twitter, fuel challenge, Pinarayi, Chennithala, Modi, Rahul, petrol, price, hike,
in , ,

കേരളത്തിലും ചലഞ്ച് തരംഗം; പിണറായിക്ക് ചെന്നിത്തലയുടെ വക ഫ്യുവല്‍ ചലഞ്ച്

തിരുവനന്തപുരം: സമൂഹമാധ്യങ്ങളിൽ രാഹുല്‍ ഗാന്ധി നരേന്ദ്ര മോഡി ട്വിറ്റര്‍ യുദ്ധം തുടരവെ കേരളത്തിലും അതിന്റെ അലയൊലികളെത്തി. മുഖ്യമന്ത്രി പിണറായി വിജയന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വക ഫ്യുവല്‍ ചലഞ്ച് ( fuel challenge ).

ഇന്ധനവില ജനങ്ങള്‍ക്ക് താങ്ങാന്‍ കഴിയാത്തതിനാല്‍ അധിക നികുതി വേണ്ടെന്ന് വയ്ക്കണമെന്ന ചലഞ്ചാണ് ട്വിറ്ററിലൂടെ പിണറായിക്ക് മുന്നില്‍ ഉയര്‍ത്തിയിരിക്കുന്നതെന്ന് രമേശ് ചെന്നിത്തല അറിയിച്ചു.

അധിക നികുതി വേണ്ടെന്ന് വച്ചില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി സമരം സംഘടിപ്പിച്ചു ഇന്ധനവില താഴ്ത്തിക്കുമെന്ന് രമേശ് ചെന്നിത്തല വെല്ലുവിളിച്ചു.

ലിറ്ററിന് 40 രൂപയാക്കും എന്ന് ഉറപ്പ് നല്‍കിയാണ് നരേന്ദ്ര മോഡി അധികാരത്തില്‍ എത്തിയതെന്നും എന്നാലിപ്പോൾ 40 രൂപയ്ക്ക് അ ര ലിറ്റര്‍ പെട്രോള്‍ പോലും ലഭിക്കില്ലെന്ന സ്ഥിതിയാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

‘കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി’ എന്നത് പോലെയാണ് മോഡിയും പിണറായിയും ജനജീവിതം തകര്‍ത്തെറിഞ്ഞതെന്നും അദ്ദേഹം ആരോപിച്ചു.

ഇന്ധനവിലയുമായി മോഡി കുതിക്കുമ്പോള്‍ അധിക നികുതി വേണ്ടെന്ന് വച്ച്‌ ആശ്വാസം നല്‍കാന്‍ പോലും പിണറായി സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി.

നികുതി വേണ്ടെന്ന് വയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ലെന്ന് നിയമസഭയില്‍ പറഞ്ഞ ധനകാര്യമന്ത്രി തോമസ് ഐസക് ജനങ്ങളെ വെല്ലുവിളിക്കുകയായാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.

ഫിറ്റ്നസ് വിഷയത്തിൽ ക്രിക്കറ്റ് താരം വിരാട് കോലി നരേന്ദ്ര മോഡിയെ ട്വിറ്റര്‍ വഴി വെല്ലുവിളിച്ചതാണ് ചലഞ്ചുകളുടെ തുടക്കം. ഈ ചലഞ്ച് മോഡി ഏറ്റെടുത്തതിന് പിന്നാലെ ഇന്ധന വില കുറയ്ക്കണമെന്ന ചലഞ്ചുമായി ട്വിറ്ററില്‍ രാഹുല്‍ഗാന്ധി ട്വീറ്റ് ചെയ്തു.

ഇന്ധനവില കുറച്ചില്ലെങ്കില്‍ രാജ്യവ്യാപകമായി വന്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നും രാഹുല്‍ഗാന്ധി മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ഈ പാത പിന്തുടര്‍ന്നാണ് പിണറായിക്കെതിരെ ഫ്യുവല്‍ ചലഞ്ചുമായി രമേശ് ചെന്നിത്തല ട്വീറ്റ് ചെയ്തത്.

വ്യാഴാഴ്ച്ച പെട്രോള്‍ വില ലിറ്ററിന് 81.67 രൂപയും ഡീസലിന് 74.41 രൂപയുമാണ് രേഖപ്പെടുത്തിയത്. അനുദിനം വർദ്ധിച്ചു വരുന്ന ഇന്ധന വിലയെ തുടർന്ന് സാധാരണക്കാർ ആശങ്കയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

Akira Kurosawa , Dersu Uzala , International Biodiversity

അന്താരാഷ്ട്ര ജൈവ വൈവിധ്യ ദിനത്തിൽ കുറൊസാവയുടെ ‘ദെര്‍സു ഉസാല’. പ്രദർശിപ്പിച്ചു

Aamir Khan , Talaash , film, comment, Thugs of Hindostan , 100 crores film , box office, Yaadon Ki Baaraat ,Holi, Qayamat Se Qayamat Tak,

തലാഷിനെ പറ്റി അഭ്രപാളിയിൽ മുപ്പത് വർഷങ്ങൾ പിന്നിട്ട ആമിർ ഖാന്റെ പ്രതികരണം