in , ,

മുത്തലാഖ് നിരോധന ബില്‍ പാർലമെന്റിൽ അവതരിപ്പിച്ചു

ന്യൂഡൽഹി: വിവാദങ്ങള്‍ക്കിടെ മുത്തലാഖ് ( Triple talaq ) നിരോധിക്കാനുള്ള ബില്‍ ( bill ) പാർലമെന്റിൽ അവതരിപ്പിച്ചു. നിയമമന്ത്രി രവിശങ്കർ പ്രസാദാണ് ബിൽ അവതരിപ്പിച്ചത്.

ഇത് ചരിത്ര ദിനമാണെന്നും ബിൽ മുസ്‌ലിം സ്ത്രീകളുടെ അന്തസ്സ് ഉയർത്തിപ്പിടിക്കുന്നതാണെന്നും നിയമമന്ത്രി അഭിപ്രായപ്പെട്ടു. നേരത്തെ ബിൽ അവതരിപ്പിക്കുന്നതിനോടുള്ള എതിർപ്പ് ശബ്ദവോട്ടോടെ ലോക് സഭ തള്ളിയിരുന്നു.

മുത്തലാഖ് ക്രിമിനൽ കുറ്റമാക്കിയത് മൗലികാവകാശ ലംഘനമാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ബിൽ രാഷ്ട്രീയ പ്രേരിതമാണെന്ന് മുസ്‌ലിം ലീഗ് ആരോപിച്ചു.

മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡും ബില്ലിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. അതേസമയം ബില്ലിൽ സമവായം ഉണ്ടാകണമെന്നു പ്രധാനമന്ത്രി ആവശ്യപ്പെട്ട‌തായി പാർലമെന്ററി കാര്യമന്ത്രി അനന്ത് കുമാർ അറിയിച്ചിരുന്നു.

മൂന്നു തലാഖും ഒറ്റയടിക്കു ചൊല്ലി വിവാഹമോചനം നേടുന്ന രീതിയാണു മുത്തലാഖ്. ഇത് നിയമവിരുദ്ധവും ജാമ്യമില്ലാ കുറ്റവുമാക്കുന്ന ബില്ലാണു കേന്ദ്രനിയമമന്ത്രി രവിശങ്കർ ഇന്ന് ലോക് സഭയിൽ അവതരിപ്പിച്ചത്.

മുത്തലാഖ് ചൊല്ലുന്ന പുരുഷന് മൂന്നു വര്‍ഷം വരെ തടവും പിഴയും ഉറപ്പാക്കുന്ന ശിക്ഷ ബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ‘മുസ്‌ലിം വനിതാ വിവാഹ അവകാശ സംരക്ഷണ ബില്‍’ എന്ന പേരിലാണ് പാര്‍ലമെന്‍റില്‍ ബിൽ അവതരിപ്പിച്ചത്.

മുത്തലാഖിനു വിധേയയാകുന്ന ഭാര്യയ്ക്കു ഭര്‍ത്താവിനെതിരെ പോലീസിനെ സമീപിക്കുകയോ നിയമസഹായം തേടുകയോ ചെയ്യാം. കൂടാതെ പ്രായപൂര്‍ത്തിയാകാത്ത മക്കളെ തനിക്കൊപ്പം വിടണമെന്നും ഭാര്യയ്ക്കു കോടതിയോട് ആവശ്യപ്പെടാവുന്നതാണ്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Kulbhushan Jadhav, India, Sushma Swaraj, opposition party, central govt, Pakistan, External Affairs Minister, discourteous behaviour, mother, wife, pakistani authorities, mangalsutra, bindi, shoe, device, Jadhav, Lok Sabha, Rajya Sabha

കുല്‍ഭൂഷണ്‍: ഭരണപക്ഷവും പ്രതിപക്ഷവും ഒറ്റക്കെട്ടായി പ്രതിഷേധിച്ചു

Joseph Pulikkunnel, passed away, Catholic Reformist , critic , residence ,Bharananganam, Thursday,85, relentless critic , reformist of Catholic church , traditions, Joseph,education,St Mary’s High School, Mysore St Philomena's College, Madras Loyola college , Madras Presidency College, writer, editor, teacher, social worker, , professor,Kozhikode Devagiri College,

സ്വതന്ത്രചിന്തകനും സഭാവിമർശകനുമായ ജോസഫ് പുലിക്കുന്നേല്‍ അന്തരിച്ചു