Dinakaran
in ,

തമിഴ്നാട്: 18 വിമത എംഎൽഎമാരെ അയോഗ്യരാക്കി

ചെന്നൈ: എഐഎഡിഎംകെ വിമത നേതാവ് ടി ടി വി ദിനകരൻ (TTV Dinakaran) പക്ഷത്തെ 18 എംഎൽഎമാരെ (18 mlas) സ്പീക്കർ പി ധനപാലൻ (speaker P Dhanpal) അയോഗ്യരാക്കി. പാർട്ടിയിൽ നിന്ന് കൂറുമാറുന്നവരെ അയോഗ്യരാക്കാൻ അനുശാസിക്കുന്ന 1986-ലെ നിയമസഭാ ചട്ടം അനുസരിച്ചാണ് സ്പീക്കർ നടപടി കൈക്കൊണ്ടത്.

ഗവർണർ സി വിദ്യാസാഗർ റാവു തിങ്കളാഴ്ച്ച തമിഴ്നാട്ടിൽ എത്തുന്ന സാഹചര്യത്തിലാണ് സ്പീക്കറുടെ നടപടി. വിശ്വാസ വോട്ടെടുപ്പിനുള്ള ദിനകരൻ പക്ഷത്തിന്റെ ശ്രമങ്ങൾക്ക് ഇത് തിരിച്ചടിയായി.

എന്നാൽ ഇതിനെ നിയമപരമായി തന്നെ നേരിടുമെന്ന് ദിനകരൻ വ്യക്തമാക്കി. പാർട്ടി വിരുദ്ധ പ്രവർത്തങ്ങളുടെ പേരിൽ വിമത എംഎൽഎമാർ പുറത്തായതോടെ മുഖ്യമന്ത്രി എടപ്പാളി പളനിസാമിയ്ക്ക് നിയമസഭയിൽ ഭൂരിപക്ഷം ലഭിച്ചു.

തമിഴ്നാട്ടിലെ രാഷ്ട്രീയ പ്രതിസന്ധിയിൽ എത്രയും വേഗം തീരുമാനം കൈക്കൊള്ളണമെന്ന് ദിനകരൻ പക്ഷം നേരത്തെ ഗവർണറോട് ആവശ്യപ്പെട്ടിരുന്നു. കൂടാതെ പ്രതിപക്ഷമായ ഡിഎംകെയും സഖ്യ കകഷികളും ഇതേ ആവശ്യം ഉന്നയിച്ച് മദ്രാസ് ഹൈക്കോടതിയെയും രാഷ്ട്രപതിയെയും സമീപിച്ചിരുന്നു.

എംഎൽഎമാരെ അയോഗ്യരാക്കിയതിനെതിരെ കോടതിയെ സമീപിക്കുവാനാണ് ദിനകരന്റെ തീരുമാനം. നിയമസഭയുടെ ബജറ്റ് സമ്മേളനത്തിനിടെ പ്ര‌‌തിഷേധ സൂചകമായി പാൻമസാല പാക്കറ്റുകൾ ഉയർത്തിക്കാട്ടിയ 20 പ്ര‌‌തിപക്ഷ എംഎൽഎമാരെ സസ്‌പെൻഡ് ചെ‌യ്യുമെന്നും സൂചനയുണ്ട്.

ഇതിനായി നിയമസഭാ സമിതി യോഗം ഉടൻ ചേരും. ഇവരുടെ സസ്‌‌പെൻഷൻ കാലാവധിക്കിടെ വിശ്വാസ വോട്ട് തേടുവാനാണ് സർക്കാർ ആലോചിക്കുന്നത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

നടൻ ദിലീപിന് വീണ്ടും ജാമ്യം നിഷേധിച്ചു

iPhone 8, Apple ,

ഇന്ത്യയില്‍ ഐ ഫോണ്‍ 8 സെപ്റ്റംബര്‍ 29-ന് പുറത്തിറങ്ങും