ത്രിപുര: സിപിഎമ്മിന് തിരിച്ചടി; ബിജെപിയ്ക്ക് മുന്നേറ്റം

Tripura , BJP, CPM, assembly election, results, Meghalaya, Nagaland, 

ന്യൂഡൽഹി: ഇന്ത്യയുടെ ത്രിപുര, മേഘാലയ, നാഗാലാൻഡ് എന്നീ മൂന്നു വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിൽ ഇന്ന് വോട്ടെണ്ണല്‍ നടന്നു. രാജ്യമൊട്ടാകെ ഉറ്റുനോക്കുന്ന ത്രിപുരയില്‍ ( Tripura ) സിപിഎമ്മിനെക്കാൾ ( CPM )  ബിജെപി ( BJP ) മുന്നേറി.

ഇന്ത്യ ഏറ്റവും അധികം ബഹുമാനിക്കുന്ന മുഖ്യമന്ത്രിമാരില്‍ ഒരാളായ മണിക് സര്‍ക്കാരിന്റെ ലാളിത്യവും നേതൃത്വവും ഇത്തവണ സിപിഎമ്മിനെ പിന്തുണച്ചില്ല. ത്രിപുരയിലെ ചെങ്കോട്ടയിൽ കാവിക്കൊടി പാറിപ്പറപ്പിച്ച്  ബിജെപി ചരിത്രവിജയം നേടി.

തിരഞ്ഞെടുപ്പു കമ്മീഷന്‍ ഇതുവരെ പുറത്തുവിട്ടിരിക്കുന്ന കണക്കുകൾ പ്രകാരം ബിജെപി 40.2 ശതമാനം വോട്ടുകളും ഐപിഎഫ്ടി 8.8 ശതമാനം വോട്ടുകളും നേടി. ബിജെപിയും ഐപിഎഫ്ടിയും അടങ്ങുന്ന സഖ്യം വോട്ടെണ്ണല്‍ അന്തിമഘട്ടത്തിലെത്തിയപ്പോള്‍ 39 സീറ്റുകള്‍ നേടി.

സിപിഎം 20 സീറ്റുകളിലേക്കൊതുങ്ങി. വോട്ടിങ് ശതമാനത്തില്‍ ബിജെപിയേക്കാള്‍ നേരിയ മുന്‍തൂക്കമുണ്ട് എന്നതു മാത്രമാണ് സിപിഎമ്മിന് ഏക ആശ്വാസം. 44.5 ശതമാനമാണ് സിപിഎമ്മിന് ലഭിച്ച വോട്ടുകള്‍.

ഒമ്പത് സീറ്റില്‍ മത്സരിച്ച ഐപിഎഫ്ടി ഏഴ് സീറ്റുകള്‍ നേടി. ഇപ്പോഴത്തെ നിലയില്‍ കൂട്ടുകക്ഷിയായ ഐപിഎഫ്ടിയുടെ .പിന്തുണയില്ലാതെ  ബിജെപിക്ക് ഒറ്റയ്ക്ക് തന്നെ മന്ത്രിസഭയുണ്ടാക്കാനാകും.

ത്രിപുരയില്‍ അഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന തിരഞ്ഞെടുപ്പില്‍ 50 സീറ്റുകളില്‍ മത്സരിച്ച ബിജെപിക്ക് 49 മണ്ഡലങ്ങളിലും കെട്ടിവെച്ച പണം നഷ്‌ടമായിരുന്നു.

കഴിഞ്ഞ പ്രാവശ്യം ഒരു സീറ്റിൽ പോലും വിജയിക്കാതിരുന്ന ബിജെപി, ഇത്തവണ രണ്ടാംഘട്ട വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ 40 സീറ്റിൽ  മുന്നിട്ട് നിന്നിരുന്നു.

രാജ്യത്തിന്റെയാകെ ശ്രദ്ധയാകർഷിച്ച ത്രിപുരയിൽ ആദ്യമിനിറ്റു മുതലേ സിപിഎമ്മിനെ അങ്കലാപ്പിലാക്കിയാണ് ബിജെപി മുന്നേറിയത്. കാല്‍ നൂറ്റാണ്ടായി തുടരുന്ന ഭരണം ആവര്‍ത്തിക്കാനാകുമോ എന്ന സംശയത്തിലായിരുന്നു സി.പി.എം.

വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലെത്തി നില്‍ക്കുമ്പോള്‍ 40 സീറ്റുകളിൽ ബി.ജെ.പി മുന്നേറിയിരുന്നു. ഭരണ കക്ഷിയായ ഇടതുപക്ഷം നിലവിൽ 24 സീറ്റുകൾ മാത്രമേ കൈവശപ്പെടുത്തിയിട്ടുള്ളൂ.

കേവല ഭൂരിപക്ഷത്തിന് 31 സീറ്റാണ് ആവശ്യമുള്ളത്. ഏതാനും സീറ്റുകളിൽ മാത്രം സാന്നിധ്യമറിയിച്ച കോൺഗ്രസ് പക്ഷേ ഒടുവിലത്തെ ഫലസൂചനകളിൽ തികച്ചും നിരാശയുടെ നിഴലിലായി.

വോട്ടെണ്ണല്‍ അന്തിമ ഘട്ടത്തിലേക്ക് കടന്നപ്പോൾ   ഇരുപത്തിയഞ്ച് വര്‍ഷം തുടര്‍ച്ചയായി സംസ്ഥാനം ഭരിച്ച സി.പി.എമ്മിന്റെ ഭാവി അനിശ്ചിതാവസ്ഥയിലായി.

കഴിഞ്ഞ പ്രാവശ്യം 1.45 ശതമാനം മാത്രം വോട്ടുകൾ മാത്രം നേടിയ ബിജെപിയാണ് ഇത്തവണ അമ്പരപ്പിക്കുന്ന മുന്നേറ്റം നടത്തുന്നത്. 2013-ല്‍ 10 സീറ്റ് നേടിയ കോണ്‍ഗ്രസിന് ഇത്തവണ ഒരു സീറ്റില്‍ പോലും മുന്നിട്ട് നില്‍ക്കാനായില്ല.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

Pinarayi , chennai-apollo-hospital-kerala-

മുഖ്യമന്ത്രി പിണറായി ചെന്നൈ അപ്പോളോ ആശുപത്രിയില്‍

Laurie Baker ,birth centenary, celebrations,seminar, exhibitions, thiruvananthapuram, Indian Coffee House , Thampanoor, Chengalchoola slum dwelling units, Craftsman ,built liveable, lovable homes,englishman , India,

ലാറി ബേക്കറുടെ ജന്മശതാബ്ദി ആഘോഷം മാർച്ച് 4 മുതൽ 11 വരെ