ജില്ലാ ത്രോ ബോള്‍ ചാമ്പ്യന്‍ഷിപ്പ് ആറ്റിങ്ങലില്‍ 

തിരുവനന്തപുരം: ആറാമത് തിരുവനന്തപുരം ജില്ലാ ത്രോബോള്‍ ചാമ്പ്യന്‍ഷിപ്പ് ഈ മാസം 14 ന് ആറ്റിങ്ങല്‍ ഗവ. ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ വെച്ച് നടക്കും.

ആണ്‍കുട്ടികളുടേയും പെണ്‍കുട്ടികളുടേയും വിഭാഗത്തില്‍ ആറ് ടീമുകള്‍ വീതം മത്സരത്തില് പങ്കെടുക്കും. ഇനിയും മത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള ടീമുകള്‍ ഈ മാസം 9 തിന് മുന്‍പ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തണമെന്ന് ത്രോ ബോള്‍ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ഷംനാദ് അറിയിച്ചു.

അതോടൊപ്പം തന്നെ കായികാധ്യാപകര്‍ക്കും പരിശീലകര്‍ക്കും വേണ്ടിയുള്ള പരിശീലന പരിപാടിയും അന്നേ ദിവസം സംഘടിപ്പിക്കും. ഈ പരശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവരും ഈ മാസം 9 നകം രജിസറ്റര്‍ ചെയ്യണം

ഈ ചാമ്പ്യന്‍ഷിപ്പില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന വരെ ഉള്‍പ്പെടുത്തിയാകും ഈ മാസം 19 മുതല്‍ 21 വരെ തൃശ്ശൂരില്‍ നടക്കുന്ന സംസ്ഥാന ത്രോ ബോള്‍ മത്സരത്തിലേക്കുള്ള ജില്ലാ ടീമിനെ തിരഞ്ഞെടുക്കുക.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

സി പി എമ്മുമായി ബന്ധപ്പെട്ടവര്‍ക്ക് മാത്രം പെന്‍ഷന്‍ നല്‍കാൻ സര്‍ക്കാര്‍ തന്ത്രം:  രമേശ് ചെന്നിത്തല

ദേശീയ ബോണ്‍ ആന്‍ഡ് ജോയിന്റ് ഡേ ദിനാചരണം  ഓഗസ്റ്റ് 4 ന്