in

തൃപ്രയാർ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തിങ്കളാഴ്ച തിരശീല ഉയരും

തൃശൂർ: നാലാമത് തൃപ്രയാർ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ( Triprayar international film festival ) തിങ്കളാഴ്ച തിരി തെളിയും. സ്ഥിരം വേദിയായ ശ്രീരാമ തീയേറ്ററിൽ തിങ്കളാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് നടക്കുന്ന ചടങ്ങിൽ പ്രശസ്ത നടനും നിർമ്മാതാവുമായ പ്രകാശ് ബാരെ മേള ഉദ്ഘാടനം ചെയ്യും. തിങ്കളാഴ്ച രാവിലെ 9.30 മുതൽ സിനിമകൾ പ്രദർശിപ്പിക്കും.

ഉദ്ഘാടന ചടങ്ങിന് ശേഷം പ്രശസ്ത നാടക സംവിധായകനും നടനുമായ ജയപ്രകാശ് കുളൂർ രാമു കാര്യാട്ട് അനുസ്മരണ പ്രഭാഷണം നടത്തും. നിരവധി ദേശീയ അന്തർദേശീയ പുരസ്കാരങ്ങൾ കരസ്ഥമാക്കിയ ഡോ.ബിജുവിന്റെ ‘സൗണ്ട് ഓഫ് സൈലൻസ്’ ആണ് ഉദ്ഘാടന ചിത്രം.

ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയും ( FFSI ) തൃശ്ശൂർ ചലച്ചിത്ര കേന്ദ്രവും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും പ്രദേശത്തെ സാംസ്കാരിക സംഘടനകളുമായി ചേർന്ന് വർഷം തോറും നടത്തി വരുന്ന മേളയാണ് തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിലായി അരങ്ങേറുന്നത്.

മീറ്റ് ദ ഡയറക്ടർ, പുസ്തക പ്രകാശനം, ഓപ്പൺ ഫോറം എന്നിവ വിവിധ ദിവസങ്ങളിലായി അരങ്ങേറും. മലയാള സിനിമയുടെ നവതി ആഘോഷവും മലയാളത്തിലെ ആദ്യ ശബ്ദചിത്രമായ ബാലന്റെ എൺപതാം വാർഷികവും നടക്കുന്ന അവസരത്തിലാണ് മേള നടക്കുന്നത്.

കിർഗിസ്ഥാൻ ചിത്രമായ ‘എ ഫാദേഴ്‌സ് വിൽ’, കണ്ണൂരിലെ രാഷ്ട്രീയ സംഘർഷങ്ങൾ പശ്ചാത്തലമാവുന്ന ബി.അജിത്കുമാർ സംവിധാനം ചെയ്ത മലയാള ചലച്ചിത്രം ‘ഈട’, ഇറ്റാലിയൻ- വെനിസ്വെല പ്രണയ ജോഡികളുടെ കഥ പറയുന്ന മനോഹരമായ സ്പാനിഷ് ചിത്രം ‘ഉമ’, ഡോ.ബിജുവിന്റെ ഏറെ ശ്രദ്ധേയമായ ‘സൗണ്ട് ഓഫ് സൈലെൻസ്’ എന്നിവയാണ് ആദ്യ ദിനം പ്രദർശിപ്പിക്കുന്നത്.

രണ്ടാം ദിവസമായ ചൊവ്വാഴ്ച അഞ്ചു സിനിമകൾ പ്രദർശിപ്പിക്കും. തിരുവനന്തപുരം ചലച്ചിത്ര മേളയിൽ രജത ചകോരവും ഫിപ്രെസ്‌കി അവാർഡും കരസ്ഥമാക്കിയ സഞ്ജു സുരേന്ദ്രന്റെ ‘ഏദൻ’ സമകാലീന മലയാള സിനിമ വിഭാഗത്തിലാണ് പ്രദർശിപ്പിക്കുക.

ഐ എഫ് എഫ് കെ യിൽ മത്സര വിഭാഗത്തിൽ ഉൾപ്പെട്ടിരുന്ന ‘കഡ്വി ഹവാ’, ഇന്ത്യൻ പനോരമ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ആസാമീസ് ചിത്രം ‘വില്ലേജ് റോക് സ്റ്റാർ’, ഇറാനിയൻ സിനിമ ‘ഡോഗ്സ് ആൻഡ് ഫൂൾസ്’ എന്നിവയാണ് ചൊവ്വാഴ്ചത്തെ ശ്രദ്ധേയ ചിത്രങ്ങൾ.

പ്രശസ്ത അഭിനേത്രി ശ്രീദേവിയോടുള്ള ആദരസൂചകമായി ഹോമേജ് വിഭാഗത്തിൽ അവരുടെ പ്രശസ്തമായ ചിത്രം ‘ഇംഗ്ലീഷ് വിംഗ്ലീഷ്’ പ്രദർശിപ്പിക്കുന്നുണ്ട്. മലയാളിയായ അഭിനേത്രി സുരഭിയെ ദേശീയ പുരസ്കാരത്തിന് അർഹയാക്കിയ അനിൽ തോമസിന്റെ ‘മിന്നാമിനുങ്ങ്’, 2017 ലെ മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഓസ്കർ നേടിയ അസ്ഹർ ഫർഹാദിയുടെ ഇറാനിയൻ സിനിമ ‘സെയിൽസ് മാൻ’ എന്നിവ അവസാന ദിവസമായ മാർച്ച് ഏഴാം തീയതിയാണ് പ്രദർശിപ്പിക്കുന്നത്.

ലോക സിനിമ വിഭാഗത്തിൽ റഷ്യൻ ചിത്രം ‘റിസെന്റ്മെന്റ്’ പ്രദർശിപ്പിക്കും. ഇന്ത്യൻ പനോരമ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന മറാത്തി ചിത്രം ‘ഐഡക്’, ലോക സിനിമ വിഭാഗത്തിലെ ചൈനീസ് മാൻഡാരിൻ ചിത്രം ‘വൂൾഫ് ടോട്ടം’ എന്നിവയാണ് ബുധനാഴ്ച പ്രേക്ഷകരെ കാത്തിരിക്കുന്ന മറ്റു ചിത്രങ്ങൾ. ബുധനാഴ്ച ഏഴു മണിയുടെ പ്രദർശനത്തോടെ ഇത്തവണത്തെ മേളയ്ക്ക് തിരശീല വീഴും.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Iranian women, stadiums, FIFA president,Gianni Infantino, permission,  FIFA chief ,FIFA chief, football, soccer matches, president, Hassan Rouhani, Tehran, Esteghlal ,Persepolis, Saudi Arabia, 

ഇറാനിയൻ വനിതകൾക്ക് സ്റ്റേഡിയങ്ങളിൽ പ്രവേശനമൊരുങ്ങുമെന്ന് ഫിഫ പ്രസിഡന്റ്

Oscar , 2018, Oldman, winners, Oldman, Sridevi, Gary Oldman, Darkest Hour , The Shape of Water , best film, actress, Frances McDormand, Three Billboards Outside Ebbing, Missouri , Sam Rockwell, Allison Janney, I, Tonya , Shashi Kapoor,

ഓസ്കര്‍: ഓൾഡ്മാന്‍ മികച്ച നടന്‍; ഡോർമണ്ട് മികച്ച നടി; ശ്രീദേവിക്ക് ആദരം