Trump, Travel Ban, US Supreme Court ,Legal Challenges, victory , White House, ,courts,administration , Supreme Court,president,Muslim countries, citizens, controversial, US, America, United States, travel, 
in ,

ട്രംപിന്റെ യാത്രാവിലക്കിന് സുപ്രീംകോടതിയുടെ അംഗീകാരം

വാഷിംഗ്‌ടൺ: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് (Trump) ഏര്‍പ്പെടുത്തിയ യാത്രാനിരോധനത്തിന് (travel ban) സുപ്രീംകോടതി (SC) അംഗീകാരം നൽകി. ഇതോടെ ഏഴ് മുസ്ലിം രാജ്യങ്ങളിലെ പൗരന്മാർക്ക് അമേരിക്കയിലേക്കുള്ള യാത്രയ്ക്ക് ഏര്‍പ്പെടുത്തിയ നിരോധനം പ്രാബല്യത്തിലാകുമെന്നാണ് സൂചന.

ഇറാഖ്, സിറിയ, ഇറാന്‍, സുഡാന്‍, ലിബിയ, സൊമാലിയ, യെമന്‍ എന്നീ ഏഴ് മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ള അഭയാർത്ഥികൾക്കും, സന്ദർശകർക്കുമാണ് അമേരിക്കയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്ക് ഏർപ്പെടുത്തിയത്. ഇതിന് പുറമെ ഉത്തര കൊറിയ, തെക്കേ അമേരിക്കന്‍ രാജ്യമായ വെനസ്വേല എന്നിവയ്ക്കും ട്രംപ് നിരോധനമേര്‍പ്പെടുത്തിയിരുന്നു.

ഒന്‍പത് ജഡ്ജിമാരുടെ പാനലില്‍ ഏഴുപേര്‍ യാത്രാനിരോധനത്തിന് കീഴ് ക്കോടതി ഏര്‍പ്പെടുത്തിയ നിയന്ത്രണം റദ്ദാക്കി. എന്നാല്‍ രണ്ടുപേര്‍ നിയന്ത്രണം തുടരണം എന്ന് അഭിപ്രായപ്പെട്ടിരുന്നു.

എന്നാല്‍ യാത്രാവിലക്കിനെതിരെ അമേരിക്കയിലെ നാലു ഫെഡറല്‍ കോടതികളിലുള്ള ഹര്‍ജികളില്‍ ഇനിയും തീര്‍പ്പായിട്ടില്ല. അതുകൂടി അനുകൂലമായാലേ യാത്രാവിലക്ക് പ്രാബല്യത്തിലാകൂ.

കഴിഞ്ഞ ജനുവരി 27-നാണ് ഏഴ് മുസ്ളീം രാജ്യങ്ങളിലെ പൗരന്‍മാര്‍ക്കും അഭയാര്‍ത്ഥികള്‍ക്കും യാത്രാവിലക്കേര്‍പ്പെടുത്തി ട്രംപിന്റെ ആദ്യ ഉത്തരവിറങ്ങിയത്. വിവിധ ഫെഡറല്‍ കോടതികള്‍ ഇതു തടഞ്ഞതിനെ തുടര്‍ന്ന് ട്രംപ് ഇറാഖിനെ ഒഴിവാക്കി മാര്‍ച്ചില്‍ പുതിയ ഉത്തരവിറക്കിയിരുന്നു.

അഭയാര്‍ത്ഥികളെ വിലക്കിക്കൊണ്ടുള്ള ഉത്തരവ് അമേരിക്കന്‍ ഭരണഘടനയനുസരിച്ച്‌ മുസ്ലിം മതവിഭാഗങ്ങള്‍ക്കു നേരെയുള്ള കടുത്ത വിവേചനമാണെന്ന് ചൂണ്ടിക്കാണിച്ച്‌ ചില സംഘടനകൾ കോടതികളിൽ ഹർജികൾ സമർപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Ockhi, revenue department, warning, alert, fishermen, search, boats, Kerala, Poonthura, Vizhinjam, National Disaster Management Authority, NDMA, VS, CM, ministers, protest, cyclone,

ഓഖി: മുന്നറിയിപ്പ്​ ലഭിച്ചില്ലെന്ന് റവന്യൂ വകുപ്പ്; തിരച്ചിൽ തുടരുന്നു

Sharad Yadav, Ali Anwar,Rajya Sabha, membership, cancelled , petition , action c, Bihar CM ,Nitish Kumar ,Rajya Sabha Chairman ,disqualify , Rajya Sabha Chairman,M. Venkaiah Naidu

ശരത് യാദവിന്റെയും അന്‍വറലിയുടെയും രാജ്യസഭാംഗത്വം റദ്ദാക്കി