in

നിത്യ’ നൂതന ‘ യായി ഒരു അഭിനേത്രി 

പ്രശസ്ത അഭിനേത്രി നൂതൻറെ  ഇരുപത്തെട്ടാം ചരമവാർഷിക ദിനത്തിൽ അവർക്ക് സ്മരണാഞ്ജലികൾ അർപ്പിച്ച് സാഹിത്യ അക്കാദമി മുൻ സെക്രട്ടറി ആർ ഗോപാലകൃഷ്‌ണൻ  

ഒരു സമയത്ത് ബോളിവുഡിന് നൂതന്റ മുഖമായിരുന്നു. വിടവാങ്ങി കാൽനൂറ്റാണ്ടിനു ശേഷവും ഹിന്ദി സിനിമ പ്രേമികൾക്ക് ഇപ്പോഴും ആ പുഞ്ചിരിയും ഭാവസമ്പന്നമായ ആവിഷ്കാരവും സ്ക്രീനിൽ വെളിച്ചം വീശുന്ന വികാരദ്യോതകമായ  കണ്ണുകളും മറക്കാൻ കഴിയുകയില്ല.

പ്രമുഖ നടിയായ ശോഭന സമർഥിന്റെയും സിനിമാ സംവിധായകന്‍ കുമരേശന്‍ സമര്‍ഥിന്റെയും മകളായി 1936-ലാണ് നൂതന്‍ ജനിച്ചത്. മൂത്ത പുത്രിയാണ് നൂതൻ. (രണ്ട് സഹോദരിമാരും ഒരു സഹോദരനുമുണ്ട്. നൂതന്റെ സഹോദരിയും പ്രമുഖ നടിയുമായ തനൂജയുടെ പുത്രിയാണ് പ്രമുഖ നടി കാജോൾ.)

1950-ൽ 14 വയസ്സിലാണ് നൂതൻ തന്റെ അഭിനയ ജീവിതം തുടങ്ങിയത്.  മാതാവായ ശോഭന സമർത്ഥ് തന്നെയാണ് ഈ ചിത്രം നിർമ്മിച്ചത്. 1952-ൽ മിസ്സ്. ഇന്ത്യ പട്ടം നേടി. അഭിനയ ജീവിതത്തിലെ ആദ്യ ശ്രദ്ധേയ ചിത്രം 1955-ലെ ‘സീമ’ യാണ്.  ഇതിലെ അഭിനയത്തിന് ആദ്യ ഫിലിംഫെയർ പുരസ്കാരം ലഭിച്ചു.

പിന്നീട് അക്കാലത്തെ പല മുൻനിര നായകന്മാരോടൊപ്പം ധാരാളം ചിത്രങ്ങളിൽ അഭിനയിച്ചു.1950-60 കാലഘട്ടത്തിൽ ഹിന്ദി സിനിമയിൽ അഭിനയ തികവിൻ്റെ പേരായിരുന്നു നൂതന്റേത്. അഞ്ചു തവണ മികച്ച നടിക്കുള്ള ഫിലിം ഫെയർ പുരസ്കാരം നേടിയിട്ടുണ്ട്. നാല്‍പത് വര്‍ഷം ബോളിവുഡ് സിനിമാ ലോകത്ത് തിളങ്ങിയ അവർ 70 ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

2011വരെ മികച്ച നടിയ്ക്കുള്ള അഞ്ച് ഫിലിം ഫെയര്‍ അവാര്‍ഡുകള്‍ നേടിയെന്ന ബഹുമതി നൂതനോട് ചേര്‍ന്ന് നിന്നിരുന്നു. അനാരി, കര്‍മ്മ, നാം എന്നിവ നൂതനിലെ  നടിയെ  പ്രശസ്തിയെ ഉന്നതിയിലെത്തിച്ച സിനിമകളാണ്. ബിമല്‍ റോയിയുടെ ബാന്ദനി, സുജാത എന്നീ ചിത്രങ്ങളിലെ വേഷങ്ങളും ഇന്നും നൂതന്റെ കരിയറിനെ ഉയര്‍ത്തിക്കാട്ടുന്ന ചിത്രങ്ങളാണ്.

1974 പദ്മശ്രീ നല്‍കി രാജ്യം ഈ നടന വിസ്മയത്തെ ആദരിച്ചിട്ടുണ്ട്.അമ്പത്തിനാലാം വയസ്സില്‍, 1991ഫെബ്രുവരി 22-ന് സ്തനാര്‍ബുദത്തെ തുടര്‍ന്നാണ് നൂതന്‍ അന്തരിക്കുന്നത്. ജീവിതത്തിന്റെ വെള്ളി വെളിച്ചങ്ങളില്‍ നിന്ന് മറഞ്ഞെങ്കിലും കഥാപാത്രങ്ങളിലൂടെ ഇന്നും പ്രേക്ഷകരുടെ മനസില്‍ ജീവിക്കുന്ന നൂതന് സ്മരണാഞ്ജലിയായി അവരുടെ 80-ാം ജന്മദിനത്തിന് (2017 ജൂൺ മാസത്തിൽ) ‘ഗൂഗിള്‍ ഡൂഡില്‍’ സമര്‍പ്പിച്ചിരുന്നു.

എഫ് ബി പോസ്റ്റ്

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ആർ എസ് എസ്സിനെ അപകീർത്തിപ്പെടുത്തി എന്ന് ആരോപണം, രാഹുലിനും യെച്ചൂരിക്കും സമൻസ്

കൂട്ടുകാരേ  അള മുട്ടാതിരിക്കാൻ ഇവിടെ പിണറായി നേതൃത്വം  നല്കുന്ന ഒരു പോലീസ് സേനയുണ്ട് !