എത്തനോള്‍ അധിഷ്ഠിത മോട്ടോര്‍ സൈക്കിളുമായി ടിവിഎസ്  

കൊച്ചി: പ്രമുഖ ടൂ, ത്രീ-വീലര്‍ ഉല്‍പ്പാദകരായ ടിവിഎസ് മോട്ടോര്‍ കമ്പനി ഇന്ത്യയിലെ ആദ്യത്തെ എത്തനോള്‍ അധിഷ്ഠിത മോട്ടോര്‍സൈക്കിള്‍ ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 200 എഫ്‌ഐ ഇ100 പുറത്തിറക്കി. 

ഡല്‍ഹിയില്‍ 2018ലെ ഓട്ടോ എക്‌സ്‌പോയിലാണ് ടിവിഎസ് ആദ്യമായി എത്തനോള്‍ ആശയത്തിലുള്ള അപ്പാച്ചെ ആര്‍ടിആര്‍ 200 4വി പ്രദര്‍ശിപ്പിച്ചത്. ആഗോള തലത്തില്‍ 35 ലക്ഷം ഉപഭോക്താക്കളുള്ള ടിവിഎസ് അപ്പാച്ചെയാണ് കമ്പനിയുടെ മുന്‍ നിരയിലുള്ള ബ്രാന്‍ഡ്.

ഹരിതവും സുസ്ഥിരവുമായ ഭാവി മൊബിലിറ്റിക്കായി ഇലക്ട്രിക്, ഹൈബ്രീഡ്, ബദല്‍ ഇന്ധനങ്ങള്‍ തേടുകയാണ് ഇന്ന് ടൂ-വീലര്‍ വ്യവസായം. പരിസ്ഥിതിക്ക് ദോഷമില്ലാത്തതും ചെലവു കുറഞ്ഞതുമായ എത്തനോള്‍ അധിഷ്ഠിത ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് പ്രധാന ഒപ്ഷനാകുമെന്ന് ടിവിഎസ് മോട്ടോര്‍ കമ്പനി വിശ്വസിക്കുന്നുവെന്നും ഇന്ത്യയുടെ ഹരിത ഭാവിക്ക് ടൂ-വീലര്‍ വിഭാഗത്തില്‍ ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍200 എഫ്‌ഐ ഇ100 വഴിത്തിരിവാകുമെന്നും  കമ്പനി ചെയര്‍മാന്‍ വേണു ശ്രീനിവാസന്‍ പറഞ്ഞു. 

പുനരുപയോഗ സസ്യ സ്രോതസുകളില്‍ നിന്നും ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കുന്നതാണ് എത്തനോള്‍. വിഷമില്ലാത്ത, ജീര്‍ണ്ണിക്കുന്ന, സുരക്ഷിതവും കൈകാര്യം ചെയ്യാനും ട്രാന്‍സ്‌പോര്‍ട്ടിങിനും എളുപ്പവുമാണ്. 35 ശതമാനം ഓക്‌സിജന്‍ ഉള്‍പ്പെടുന്ന എത്തനോള്‍ നൈട്രജന്‍ ഓക്‌സൈഡ്, കാര്‍ബണ്‍ മോണോക്‌സൈഡ് എന്നിവയുടെ പുറം തള്ളല്‍ കുറയ്ക്കുന്നു.

എത്തനോള്‍ ഉപയോഗത്തിലൂടെ ഇന്ധന ഇറക്കുമതിയെ ആശ്രയിക്കുന്നതും കുറയ്ക്കാം. സ്‌പെഷ്യല്‍ എഡിഷന്‍ മഹാരാഷ്ട്ര, ഉത്തര്‍ പ്രദേശ്, കര്‍ണാടക എന്നിവിടങ്ങളില്‍ 1,20,000 രൂപയ്ക്ക് ലഭിക്കും.

 

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

എട്ട് നഗരങ്ങളിൽ സിംഗപ്പൂർ ടൂറിസം ബോർഡിന്റെ പ്രചാരണ പരിപാടികൾ 

സ്റ്റാര്‍ട്ടപ്പ് ടു സ്കെയില്‍ അപ് പരിശീലന പരിപാടി ജൂലൈ 18ന്