in

ട്രിവാൻഡ്രം സെൻട്രൽ സെപ്റ്റംബർ 7ന് 

തിരുവനന്തപുരം: സെൻട്രൽ മാളിന്റെ ആരംഭത്തോടെ ലോകത്തിലുടനീളമുള്ള മികച്ച ഫാഷന്റെയും സ്റ്റൈലിന്റെയും കേന്ദ്രമായി മാറുകയാണ് തിരുവനന്തപുരം.

പാറ്റൂരിൽ ജനറൽ ആശുപത്രി – ചാക്ക പാതയിൽ ആരംഭിക്കുന്ന ട്രിവാൻഡ്രം സെൻട്രൽ സെപ്റ്റംബർ 7 ന് വെള്ളിയാഴ്ച ഔപചാരികമായി ഉദ്ഘാടനം ചെയ്യും.

500ലധികം ബ്രാൻഡുകളും ഏറ്റവും നൂതനമായ 1000 സ്റ്റൈലുകളും പ്രദർശിപ്പിക്കുന്ന സെൻട്രൽ, നഗരവാസികൾക്ക് മികച്ച ഷോപ്പിംഗ് അനുഭവം ഉറപ്പാക്കും. ഇന്ത്യൻ ജനതയുടെ പ്രിയപ്പെട്ട ഫാഷൻ ഡിപ്പാർട്മെന്റ് സ്റ്റോർ എന്നറിയപ്പെടുന്ന സെൻട്രൽ തിരുവനന്തപുരത്തിന്റെ ജീവിതശൈലിയിൽ ഏറ്റവും ആധുനികമായ ചേരുവയായിരിക്കും.

പ്രളയബാധിത മേഖലയിൽ നിലവിലുള്ള ദുരിതാശ്വാസ, പുനർനിർമ്മാണ പ്രവർത്തനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുക്കുന്നതിനായി ട്രിവാൻഡ്രം സെൻട്രലിന്റെ ഉദ്ഘാടന ദിനത്തിലെ വിൽപ്പനയുടെ 10 ശതമാനം കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകും.

വെള്ളിയാഴ്ച രാവിലെ 9.30ന് ആർടെക് ഗ്രൂപ് മാനേജിങ് ഡയറക്ടർ ശ്രീ അശോക് ഉദ്ഘാടനം നിർവഹിക്കുന്ന ചടങ്ങിൽ സ്റ്റോർ ജനറൽ മാനേജർ സുജിത് നായരും പങ്കെടുക്കും.

ഒരു ലക്ഷം ചതുരശ്ര അടിയുള്ള സ്റ്റോറിൽ ലീ കൂപ്പർ, സ്‌കള്ളേഴ്സ്, ലെവിസ്, ഗ്ലോബൽ ദേശി എന്നീ ഫ്യൂച്ചർ ഗ്രൂപ്പിന്റെ ബ്രാൻഡുകളും ഉണ്ടാകും.ഉപഭോക്താക്കളെ ആകർഷിക്കുന്നതിനുള്ള മുഖ്യ ഘടകമായിരിക്കും വരാനിരിക്കുന്ന സിനിമ സ്‌ക്രീനുകളും ഫുഡ് കോർട്ടും . ഉപഭോക്താക്കളുടെ സൗകര്യത്തിനായി വിശാലമായ ടു വീലർ, ഫോർ വീലർ പാർക്കിങ് സംവിധാനവും ഒരുക്കുന്നതാണ്.

