Banana Festival , Vellayani, Minister ,government ,innovative measures,fair price, farmers ,produce , ownership ,NBF, National Banana Festival , Bhoomi pooja, O Rajagopal MLA, Vellayani, National Banana Festival 2018, Suresh Gopi, MP, NBF 2018,reception Committee office, inaugurated ,Vellayani Temple , Kalliyoor , National Banana Festival ,NBF -2018, Photography Contest, organized, photography ,contest , , Centre for Innovation in Science & Social Action ,CISSA, Vellayani Grounds ,Kalliyoor Grama Panchayat,A panel of Jury , Nature Photographers , Environmentalists ,evaluate , photographs, amateurs ,professionals,Banana, focal theme, different varieties of bananas,India, farmers , farms, by-products, value added products, tissue culture, bio- diversity, multiple crops,color , black & white images, DVD , National Banana Festival,NBF, papers , National Seminar,festival, presented,submitted , January 15,Centre for Innovation in Science & Social Action ,CISSA,climate change, banana productivity, pests ,diseases,Medicinal ,nutritional importance , banana, National Banana Festival,Thiruvananthapuram,CISSA Centre for Innovation in Science and Social action   February 17 , Kalliyoor , wide diversity, bananas , India,multifarious uses, unique fruit, plant parts,organised,partnership ,Kalliyoor Grama Panchayat , National and State organisations,  event,

ദേശീയ വാഴ മഹോത്സവം 2018: ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു

Justice Kemal Pasha , Kerala HC, chief justice, P. N. Ravindran controversial judge ,Justice Antony Dominic ,Justice  P. N. Ravindran , BJP, Karnataka, Yeddyurappa, floor test, tomorrow, Supreme Court,  stay orders, Courts ,  6 months , civil, criminal case trials,Supreme Court, bench ,Justices, Adarsh Kumar Goel, Navin Sinha , RF Nariman , proceedings,  legislative , trial , CJI, impeachment, Yechuri, plans, Dipak Misra, SC CPM, may bring impeachment against CJI, Yechuri, opposition, plans, impeachment motion, chief justice, Dipak Misra, Supreme court,

ജഡ്ജിമാർ തമ്മിലുള്ള തർക്കം പരിഹരിച്ചിട്ടില്ല: അറ്റോർണി ജനറൽ