തൃപ്രയാർ ചലച്ചിത്ര മേള ഒരു ദിവസം കൂടി നീട്ടി; സമാപനം നാളെ

തൃശൂർ: ബുധനാഴ്ച അവസാനിക്കാനിരുന്ന നാലാമത് തൃപ്രയാർ ( Triprayar ) അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഒരു ദിവസം കൂടി നീട്ടി വയ്ക്കാൻ സംഘാടകരായ ജനചിത്ര ഫിലിം സൊസൈറ്റി തീരുമാനിച്ചു.

മലയാള സിനിമയുടെ നവതി ആഘോഷങ്ങൾ നടക്കുമ്പോൾ ചരിത്രത്തിൽ നാഴികക്കല്ലായി മാറിയ ചില മലയാള ചിത്രങ്ങൾ കൂടി മേളയിൽ പ്രദർശിപ്പിക്കണം എന്ന അഭിപ്രായം ഉയർന്നതിനെ തുടർന്നാണ് ചലച്ചിത്ര മേള വ്യാഴാഴ്ചയിലേക്ക് നീട്ടുന്നതെന്ന് സംഘാടകർ അറിയിച്ചു.

മലയാള സിനിമയുടെ നവതിയും ജി. അരവിന്ദൻ ചിത്രമായ തമ്പിന്റെ നാല്പതാം വാർഷികവും ആഘോഷിക്കുന്ന വേളയിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ ചലച്ചിത്ര പ്രവർത്തകരും എഴുത്തുകാരുമായ മധു ജനാർദ്ധനനും പി.എൻ.ഗോപീകൃഷ്ണനും സംബന്ധിക്കും.

മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളായി കണക്കാക്കുന്ന കെ. ജി.ജോർജിന്റെ യവനിക,ജി.അരവിന്ദന്റെ തമ്പ്,അടൂർ ഗോപാലകൃഷ്ണന്റെ മുഖാമുഖം ഉൾപ്പെടെ അഞ്ചു മലയാള സിനിമകൾ വ്യാഴാഴ്ച പ്രദർശിപ്പിക്കും.

ഫെസ്റ്റിവൽ ഡെലിഗേറ്റുകളിൽ നിന്നുള്ള നിർദേശങ്ങൾ കൂടി പരിഗണിച്ചാണ് ഈ ചിത്രങ്ങൾ തിരഞ്ഞെടുത്തത്. ഇതോടെ മേളയിൽ പ്രദർശിപ്പിക്കുന്ന ചിത്രങ്ങളുടെ എണ്ണം ഇരുപതായി ഉയരും. മലയാളത്തിലെ മാസ്റ്റർ പീസായാണ് കെ.ജി.ജോർജിന്റെ യവനിക വിലയിരുത്തപ്പെടുന്നത്.

Screenshot_2018-03-07-11-39-12-1

ഒരു നാടകസംഘത്തിലെ അഭിനേതാക്കളെ ചുറ്റിപ്പറ്റി വികസിക്കുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചത് എസ്.എൽ.പുരം സദാനന്ദനാണ്. കുറ്റാന്വേഷണം ഇത്രയേറെ യാഥാർഥ്യ ബോധത്തോടെ ചിത്രീകരിച്ച സിനിമകൾ മലയാളത്തിലോ മറ്റു ഭാഷകളിലോ കാണാനാകില്ല എന്നാണ് നിരൂപകർ യവനികയെ വിലയിരുത്തുന്നത്.

കുറ്റാന്വേഷണ സിനിമകളിൽ പൊതുവെ കാണപ്പെടുന്ന അതിഭാവുകത്വവും അതി വൈകാരികതയും ചോർത്തിക്കളഞ്ഞു ഉദ്വേഗജനകവും പിരിമുറുക്കം നിറഞ്ഞതുമായ അന്തരീക്ഷം യാഥാർഥ്യബോധത്തോടെ എങ്ങനെ ചിത്രീകരിക്കാം എന്നതിന്റെ ക്‌ളാസ്സിക് മാതൃകയായി ഈ സിനിമ വിലയിരുത്തപ്പെട്ടു.