മികച്ച ബ്രാൻഡുകൾ തിരഞ്ഞെടുക്കുവാൻ ആഗ്രഹിക്കുന്നവർക്കായി തങ്ങൾ ഒരുക്കുന്നതാണ് ട്രിവാൻഡ്രം സെൻട്രൽ എന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ വിഷ്ണു പ്രസാദ് വ്യക്തമാക്കി. ഫ്യൂച്ചർ ഗ്രൂപ്പിന്റെ പ്രീമിയം ബഡ്ജറ്റ് ഫ്രണ്ട്‌ലി ബ്രാൻഡുകൾ ഒരു കുടക്കീഴിൽ ലഭ്യമാക്കുന്ന ട്രിവാൻഡ്രം സെൻട്രൽ കേരളത്തിന്റെ തലസ്ഥാന നഗരിക്ക് മികച്ച ഷോപ്പിംഗ് അനുഭവം നൽകുമെന്നും സിനിമ സ്ക്രീനുകൾ, ഫുഡ് കോർട്ട് എന്നിവ മികച്ച വിനോദവും രുചി വൈദഗ്ധ്യവും സാധ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 • സമ്പന്നമായ ഷോപ്പിംഗ് അനുഭവത്തിന് സെൻട്രൽ ഉപയോക്താക്കൾക്ക് നൽകുന്ന പ്രത്യേക സേവനങ്ങൾ:
 • വാലറ്റ് പാർക്കിംഗ്- ഷോപ്പിംഗ് സുഖകരമായ അനുഭവമാക്കി മാറ്റാൻ വാലറ്റ് പാർക്കിംഗ് ഉറപ്പാക്കിയിരിക്കുന്നു.
 • ഹോപ് -ഓൺ- ഹോപ് ഓഫ് സർവീസ്- സ്റ്റോറിലേക്കുള്ള വരവ് കൂടുതൽ സുഗമമാക്കാനായി പ്രധാന സ്ഥലങ്ങളിലേക്കുഗതാഗത സൗകര്യം ഒരുക്കുന്നു. ഉപഭോക്താക്കളോടുള്ള സെൻട്രലിന്റെ പ്രതിജ്ഞാബദ്ധത വ്യക്തമാക്കുന്നതാണ് ഹോപ്-ഓൺ ഹോപ്-ഓഫ് സംവിധാനം.
 • ഫാഷൻ സ്റ്റൈലിസ്റ്റ്സ് – പുതുപുത്തൻ ഫാഷൻ ട്രെൻഡുകളെപ്പറ്റി വിദഗ്‌ദോപദേശം നല്കാൻ ഫാഷൻ സ്റ്റൈലിസ്റ്റുകളുടെ മികവാർന്ന സേവനം.
 • മുൻകൂട്ടി അപ്പോയ്ന്റ്മെന്റ് എടുക്കാനുള്ള സൗകര്യം- മാറിവരുന്ന ട്രെൻഡുകൾക്കും ആധുനിക ഫാഷൻ സങ്കല്പങ്ങൾക്കും അനുസൃതമായി തങ്ങളുടെ വസ്ത്ര സങ്കല്പങ്ങൾ മോടി പിടിപ്പിക്കാൻ വിദഗ്ദ്ധരായ സ്റ്റൈലിസ്റ്റുകളുടെ വ്യക്തിഗത സേവനം ഇതുവഴി ഉറപ്പാക്കാം.
 • ഫാഷൻ അറ്റെൻഡന്റ്സ് – ഷോപ്പർമാർക്ക് മെച്ചപ്പെട്ട ഷോപ്പിംഗ് അനുഭവം ഉറപ്പുവരുത്താനുള്ള അനുബന്ധ സേവനങ്ങൾ.
 • റിസർവ്ഡ് ഷോപ്പിംഗ്- ഉടനടി പർച്ചേസ് ചെയ്യാനാവാത്ത ഉൽപ്പന്നങ്ങൾ 48 മണിക്കൂർ നേരത്തേക്ക് റിസർവ് ചെയ്യാനുള്ള സൗകര്യം.
 • വാട്ട്സ് അപ്പ് ഷോപ്പിംഗ്- വാട്ട്സപ്പ് വഴി ഇഷ്ടമുള്ള ഉൽപ്പന്നങ്ങൾ ഓർഡർ ചെയ്യുവാനും ഹോം ഡെലിവറിക്കുമുള്ള സൗകര്യം.
 • ലക്സ് ബില്ലിങ് – സിറ്റ് ഡൗൺ ബില്ലിങ്ങിലൂടെ ഉപയോക്താക്കളുടെ ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നു.
 • കോംപ്ലിമെന്ററി വൈ ഫൈ – മുഴുവൻ സമയ സൗജന്യ വൈ ഫൈ സേവനങ്ങൾ.
 • സെൻട്രൽ അരോമ- ഓരോ നിലയിലും മനം കവരുന്ന സുഗന്ധപൂരിതമായ അന്തരീക്ഷം
 • മദേർസ് റൂം – മുലയൂട്ടാനും കുഞ്ഞുടുപ്പുകൾ മാറ്റാനും മിൽക്ക് ബോട്ടിൽ ഹീറ്ററുകൾ . ഭക്ഷ്യ വസ്തുക്കൾ ചൂടാക്കാനുള്ള അനുബന്ധ സൗകര്യങ്ങൾ.
 • യു ആർ സ്പെഷ്യൽ – പ്രിവിലേജ്ഡ് ഉപയോക്താക്കൾക്കും പ്രായം ചെന്നവർക്കും ഗർഭിണികൾക്കും എക്സ്ക്ലുസീവ് ആയി ലഭിക്കുന്ന സവിശേഷ സേവനങ്ങൾ.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

ഷീറോസ് സമ്മിറ്റ് തിരുവനന്തപുരം യു എസ് ടി ഗ്ലോബൽ കാമ്പസ്സിൽ 

പരാതിക്കാരിയെ സഹായിക്കേണ്ട ഉത്തരവാദിത്തമാണ് പാർട്ടിയ്ക്കുള്ളത്