ബാലഭാസ്കറിന് ആദാരഞ്ജലി; സംസ്‍കാരം നാളെ   

തിരുവനന്തപുരം:അന്തരിച്ച പ്രശസ്ത വയലിനിസ്റ് ബാലഭാസ്കറിന്റെ സംസ്‍കാരം നാളെ (ഒക്ടോബർ 3) തിരുവനന്തപുരത്ത് നടക്കും. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ഇന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ച ശേഷം യൂണിവേസിറ്റി കോളേജ് അങ്കണത്തിൽ പൊതുദർശനത്തിനു വയ്ക്കും.

മുഖ്യമന്ത്രി അനുശോചിച്ചു

വയലിനിസ്റ്റും സംഗീതസംവിധായകനുമായ ബാലഭാസ്കറിന്റെ അകാലവിയോഗം ഏറെ വേദനിപ്പിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.  കഴിഞ്ഞയാഴ്ചയുണ്ടായ  വാഹനാപകടത്തിൽ അദ്ദേഹത്തിന്റെ മകൾ തേജസ്വിനി ബാല  നഷ്ടപ്പെട്ടതിന് പിന്നാലെയുണ്ടായ ഈ ദുഃഖ വാർത്ത മലയാളികൾ വിഷമത്തോടെയാണ് ശ്രവിച്ചത്.

കാൽനൂറ്റാണ്ടോളം സംഗീത രംഗത്ത് സജീവമായിരുന്നു  അദ്ദേഹം. പന്ത്രണ്ടാം വയസ്സിൽ സ്റ്റേജ് പരിപാടികൾ അവതരിപ്പിച്ച് തുടങ്ങിയ ബാലഭാസ്കർ ശ്രദ്ധേയമായ ഒട്ടേറെ സംഗീത ആൽബങ്ങൾ പുറത്തിറക്കി. ഉപകരണ സംഗീതത്തിന്റെ  വിസ്മയ സാധ്യതകൾ  തെളിയിച്ച വ്യക്തിയായിരുന്നു അദ്ദേഹം. സംഗീത ലോകത്തിന് പ്രതിഭാധനനായ ഒരു കലാകാരനെയാണ് നഷ്ടപ്പെട്ടത്. തികഞ്ഞ സാമൂഹ്യപ്രതിബദ്ധതയോടെയാണ് അദ്ദേഹം കലാരംഗത്ത് പ്രവർത്തിച്ചതെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

നികത്താനാകാത്ത നഷ്ടം: എ കെ ബാലൻ

വയലിൻ സംഗീത പ്രതിഭ ബാലഭാസ്കറിന്റെ നിര്യാണത്തിൽ സാംസ്ക്കാരിക് മന്ത്രി എ കെ ബാലൻ അനുശോചിച്ചു. ചെറുപ്രായത്തിൽ തന്നെ രാജ്യാന്തര പ്രശസ്തി നേടാൻ കഴിഞ്ഞ സംഗീത പ്രതിഭയായിരുന്നു ബാലഭാസ്കർ. ഫ്യൂഷൻ സംഗിത പരിപാടികളിലൂടെയും ആൽബങ്ങൾക്കും പിന്നിട് സിനിമയ്ക്കും സംഗീത സംവിധാനം നിർവ്വഹിച്ച് ചെറുപ്രായത്തിൽ തന്നെ അദ്ദേഹം സംഗീതലോകം കീഴടക്കി. ഇലക്ട്രിക് വയലിനിലൂടെ യുവ തലമുറയെ ഉന്മത്തരാക്കുമ്പോൾ തന്നെ ശാസ്ത്രീയ സംഗീതത്തിലൂടെ ശുദ്ധസംഗീത ആസ്വാദകർക്കും അദ്ദേഹം പ്രിയങ്കരനായി. ബാലയുടെ അപ്രതീക്ഷിത വേർപാട് അത്യന്തം വേദനാജനകവും ഭാവി സംഗീത ലോകത്തിന് വലിയ നഷ്ടവുമാണെന്ന് അനുശോചന സന്ദേശത്തിൽ മന്ത്രി പറഞ്ഞു.

പ്രതിപക്ഷ നേതാവ് അനുശോചിച്ചു

വയലിനിസ്റ്റും സംഗീതസംവിധായകനുമായ ബാലഭാസ്കറിന്റെ അകാല വേർപാട് ഏറെ ദുഖിപ്പിക്കുന്നതും വേദനിപ്പിക്കുന്നതുമാണെന്നു  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.  നേരിത്തെ  വാഹനാപകടത്തിൽ  മകൾ തേജസ്വിനി ബാല  നഷ്ടപ്പെട്ടതിന് പിന്നാലെയുണ്ടായ ഈ ദുഃഖ വാർത്ത സംഗീത ലേകം ഞെട്ടലോടെയാണു ശ്രവിച്ചത്.  പന്ത്രണ്ടാം വയസ്സിൽ സ്റ്റേജ് പരിപാടികൾ അവതരിപ്പിച്ച് തുടങ്ങിയ ബാലഭാസ്കർ ശ്രദ്ധേയമായ ഒട്ടേറെ സംഗീത ആൽബങ്ങൾ പുറത്തിറക്കി. സംഗീത ലോകത്തിന് പ്രതിഭാധനനായ ഒരു കലാകാരനെയാണ് നഷ്ടപ്പെട്ടതെന്നു പ്രതിപക്ഷ നേതാവ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ഒപ്പമുള്ള എത്ര മനുഷ്യരുടെ നഷ്ടങ്ങളിൽ വിറങ്ങലിച്ചു നിൽക്കാൻ കൂടിയാണ് നമ്മുടെയൊക്കെ ജന്മങ്ങൾ… 

ഋഷിരാജ് സിംഗിനെക്കൊണ്ട് എക്‌സൈസ് മന്ത്രി അസത്യം പറയിക്കുന്നു: രമേശ് ചെന്നിത്തല