മലയാളത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട സിനിമയാണ് 1978-ൽ പുറത്തിറങ്ങിയ ജി.അരവിന്ദന്റെ തമ്പ്. ഒരു സർക്കസ് സംഘം ഗ്രാമപ്രദേശത്തെത്തി തമ്പടിക്കുന്നതും ഗ്രാമീണ ജീവിതത്തിൽ അതുണ്ടാക്കുന്ന ചലനങ്ങളുമാണ് സിനിമയുടെ പ്രമേയം. ഭരത് ഗോപി, നെടുമുടി വേണു, ജലജ, വി.കെ.ശ്രീരാമൻ എന്നിവർക്കൊപ്പം അക്കാലത്ത് കേരളത്തിൽ സജീവമായിരുന്ന ചിത്ര സർക്കസ് കമ്പനിയിലെ ആർട്ടിസ്റ്റുകളും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

മികച്ച സംവിധായകനുള്ള ദേശീയ അവാർഡും സംസ്ഥാന ചലച്ചിത്ര അവാർഡും തമ്പിലൂടെ അരവിന്ദൻ നേടി. പിൽക്കാലത്ത് മലയാളത്തിലെ മികച്ച സംവിധായകരിൽ ഒരാളായി മാറിയ ഷാജി.എൻ.കരുണാണ് തമ്പിന്റെ കാമറ കൈകാര്യം ചെയ്തത്.

മികച്ച ഛായാഗ്രഹണത്തിനുള്ള ദേശീയ പുരസ്കാരം അദ്ദേഹം നേടിയത് ഈ ചിത്രത്തിലൂടെയാണ്. കാവാലം നാരായണപ്പണിക്കരുടെ മനോഹരമായ സംഗീതവും ചിത്രത്തെ ശ്രദ്ധേയമാക്കുന്നു.

മലയാള സിനിമയിലെ അതികായന്മാരിൽ ഒരാളായ അടൂരിന്റെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാണ് മുഖാമുഖം. രാഷ്ട്രീയം പ്രകടമായി കൈകാര്യം ചെയ്യുന്ന ഒരേയൊരു അടൂർ സിനിമയെന്ന പ്രത്യേകതയും മുഖാമുഖത്തിനുണ്ട്.

കമ്മൂണിസ്റ് പാർട്ടിയുടെ പിളർപ്പിന് മുൻപും പിൻപുമുള്ള കാലവും രാഷ്ട്രീയവുമാണ് സംവിധായകൻ മുഖാമുഖം നിർത്തി പ്രശ്നവൽക്കരിക്കുന്നത്. കമ്മ്യൂണിസ്റ്റ് നേതാവും ട്രേഡ് യൂണിയൻ പ്രവർത്തകനുമായ സഖാവ് ശ്രീധരന് ഒരു ടൈൽ ഫാക്ടറിയുടമയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒളിവിൽ പോകേണ്ടി വരുന്നു.

അയാൾ കൊല്ലപ്പെട്ടതായി കണക്കാക്കുന്ന പാർട്ടി, ശ്രീധരന്റെ പേരിൽ രക്തസാക്ഷി സ്മാരകം ഉയർത്തുന്നു. എന്നാൽ ഏതാണ്ട് പത്തു വർഷത്തിന് ശേഷം അയാൾ മടങ്ങി വരുമ്പോൾ കുടുംബത്തിനും അയാൾ വിശ്വാസമർപ്പിച്ചിരുന്ന അയാളുടെ പാർട്ടിക്കും അത് വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു.

ഒടുവിൽ സഖാവ് ശ്രീധരൻ ഒരിടത്ത് കൊല്ലപ്പെട്ട നിലയിൽ കാണപ്പെടുന്നു. മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളുടെ കണക്കെടുപ്പിൽ മുൻപന്തിയിൽ നിൽക്കുന്നവയാണ് യവനികയും തമ്പും മുഖാമുഖവും.

മൂന്നു മാസ്റ്റേഴ്സിന്റെയും മാസ്റ്റർപീസ് രചനകളായി അവ വിലയിരുത്തപ്പെടുന്നു. ആദ്യത്തെ ത്രീ ഡി സംസ്കൃത സിനിമയായ അനുരക്തി, ഹ്രസ്വ ചിത്രം ഒരു ക്വട്ടേഷൻ കഥ എന്നിവയാണ് സമാപന ദിവസമായ നാളെ പ്രദർശിപ്പിക്കുന്ന മറ്റു ചിത്രങ്ങൾ.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

Raksha, karate, girls,  greenfield stadium ,schools, trained, project, district panchayat, karate performance, Karyavattom Greenfield stadium,  International Women's Day

ആറായിരം പെൺകുട്ടികളുടെ കരാട്ടെ പ്രദർശനം നാളെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ

NavAlt , NavAlt , smart fifty, competition , solar boat, US, Global Cleantech Innovation award , Kerala-based startup , Kochi, pollution, eco friendly, solar panel, America, India, UN agency, practice, innovation, business, Adithya, ferry boat, solar and electric boat,

സ്മാര്‍ട് ഫിഫ്റ്റി മല്‍സരം: ദക്ഷിണേന്ത്യയിലെ മികച്ച 40 സ്റ്റാര്‍ട്ടപ്പുകളില്‍ കൊച്ചി നവാള്‍ട്ടും